
ഞായറാഴ്ച നടന്ന എല്‍ ക്ലാസിക്കോയില്‍ ചിരവൈരികളായ പാകിസ്താനെ അഞ്ചു വിക്കറ്റിനു വീഴ്ത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ സംഘം. ഈ മല്‍സരവും ജയിക്കാനായാല്‍ ഗ്രൂപ്പ് ജേതാക്കളായി ഇന്ത്യ സൂപ്പര്‍ ഫോറില്‍ കടക്കും. പാക് പടയ്‌ക്കെതിരേ ജയത്തിനായി വിയര്‍ത്ത ഇന്ത്യ ഹോങ്കോങിനെതിരേ കാര്യമായ വെല്ലുവിളിയില്ലാതെ ജയിക്കാമെന്ന പ്രതീക്ഷയിലാണ്. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ഇന്ത്യന്‍ താരങ്ങളുടെ പ്രകടനത്തെക്കുറിച്ചും മല്‍സരഫലത്തെക്കുറിച്ചും ചോപ്ര പ്രവചിച്ചിരിക്കുന്നത്.

വിരാട് കോലിയും രോഹിത് ശര്‍മയും കൂടി ഈ മല്‍സരത്തില്‍ നേടുക 75 റണ്‍സായിരിക്കും. ഇന്ത്യ റണ്‍ചേസാണ് നടത്തുന്നതെങ്കില്‍ ടോപ്പ് ത്രീക്കു മാത്രമേ ബാറ്റ് ചെയ്യേണ്ടി വരികയുള്ളൂ. മറ്റു താരങ്ങള്‍ക്കു ബാറ്റ് ചെയ്യാനുള്ള അവസരം കിട്ടില്ല. ഇനി ഇന്ത്യയാണ് കളിയില്‍ ആദ്യം ബാറ്റ് ചെയ്യുന്നതെങ്കില്‍ രണ്ടോ, മൂന്നോ വിക്കറ്റുകള്‍ മാത്രമേ നഷ്ടപ്പെടാന്‍ സാധ്യതയുള്ളൂവെന്നും ആകാശ് ചോപ്ര പ്രവചിച്ചു.
ഏഷ്യാ കപ്പിലെടുത്തില്ല, ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ അവന്‍ ഉറപ്പായും വേണം!- മുന്‍ താരം

ബൗളിങില്‍ ആവേശ് ഖാനും അര്‍ഷ്ദീപ് സിങും മികച്ച പ്രകടനമായിരിക്കും ഇന്ത്യക്കു വേണ്ടി കാഴ്ചവയ്ക്കുകയെന്നു ആകാശ് ചോപ്ര നിരീക്ഷിച്ചു. ആവേശും അര്‍ഷ്ദീപും കൂടി ഈ മല്‍സരത്തില്‍ അഞ്ചോ, അധില്‍ക്കൂടുതലോ വിക്കറ്റുകളെടുക്കുമെന്നാണ് എനിക്കു തോന്നുന്നത്. ഇടംകൈന്‍ പേസറായ അര്‍ഷ്ദീപ് പാഡുകളിലോ, സ്റ്റംപിലോ പന്ത് കൊള്ളിക്കും. മല്‍സരത്തില്‍ അവന്‍ ടീമിനായി ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നു പ്രതീക്ഷിക്കുന്നതായും ആകാശ് ചോപ്ര വ്യക്തമാക്കി.

പാകിസ്താനുമായുള്ള ആദ്യ മല്‍സരത്തില്‍ ആവേശ് ഖാനു രണ്ടോവര്‍ മാത്രമേ ബൗള്‍ ചെയ്യാനായിരുന്നുള്ളൂ. എന്നാല്‍ ഹോങ്കോങുമായുള്ള ഇന്നത്തെ കളിയില്‍ അദ്ദേഹം തന്റെ നാലോവര്‍ ക്വാട്ട പൂര്‍ത്തിയാക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. കാരണം ക്യാപ്റ്റന്‍ രോഹിത് ശര്‍മയെക്കുറിച്ച് നിങ്ങള്‍ക്കു അറിയാമെങ്കില്‍ അദ്ദേഹം ഇത്തരം മല്‍സരങ്ങളില്‍ യുവതാരങ്ങള്‍ക്കു അവസരങ്ങള്‍ നല്‍കുന്നയാളാണെന്നും ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മല്‍സരത്തില്‍ ആവേശിന്റെ ബൗളിങ് അത്ര മികച്ചതായിരുന്നില്ല. ഫഖര്‍ സമാന്റെ വിക്കറ്റെടുത്തിരുന്നെങ്കിലും രണ്ടോവറില്‍ 19 റണ്‍സ് വഴങ്ങിയിരുന്നു. അര്‍ഷ്ദീപാവട്ടെ രണ്ടു വിക്കറ്റുകളാണ് നേടിയത്.
Asia Cup 2022: അവനെ ഇന്ത്യന്‍ ടീമിലുള്ളവര്‍ക്കു പോലും ഇഷ്ടമല്ല! ആഞ്ഞടിച്ച് അഫ്രീഡി

ഇന്ത്യ- ഹോങ്കോങ് മല്‍സരത്തില്‍ രണ്ടു പേര്‍ ബൗള്‍ഡാവുകയോ, എല്‍ബിഡബ്ല്യുവാകുകയോ ചെയ്യുമെന്നു ഞാന്‍ കരുതുന്നു. പാമ്പിനെപ്പോലെയാണ് ബോള്‍ മൂവ് ചെയ്യുകയെന്നും സാഹചര്യം കൂടുതല്‍ മോശമായിരിക്കുമെന്നും ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.
മല്‍സരത്തില്‍ ഇന്ത്യ ജയിക്കുമെന്നത് മുന്‍കൂട്ടിയുള്ള നിഗമനമാണ്. ഇന്ത്യ ജയിക്കുമെന്നു ഞാന്‍ പറയുന്നു. ഈ പ്രവചനം കൂട്ടേണ്ടതില്ല, കാരണം ഇന്ത്യ ഈ മല്‍സരത്തില്‍ ജയിക്കുമെന്നത് നിങ്ങള്‍ക്കും തനിക്കും അറിയാവുന്ന കാര്യമാണെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ സാധ്യതാ ഇലവന്‍
രോഹിത് ശര്‍മ (ക്യാപറ്റന്‍), കെഎല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ദിനേശ് കാര്‍ത്തിക് / റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, യുസ്വേന്ദ്ര ചഹല്‍.


Click it and Unblock the Notifications











