For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2022: ബുംറയില്ലാതെ ഇന്ത്യ! ടി20 ലോകകപ്പും ആശങ്കയില്‍

പരിക്കാണ് താരത്തിനു വിനയായിരിക്കുന്നത്

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഈ മാസം അവസാനത്തോടെ ആരംഭിക്കാനിരിക്കെ ടീം ഇന്ത്യക്കു വന്‍ ഷോക്ക്. പരിക്കു കാരണം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ടൂര്‍ണമെന്റില്‍ കളിക്കില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കിരീടം നിലനിര്‍ത്താനൊരുങ്ങുന്ന ഇന്ത്യയെ സംബന്ധിച്ച് വലിയ ആഘാതം തന്നെയാണിത്.

പരിക്കു കാരണമാണ് ബുംറയ്ക്കു ഏഷ്യാ കപ്പ് നഷ്ടമാവുന്നതെന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പരിക്കിനെ തുടര്‍ന്ന് ഇന്ത്യക്കു ടൂര്‍ണമെന്റില്‍ നഷ്ടമാവുന്ന രണ്ടാമത്തെ താരം കൂടിയാണ് ബുംറ. മറ്റൊരു പേസര്‍ ഹര്‍ഷല്‍ പട്ടേല്‍ നേരേേത്ത തന്നെ പരിക്കേറ്റ് പിന്‍മാറിയിരുന്നു.

1

പുറംഭാഗത്തേറ്റ പരിക്കാണ് ജസ്പ്രീത് ബുംറയ്ക്കു വന്‍ തിരിച്ചടിയായി മാറിയിരിക്കുന്നത്. ഇതു അത്ര നിസാരമല്ലെന്നും പൂര്‍ണമായി ഭേദമാവാന്‍ സമയമെടുക്കുമെന്നുമാണ് വിവരം. ഇതോടെ ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പും ബുംറയ്ക്കു നഷ്ടമാവുമോയെന്ന ആശങ്കയിലാണ് ഇന്ത്യന്‍ ആരാധകര്‍.
കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലെ ഏകദിന പരമ്പരയിലാണ് അദ്ദേഹം അവസാനമായി കളിച്ചത്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ബുംറയ്ക്കു വിശ്രമം നല്‍കിയിരുന്നു.

2

ജസ്പ്രീത് ബുംറയുടെ പുറംഭാഗത്തിനു പരിക്കേറ്റിരിക്കുകയാണ്. ഈ കാരണത്താല്‍ താരം ഏഷ്യാ കപ്പില്‍ കളിക്കില്ല. ബുംറ നമ്മുടെ പ്രധാന ബൗളറാണ്. ടി20 ലോകകപ്പിനു മുമ്പ് അദ്ദേഹം മല്‍സരരംഗത്തു തിരിച്ചെത്തണമെന്നാണ് നമ്മള്‍ ആഗ്രഹിക്കുന്നത്.
ഏഷ്യാ കപ്പില്‍ ബുംറയെ കളിപ്പിച്ച് നമുക്ക് റിസ്‌കെടുക്കാന്‍ സാധിക്കില്ല. അതു പരിക്ക് കൂടുതല്‍ വഷളാക്കിയേക്കുമെന്നും മുതിര്‍ന്ന ബിസിസിഐ ഒഫീഷ്യല്‍ പിടിഐയോടു പറഞ്ഞു.

IND vs WI: ആരൊക്കെ ഹിറ്റ്?, ആരൊക്കെ ഫ്‌ളോപ്പ്?, സഞ്ജു ഫ്‌ളോപ്പോ?, പ്രകടനങ്ങള്‍ നോക്കാം

3

ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിനായി ജസ്പ്രീത് ബുംറ വൈകാതെ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തുമെന്നാണ് വിവരം. പൂര്‍വ്വ സ്ഥിതിയിലേക്കു മടങ്ങിയെത്താനുള്ള തയ്യാറെടുപ്പ് അദ്ദേഹം ഇവിടെ വച്ചായിരിക്കും നടത്തുക.
ഏഷ്യാ കപ്പിനു പിന്നാലെ നാട്ടില്‍ ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവര്‍ക്കെതിരേ ഇന്ത്യ വൈറ്റ് ബോള്‍ പരമ്പരകളില്‍ കളിക്കുന്നുണ്ട്. ഇവയിലൂടെ ദേശീയ ടീമിലേക്കു മടങ്ങിയെത്താനായിരിക്കും ബുംറയുടെ ശ്രമം.

4

IND vs WI: 'സ്ഥിരം നായകനാവാം', ആഗ്രഹം തുറന്ന് പറഞ്ഞ് ഹര്‍ദിക്, ക്യാപ്റ്റനായാല്‍ പൊളിക്കും!

പുറംഭാഗത്ത് ഇതാദ്യമായിട്ടല്ല ജസ്പ്രീത് ബുംറയക്കു പരിക്കേല്‍ക്കുന്നത്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പും ഇതേ പരിക്ക് അദ്ദേഹത്തെ വേട്ടയാടിയിരുന്നു. അന്നു ദീര്‍ഘകാലം താരത്തിനു മല്‍സരരംഗത്തു നിന്നും മാറി നില്‍ക്കേണ്ടിയും വന്നിരുന്നു. നിലവില്‍ ഭാര്യയും പ്രശസ്ത അവതാരകയുമായ സഞ്ജന ഗണേശനോടൊപ്പം അമേരിക്കയില്‍ അവധിക്കാലം ചെലവഴിക്കുകയാണ് ബുംറ. ഇതു അവസാനിച്ചാല്‍ താരം നേരെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്കു വരുമെന്നാണ് സൂചനകള്‍.

5

പേസ് ബൗളിങിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറയുടെ അഭാവം ഏഷ്യാ കപ്പില്‍ ഇന്ത്യയെ സംബന്ധിച്ച് വലിയ ക്ഷീണം തന്നെയായിരിക്കും. ബുംറയ്ക്കു പകരം മറ്റൊരു പരിചയ സമ്പന്നായ പേസര്‍ ഭുവനേശ്വര്‍ കുമാറായിരിക്കും പേസാക്രമണത്തിനു നേതൃത്വം നല്‍കുക. യുവതാരം അര്‍ഷ്ദീപ് സിങ് ടീമിലുണ്ടാവുമെന്നുറപ്പാണ്. മൂന്നാമത്തെ പേസറായി ദീപക് ചാഹര്‍ കളിക്കാനാണ് സാധ്യത.

Story first published: Monday, August 8, 2022, 20:51 [IST]
Other articles published on Aug 8, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+