Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs PAK: മുന്‍നിര തകര്‍ന്നാലും നാലാമനായി അവന്‍ മതി! ഇന്ത്യന്‍ ഇലവനെക്കുറിച്ച് കൈഫ്

ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറില്‍ ഇന്നു നടക്കാനിരിക്കുന്ന ഇന്ത്യ- പാകിസ്താന്‍ പോരാട്ടത്തെക്കുറിച്ച് നിരീക്ഷണം നടത്തിയിരിക്കുകയാണ് മുന്‍ സൂപ്പര്‍ താരം മുഹമ്മദ് കൈഫ്. ഒപ്പം ഈ ക്ലാസിക്കിലെ വിജയികളെയും അദ്ദേഹം പ്രവചിച്ചു. ഗ്രൂപ്പുഘട്ടത്തില്‍ പാകിസ്താനെ അഞ്ചു വിക്കറ്റിനു തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഒരാഴ്ചയ്ക്കിടെ രണ്ടാം അങ്കത്തിന് ഇറങ്ങുന്നത്.

കഴിഞ്ഞ ഞായറാഴ്ച ഇതേ മൈതാനത്തായിരുന്നു അവസാന ഓവറിലേക്കു നീണ്ട ത്രില്ലറില്‍ പാക് പടയെ ഇന്ത്യ മുട്ടുകുത്തിച്ചത്. രോഹിത് ശര്‍മയും സംഘവും അന്നത്തെ വിജയം നല്‍കിയ ആത്മവിശ്വാസത്തിലാണെങ്കില്‍ കണക്കുതീര്‍ക്കാന്‍ ഉറച്ചു തന്നെയാണ് പാക്പട.

1

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ പരിക്കുകാരണം നഷ്ടമായത് പാകിസ്താനുമായള്ള പോരാട്ടത്തില്‍ ഇന്ത്യക്കു അത്ര വലിയ തിരിച്ചടിയായി മാറില്ലെന്നു മുഹമ്മദ് കൈഫ് ചൂണ്ടിക്കാട്ടി. ജഡ്ഡുവിനു പകരം മറ്റൊരു ഇടംകൈയന്‍ സ്പിന്നറും ഓള്‍റൗണ്ടറുമായ അക്ഷര്‍ പട്ടേലാണ് ടീമിലേക്കു വന്നിരിക്കുന്നത്.
ജഡേജ മികച്ച ബൗളറും ബാറ്ററുമാണെനന്നതില്‍ സംശയമില്ല.

2

പാകിസ്താനുമായുള്ള കഴിഞ്ഞ മല്‍സരത്തില്‍ നാലാം നമ്പറില്‍ ഇറങ്ങി റണ്‍ചേസില്‍ അദ്ദേഹം മികച്ച സംഭാവന നല്‍കുകയും ചെയ്തിരുന്നു. പക്ഷെ ജഡേജയുടെ അഭാവം നികത്താന്‍ ഏറ്റവും അനുയോജ്യനായ താരമാണ് അക്ഷര്‍. കളിക്കാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം നന്നായി ബൗള്‍ ചെയ്യാനും ബാറ്റ് ചെയ്യാനും അദ്ദേഹത്തിനായിരുന്നു. കഴിഞ്ഞ വെസ്റ്റ് ഇന്‍ഡീസ് പര്യടത്തില്‍ മികച്ച പ്രകടനമായിരുന്നു അക്ഷറിന്റേത്. ജഡ്ഡുവിനു പകരം ഏറ്റവും മികച്ച പകരക്കാരന്‍ തന്നെയാണ് അദ്ദേഹമെന്നും കൈഫ് പറഞ്ഞു.

3

പാകിസ്താനുമായുള്ള ഈ കളിയില്‍ റിഷഭ് പന്തിനു ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കുമെന്നു ഞാന്‍ കരുതുന്നില്ല. ഇടംകൈയന്‍ ബാറ്ററായി അക്ഷറുള്ളതിനാല്‍ തന്നെ റിഷഭിനു പുറത്തിരിക്കണ്ടി വരികയും ചെയ്യുമെന്നും മുഹമ്മദ് കൈഫ് നിരീക്ഷിച്ചു.
പാകിസ്താനെതിരായ മല്‍സരത്തില്‍ ഇടംകൈയനായ രവീന്ദ്ര ജഡേജയെ ഇന്ത്യ നാലാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്തിരുന്നു.

4

പക്ഷെ ഇന്നത്തെ കളിയില്‍ എന്തൊക്കെ സംഭവിച്ചാലും നാലാമനായി സൂര്യകുമാര്‍ യാദവ് തന്നെ കളിക്കണമെന്നു കൈഫ് പറഞ്ഞു. ആദ്യ ബോളിലോ രണ്ടാമത്തെ ബോളിലോ വിക്കറ്റ് വീണാലും, പത്താമത്തെ ഓവറില്‍ വിക്കറ്റ് വീണാലും നാലാമനായി സൂര്യ തന്നെ മതി. ഈ സ്ഥാനം മറ്റാര്‍ക്കും നല്‍കാന്‍ പാടില്ല. തുടക്കത്തില്‍ തന്നെ ഇന്ത്യയുടെ വിക്കറ്റുകള്‍ വീഴുകയാണങ്കില്‍ സൂര്യയെ അവസാന ഓവറുകളിലേക്കു വേണ്ടി ഇന്ത്യ മാറ്റിനിര്‍ത്താന്‍ പാടില്ലെന്നും കൈഫ് വിലയിരുത്തി.

സൂപ്പര്‍ 4ല്‍ പാകിസ്താന്‍ ഇന്ത്യയെ വീഴ്ത്തും?, തടയാന്‍ രോഹിത്തിനാവില്ല!, മൂന്ന് കാരണങ്ങള്‍

5

സൂര്യകുമാര്‍ യാദവിനു ഏതു റോളും വഹിക്കാന്‍ സാധിക്കും. അദ്ദേഹം ഓപ്പണറായി കളിച്ചിട്ടുണ്ട്. ടി20യില്‍ സെഞ്ച്വറിയും ഇതിനകം നേടി. ഡെത്ത് ഓവറുകളില്‍ ആഞ്ഞടിച്ച് അതിവേഗം റണ്‍സ് അടിച്ചുകൂട്ടാനുള്ള ശേഷിയും സൂര്യക്കുണ്ട്. സ്പിന്‍ ബൗളിങിനെയും വളരെ നന്നായി കളിക്കും. ഇത്തരമൊരു ബാറ്റര്‍ക്കു കൂടുതല്‍ ബോളുകള്‍ നേരിടാന്‍ അവസരം ലഭിക്കേണ്ടത് ആവശ്യമാണ്. അതിനാലാണ് എന്തൊക്കെ തിരിച്ചടികളുണ്ടായാലും സൂര്യയെ നാലാം നമ്പറില്‍ നിന്നും മാറ്റാന്‍ പാടില്ലെന്നു താന്‍ ആവശ്യപ്പെടുന്നതെന്നും മുഹമ്മദ് കൈഫ് വ്യക്തമാക്കി.

ASIA CUP: ജഡേജയില്ല, പകരം പ്ലേയിങ് 11 ആര്?, ഈ മൂന്ന് പേരിലൊരാള്‍, തലപുകച്ച് രോഹിത്

6

ടി20യില്‍ റിഷഭ് പന്തിന്റെ സ്‌ട്രൈക്ക് റേറ്റ് അത്ര മികച്ചതല്ല. ഐപിഎല്ലിലും ഇന്ത്യക്കു വേണ്ടി ടെസ്റ്റ് ക്രിക്കറ്റിലും ഏകദിനത്തിലുമെല്ലാം അദ്ദേഹം വളരെ മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്. പക്ഷെ ടി20യില്‍ ഇതാവര്‍ത്തിക്കാന്‍ റിഷഭിനു ഇനിയുമായിട്ടില്ല. ടി20യില്‍ ഇനിയും ഇന്ത്യക്കു വേണ്ടി വേണ്ടി ഒരു മല്‍സരം നന്നായി ഫിനിഷ് ചെയ്ത് റിഷഭ് പ്ലെയര്‍ ഓഫ് ദി മാച്ചായിട്ടില്ല.

7

ഇതുവരെ ലഭിച്ച അവസരങ്ങള്‍ താരം അത്ര നന്നായി പ്രയോജനപ്പെടുത്തിയിട്ടില്ല. റിഷഭിനെക്കൊണ്ട് രോഹിത് ഓപ്പണ്‍ ചെയ്യിച്ചെങ്കിലും നീക്കം പ്രതീക്ഷിച്ചതു പോലെ വിജയിച്ചില്ല. ഓപ്പണിങില്‍ സെറ്റായിരുന്നെങ്കില്‍ രോഹിത് അദ്ദേഹത്തിനു അവിടെ കൂടുതല്‍ അവസരങ്ങള്‍ നല്‍കുമായിരുന്നു. ഈ കാരണങ്ങളാലാണ് റിഷഭിനേക്കാള്‍ കുറച്ചു കൂടി നല്ലത് കാര്‍ത്തികാണെന്നു രോഹിത് കരുതുന്നത്. ടി20 ലോകകപ്പ് വരെയെങ്കിലും റിഷഭിനേക്കാള്‍ കാര്‍ത്തികിനായിരിക്കും കൂടുതല്‍ മുന്‍തൂക്കം ഇന്ത്യ നല്‍കുകയെന്നും കൈഫ് വിലയിരുത്തി.

8

വിരാട് കോലി ബാറ്റിങില്‍ ഫോം വീണ്ടെടുത്തത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രതീക്ഷ നല്‍കുന്ന കാര്യമാണെന്നു മുഹമ്മദ് കൈഫ് പറഞ്ഞു. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യക്കു കിരീടം നേടണമെങ്കില്‍ അദ്ദേഹത്തില്‍ നിന്നും മികച്ച സംഭാവന ടീമിനു ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏഷ്യാ കപ്പില്‍ ഇന്നത്തെ പോരില്‍ പാകിസ്താനെതിരേ ഇന്ത്യയാണ് ഫേവറിറ്റുകളെന്നു കൈഫ് പ്രവചിച്ചു. ഹാര്‍ദിക് പാണ്ഡ്യയെപ്പോലെയൊരു കളിക്കാരന്റെ അഭാവം പാകിസ്താനു തിരിച്ചടിയായേക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Story first published: Sunday, September 4, 2022, 12:28 [IST]
Other articles published on Sep 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+