For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2022: സാധാരണ ഇതു ബുദ്ധിമുട്ടാണ്, കോലി ആശ്ചര്യപ്പെടുത്തിയെന്നു ഇന്‍സി

35 റണ്‍സിനു അദ്ദേഹം പുറത്താവുകയായിരുന്നു

ഏഷ്യ കപ്പില്‍ പാകിസ്താനുമായുള്ള മല്‍സരത്തില്‍ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിയുടെ ബാറ്റിങ് സമീപനത്തെ വിമര്‍ശിച്ച് മുന്‍ പാക് നായകന്‍ ഇന്‍സമമാമുള്‍ ഹഖ്. ചെറിയൊരു ബ്രേക്കിനു ശേഷം കോലി ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്തിയ മല്‍സരം കൂടിയായിരുന്നു ഇത്. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ അദ്ദേഹം ശരിക്കും പതറുക തന്നെ ചെയ്തു. രണ്ടാമത്തെ ബോളില്‍ ഡെക്കായി കോലി ക്രീസ് വിടേണ്ടതായിരുന്നു. പക്ഷെ നസീം ഷായുടെ ബൗങില്‍ എഡ്ജായ അദ്ദേഹത്തെ സ്ലിപ്പില്‍ ഫഖര്‍ സമാന്‍ കൈവിടുകയായിരുന്നു.

1

തുടക്കത്തിലെ ഈ രക്ഷപ്പെടല്‍ മുതലാക്കിയ കോലി 35 റണ്‍സെടുത്താണ് പിന്നീട് പുറത്തായത്. 34 ബോളുകള്‍ നേരിട്ട അദ്ദേഹം മൂന്നു ബൗണ്ടറികളും ഒരു സിക്‌സറുമടിച്ചു. ഒടുവില്‍ അനാവശ്യ ഷോട്ടിനു ശ്രമിച്ച് സിംപിള്‍ ക്യാച്ച് സമ്മാനിച്ച് കോലി ക്രീസ് വിടുകയായിരുന്നു.

3

പാകിസ്താനെതിരേ ഒരുപാട് സമ്മര്‍ദ്ദത്തോടെയാണ് വിരാട് കോലി കളിച്ചത്. സാധാരണയായി ക്രീസില്‍ നിലയുറപ്പിച്ച ഒരു ബാറ്ററെ പുറത്താക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. പക്ഷെ കോലി ഒട്ടും ആത്മവിശ്വാസമില്ലാതെ ബാറ്റ് ചെയ്യുന്നത് കണ്ടപ്പോള്‍
ഞാന്‍ ആശ്ചര്യപ്പെട്ടു. ക്രീസില്‍ സെറ്റ് ആയിട്ടു പോലും അദ്ദേഹത്തില്‍ ആത്മവിശ്വാസം കാണാന്‍ സാധിച്ചില്ലെന്നും ഇന്‍സമാമുള്‍ ഹഖ് സ്വന്തം യൂട്യൂബ് ചാനലില്‍ പറഞ്ഞു.

ഏഷ്യാ കപ്പിലെടുത്തില്ല, ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ അവന്‍ ഉറപ്പായും വേണം!- മുന്‍ താരം

3

പാകിസ്താനുമായുള്ള കളിയില്‍ റിഷഭ് പന്തിനെ ഒഴിവാക്കിയ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തെയും ഇന്‍സമാമുള്‍ ഹഖ് വിമര്‍ശിച്ചു. റിഷഭിനെ പുറത്തിരുത്തിയ ഇന്ത്യ പകരം വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക്കിനു വിക്കറ്റ് കീപ്പറുടെ ചുമതല നല്‍കുകയായിരുന്നു. കഴിഞ്ഞ ഐപിഎല്ലിനു ശേഷം ടി20യില്‍ സ്‌പെഷ്യലിസ്റ്റ് ഫിനിഷറുടെ റോളായിരുന്നു ഡിക്കെയ്ക്കുണ്ടായിരുന്നത്.

4

ഇന്ത്യയുടെ മധ്യനിരയും ലോവര്‍ ഓര്‍ഡറും വളരെ ശക്തമാണെന്നു ഇന്‍സമാമുള്‍ ഹഖ് നിരീക്ഷിച്ചു. ഇതു തന്നെയാണ് ഏഷ്യാ കപ്പില്‍ ഇന്ത്യയെ മറ്റു ടീമുകളില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നത്. റിഷഭ് പന്തിനെ ബെഞ്ചിലിരുത്തിയ ഇന്ത്യയുടെ തീരുമാനം എന്നെ ആശ്ചര്യപ്പെടുത്തി. പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരുള്‍പ്പെട്ട കോമ്പിനേഷന്‍ അപകടം വിതയ്ക്കുന്നതാണ്. ഈ പിച്ചില്‍ ഒരോവറില്‍ 11 റണ്‍സ് ചേസ് ചെയ്യുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. പക്ഷെ ഇന്ത്യ വളരെ നന്നായി കളിച്ചതായും ഇന്‍സമാമുള്‍ ഹഖ് കൂട്ടിച്ചേര്‍ത്തു.

Asia Cup: ഭര്‍ത്താവ് ഇന്ത്യന്‍, ഭാര്യ പാകിസ്താനി! മല്‍സരശേഷം സംഭവിച്ചത്, വീഡിയോ വൈറല്‍

5

പാകിസ്താന്‍ സെലക്ഷന്‍ കമ്മിറ്റിക്കു ഒരു ഉപദേശവും ഇന്‍സമാമുള്‍ ഹഖ് നല്‍കിയിരിക്കുകയാണ്. മധ്യനിരയുടെ കാര്യത്തില്‍ സെലക്ഷന്‍ കമ്മിറ്റിയും ടീം മാനേജ്‌മെന്റും എന്തെങ്കിലും ചെയ്യണം. മൂന്നാം നമ്പറില്‍ ഫഖര്‍ സമാന്‍ പുറത്തായിക്കഴിഞ്ഞാല്‍ ടീം തകരുന്നതാണ് കാണുന്നത്. നാല്, അഞ്ച് സ്ഥാനങ്ങളില്‍ വളരെ മിടുക്കരായ ബാറ്റര്‍മാരെ പാക് ടീമിനു ആവശ്യമാണ്. ആസിഫ് അലിയും ഖുശ്ദില്‍ ഷായും കൂടുതല്‍ യോജിക്കുന്നത് ലോവര്‍ മിഡില്‍ ഓര്‍ഡറിലാണെന്നും ഇന്‍സി നിരീക്ഷിച്ചു.

6

പാകിസ്താനു മികച്ച ഒരു ഓള്‍റൗണ്ടറുടെ അഭാവവും ഇന്ത്യക്കെതിരേ കാണാന്‍ സാധിച്ചതായി ഇന്‍സമാമുള്‍ ഹഖ് പറഞ്ഞു. പാകിസ്താന്‍ ഒരു ഓള്‍റൗണ്ടറെ തീര്‍ച്ചയായും കളിപ്പിക്കണം. ഒരു പേസ് ബൗളിങ് ഓള്‍റൗണ്ടറുടെ അഭാവം ഇന്ത്യക്കെതിരേ പ്രകടമായിരുന്നു. അതുണ്ടായിരുന്നെങ്കില്‍ ബാബര്‍ ആസമിനു കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാവുമായിരുന്നു. അവസാന ഓവറില്‍ ഈ താരം നല്ലൊരു ഓപ്ഷനാവുമായിരുന്നെന്നും ഇന്‍സി കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, August 30, 2022, 13:59 [IST]
Other articles published on Aug 30, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+