
ഞായറാഴ്ച രാത്രി ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരുന്നു ചിരവൈരികള്‍ തമ്മിലുള്ള ഈ പോരാട്ടം നടന്നത്. അവസാന ഓവറിലേക്കു നീണ്ട ത്രില്ലറില്‍ ഇന്ത്യ അഞ്ചു വിക്കറ്റിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു.

ഏഷ്യാ കപ്പിലെടുത്തില്ല, ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ അവന്‍ ഉറപ്പായും വേണം!- മുന്‍ താരം
ഇപ്പോഴിതാ മല്‍സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് ഇന്ത്യക്കും പാകിസ്താനും പിഴ ചുമത്തിയിരിക്കുകയാണ്. മാച്ച് ഫീയുടെ 40 ശതമാനമാണ് ഇരുടീമുകളും പിഴയായി നല്‍കേണ്ടത്.
രോഹിത് ശര്‍മയുടെയും ബാബര്‍ ആസമിന്റെയും അനുവധിക്കപ്പെട്ട സമയത്ത് രണ്ടോവറുകള്‍ കുറവാണ് പൂര്‍ത്തിയാക്കിയതെന്നു ഐസിസി മാച്ച് റഫറിമാരുടെ എലൈറ്റ് പാനലിലുള്ള ജെഫ് ക്രോ വിധിക്കുകയായിരുന്നു.

Asia Cup 2022: അവനെ ഇന്ത്യന്‍ ടീമിലുള്ളവര്‍ക്കു പോലും ഇഷ്ടമല്ല! ആഞ്ഞടിച്ച് അഫ്രീഡി
ഐസിസിയുടെ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.22 പരാമര്‍ശിക്കുന്നത് കുറഞ്ഞ ഓവര്‍ നിരക്കുമായി ബന്ധപ്പെട്ട് കളിക്കാര്‍ക്കും കളിക്കാരെ പിന്തുണയ്ക്കുന്ന ഉദ്യോഗസ്ഥര്‍ക്കുമുള്ള ശിക്ഷാ നടപടികളെക്കുറിച്ചാണ്. ഇതനുസരിച്ച് നിശ്ചിത സമയത്ത് പന്തെറിയുന്നതില്‍ പരാജയപ്പെടുന്ന ഓരോ ഓവറിനും കളിക്കാര്‍ക്ക് അവരുടെ മാച്ച് ഫീസിന്റെ 20 ശതമാനം പിഴയായി ചുമത്തുമെന്നും ഐസിസി പ്രസ്താവനയില്‍ അറിയിച്ചു. രണ്ടു ക്യാപ്റ്റന്‍മാരും കുറ്റം സമ്മതിക്കുകയും ശിക്ഷാനടപടി അംഗീകരിക്കുകയും ചെയ്തിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഔപചാരികമായി വാദം കേള്‍ക്കേണ്ട ആവശ്യമില്ലെന്നും പ്രവനയില്‍ പറയുന്നു.

ഇന്ത്യ- പാകിസ്താന്‍ പോരാട്ടത്തിലെ ഓണ്‍ഫീല്‍ഡ് അംപയര്‍മാരായിരുന്ന മസുദുര്‍ റഹ്മാന്‍, രുചിര പില്ലിയഗുരുഗെ, തേര്‍ഡ് അംപയര്‍ രവീന്ദ്ര വിമലാസിരി, ഫോര്‍ത്ത് അംപയര്‍ ഗാസി സോഹെല്‍ എന്നിവരാണ് ഇരുടീമുകള്‍ക്കും കുറഞ്ഞ ഓവര്‍ നിരക്ക് കാരണം കുറ്റം ചുമത്തിയത്.
ഈ മല്‍സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് ഇന്ത്യയുടെ റണ്‍ചേസില്‍ പാകിസ്താന് അവസാന ഓവറുകളില്‍ സര്‍ക്കിളിനകത്ത് ഒരു അധിക ഫീല്‍ഡറെ നിര്‍ത്തേണ്ടി വരികയും ചെയ്തിരുന്നു.


Click it and Unblock the Notifications











