For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup: ഷഹീനെ ഭയക്കരുത്, മറികടക്കാന്‍ വഴിയുണ്ട്!- ഇന്ത്യക്ക് തന്ത്രം ഉപദേശിച്ച് മുന്‍ പാക് താരം

ഡാനിഷ് കനേരിയയാണ് ഇക്കാര്യം പറഞ്ഞത്

ഏഷ്യാ കപ്പില്‍ പാകിസ്താനുമായുളള ഗ്ലാമര്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ഭീഷണിയാണ് ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ ഷഹീന്‍ അഫ്രീഡി. കഴിഞ്ഞ വര്‍ഷത്തെ ഐസിസിയുടെ ടി20 ലോകകപ്പില്‍ മൂന്നു വിക്കറ്റുകളുമായി അദ്ദേഹം ഇന്ത്യയുടെ അന്തകനായി മാറിയിരുന്നു. രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, വിരാട് കോലി എന്നിവരെയാണ് ഷഹീന്‍ പുറത്താക്കിയത്. അന്നു പാകിസ്താന്‍ പത്തു വിക്കറ്റിന്റെ വമ്പന്‍ ജയം ആഘോഷിച്ചപ്പോള്‍ പ്ലെയര്‍ ഓഫ് ദി മാച്ചായതും ഷഹീനായിരുന്നു.

1

അതുകൊണ്ടുതന്നെ ഏഷ്യാ കപ്പിലും ഷഹീന്റെ ബൗളിങ് ഇന്ത്യയുടെ ഉറക്കം കെടുത്തുന്നുണ്ട്. മാത്രമല്ല ഇടംകൈയന്‍ പേസര്‍മാര്‍ക്കെതിരേ ഇന്ത്യയുടെ മോശം റെക്കോര്‍ഡും ഇവിടെ പരാമര്‍ശിക്കേണ്ടതാണ്. എന്നാല്‍ ഷഹീനെ ഇന്ത്യ ഭയക്കേണ്ട കാര്യമില്ലെന്നും മറികടക്കാന്‍ മാര്‍ഗമുണ്ടെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് പാകിസ്താന്റെ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2

ഷഹീന്‍ അഫ്രീഡിയെ ഇന്ത്യ ഭയക്കേണ്ട കാര്യമില്ല. കാരണം രോഹിത് ശര്‍മയും വിരാട് കോലിയുമെല്ലാം ലോകോത്തര ബാറ്റര്‍മാരാണ്. ഫുള്ളര്‍ ലെങ്ത്തില്‍ ബൗള്‍ ചെയ്ത് ബോളിനെ അകത്തേക്കു സ്വിങ് ചെയ്യിക്കാനായിരിക്കും ഷഹീന്‍ ശ്രമിക്കുകയെന്ന് ഇന്ത്യ അറിയണം. അതുകൊണ്ടു തന്നെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ അതിനു തയ്യാറായി ഇരിക്കണം.

Asia Cup 2022: പാകിസ്താനെതിരേ ഇന്ത്യന്‍ ഇലവനില്‍ ആരൊക്കെ? ഇതാ കിടിലന്‍ ടീം

3

കാല്‍ കൊണ്ട് ഇതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കരുത്. പകരം ശരീരത്തോടു ചേര്‍ന്ന് ബാറ്റ് കൊണ്ട് ഇവയെ നേരിടണം. ഷഹീന്റെ ബൗളിങിനെതിരേ സ്‌ക്വയര്‍ ലെഗിനു മുകളിലൂടെയുള്ള സൂര്യകുമാര്‍ യാദവിന്റെ ഫ്‌ളിക്ക് ഷോട്ടുകളും പ്രധാനമാണെന്നു ഡാനിഷ് കനേരിയ വിശദമാക്കി.

4

ഇന്ത്യയുടെ വെറ്ററന്‍ വിക്കറ്റ് കീപ്പറും ഫിനിഷറുമായ ദിനേശ് കാര്‍ത്തികിന് ഏഷ്യാ കപ്പ് വളരെ നിര്‍ണായകമായിരിക്കും. കാരണം വരാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ ഡിക്കെയ്ക്കു മികച്ച പ്രകടനം നടത്തേണ്ടതുണ്ട്.
ടി20 ലോകകപ്പിനു ശേഷം ദിനേശ് കാര്‍ത്തിക് കളി തുടരുമെന്നു ഞാന്‍ കരുതുന്നില്ല. ലോകകപ്പിലുണ്ടാവുമെന്നുറപ്പിക്കാന്‍ അദ്ദേഹത്തിനു ഏഷ്യാ കപ്പ് നിര്‍ണായകമാണ്.

ദേശീയ ടീമില്‍ അവസരം ലഭിച്ചു, പക്ഷെ ക്ലിക്കായില്ല!, പടിക്ക് പുറത്തായ ഇന്ത്യയുടെ അഞ്ച് പേര്‍

5

കാര്‍ത്തികിന്റെ ഫോമും ഫിറ്റ്‌നസും മല്‍സരം എങ്ങനെയാണ് ഫിനിഷ് ചെയ്യുന്നത് തുടങ്ങിയവയെല്ലാം ഏഷ്യാ കപ്പില്‍ നിരീക്ഷിക്കപ്പെടും. ഹാര്‍ദിക് പാണ്ഡ്യയെപ്പോലെ ഇന്ത്യക്കു വേറെയും വമ്പനടിക്കാരുണ്ട്. ഡിക്കെ ഏഷ്യാ കപ്പില്‍ മികച്ച പ്രകടനം നടത്തിയാലും അദ്ദേഹത്തിന്റെ അവസാനത്തെ ടി20 ലോകകപ്പായിരിക്കും ഈ വര്‍ഷത്തേതെന്നും ഡാനിഷ് കനേരിയ കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, August 9, 2022, 21:36 [IST]
Other articles published on Aug 9, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+