Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2022: പാകിസ്താനെതിരേ ധോണിക്കെന്ത് കാര്യം? ഉണ്ടെന്നു ഹാര്‍ദിക്! പറഞ്ഞതറിയാം

ഏഷ്യാ കപ്പില്‍ പാകിസ്താനെതിരായ സൂപ്പര്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ വിജയശില്‍പ്പിയായതോടെ ഹാര്‍ദിക് പാണ്ഡ്യയെ ലോകം മുഴുവന്‍ വാഴ്ത്തുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ ഫിറ്റ്‌നസില്ലായ്മയുടെ പേരില്‍ ഏറെ പരിഹാസങ്ങളും വിമര്‍ശനങ്ങളും അദ്ദേഹത്തിനു നേരിടേണ്ടി വന്നിരുന്നു. ഇവയ്‌ക്കെല്ലാം പാകിസ്താനുമായുള്ള ആദ്യ അങ്കത്തില്‍ തന്നെ മറുപടി നല്‍കിയിരിക്കുകയാണ് ഹാര്‍ദിക്. ഇന്ത്യ അഞ്ചു വിക്കറ്റിനു ജയിച്ച പോരാട്ടത്തില്‍ ബൗളിങിലും ബാറ്റിങിലും കസറിയ അദ്ദേഹം പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.

1

റണ്‍ചേസില്‍ ഇന്ത്യ പതറിയപ്പോള്‍ വളെ കൂളായി ബാറ്റ് വീശിയ ഹാര്‍ദിക് രണ്ടു ബോളുകള്‍ ബാക്കിനില്‍ക്കെ സിക്‌സറിലൂടെയാണ് ടീമിന്റെ വിജയറണ്‍സ് കുറിച്ചത്. ഈ ഇന്നിങ്‌സില്‍ ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കും പങ്കുണ്ടെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. മല്‍സരശേഷം സംസാരിക്കുകയായിരുന്നു ഹാര്‍ദിക്.

2

എത്രത്തോളം കാര്യങ്ങള്‍ സിംപിളാക്കാന്‍ കഴിയും അതിനു വേണ്ടിയാണ് ഞാന്‍ ശ്രമിക്കാറുള്ളത്. മഹി ഭായിയുടെ (എംഎസ് ധോണി) ഇംപാക്ടും തീര്‍ച്ചയായും ഈ ഇന്നിങ്‌സിലുണ്ടായിരുന്നു. അദ്ദേഹത്തിനൊപ്പം കളിച്ചിരുന്നപ്പോള്‍ പലതും കണ്ടു മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഒരുപാട് ചോദ്യങ്ങളൊന്നും മഹി ഭായിയോടു ചോദിക്കാറില്ലായിരുന്നു.

3

അദ്ദേഹത്തില്‍ നിന്നു മാത്രമല്ല ഒപ്പം കളിച്ചിട്ടുള്ള മറ്റു ക്രിക്കറ്റര്‍മാരില്‍ നിന്നും എനിക്കു സ്വീകരിക്കാന്‍ പറ്റിയ കാര്യങ്ങള്‍ ഞാന്‍ എടുക്കാറുണ്ട്. ജീവിതത്തിലാണെങ്കിലും എന്തെങ്കിലുമൊരു തീരുമാനമെടുക്കുമ്പോള്‍ സാഹചര്യം മനസ്സിലാക്കി ശാന്തമായി അതു ചെയ്യുന്നതാണ് നല്ലതെന്നു താന്‍ കരുതുന്നതായും ഹാര്‍ദിക് പാണ്ഡ്യ വിശദമാക്കി.

IND vs PAK: ഹിറ്റ്മാന്‍ ഫ്‌ളോപ്പ്, ഹര്‍ദിക് ബംബര്‍ ഫിറ്റ്, സൂപ്പര്‍ താരങ്ങളുടെ പ്രകടന റേറ്റിങ് ഇതാ

4

ബാറ്റിങിലും ഞാന്‍ ഇതേ സമീപനം തന്നെയാണ് സ്വീകരിക്കാറുള്ളത്. എന്റെ പക്കല്‍ എന്തൊക്കെ ഓപ്ഷനുകളാണ് ഉള്ളതെന്നു ഞാന്‍ ആദ്യം പരിശോധിക്കും. പാകിസ്താനുമായുള്ള ഈ മല്‍സരത്തിലേക്കു വന്നാല്‍ എന്നെ സംബന്ധിച്ച് കളി തുടങ്ങിയത് 15ാമത്തെ ഓവറിലാണ്. പാകിസ്താനു വേണ്ടി ഒരു ബൗളര്‍ അരങ്ങേറ്റ മല്‍സരമാണ് കളിക്കുന്നതെന്നു എനിക്കറിയാമായിരുന്നു.

5

IND vs PAK: ഇന്ത്യ ജയിച്ചു, പക്ഷെ ആശങ്കപ്പെടണം!, സന്തോഷിക്കാനും വക, അഞ്ച് കാര്യങ്ങളിതാ

നേടുന്ന റണ്‍സിന്റെ കാര്യത്തില്‍ ഉയര്‍ച്ചയും താഴ്ചയുമുണ്ടാവുമെന്നു എനിക്ക് അറിയാമായിരുന്നു. ഡോട്ട് ബോളുകളുണ്ടായാലും കുഴപ്പമില്ല. കാരണം അവരുടെ നിരയില്‍ ഇടംകൈയന്‍ സ്പിന്നര്‍ക്കു ഒരോവര്‍ ബാക്കിയുണ്ടെന്നു ഞാന്‍ മനസ്സിലാക്കിയിരുന്നു. ഈ ഘടകങ്ങളെല്ലാം പരിഗണിച്ചാണ് അവസാനം വരെ ക്രീസില്‍ തുടരാന്‍ തീരുമാനിച്ചതെന്നും ഹാര്‍ദിക് പാണ്ഡ്യ വെളിപ്പെടുത്തി.

Story first published: Monday, August 29, 2022, 19:21 [IST]
Other articles published on Aug 29, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+