Asia Cup: കോലി ഫോമിലേക്കെത്തിയോ?, ഉറപ്പിക്കാന്‍ വരട്ടെ, ഈ ഫിഫ്റ്റി വലിയ സംഭവമല്ല-ഗംഭീര്‍

ദുബായ്: ഏഷ്യാ കപ്പില്‍ ഹോങ്കോങ്ങിനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ ഫിഫ്റ്റിയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ വിരാട് കോലി നേടിയത്. ഏറെ നാളുകളായി മോശം ഫോമിലായിരുന്ന കോലി 44 പന്തില്‍ പുറത്താവാതെ 59 റണ്‍സാണ് നേടിയത്. ഇതില്‍ 1 ഫോറും 3 സിക്‌സും ഉള്‍പ്പെടും. 134.09 സ്‌ട്രൈക്കറേറ്റിലായിരുന്നു പ്രകടനം. പ്രധാപകാലത്ത് കോലി കളിച്ചിരുന്ന പല ഷോട്ടുകളും ഹോങ്കോങ്ങിനെതിരേ ആവര്‍ത്തിക്കാന്‍ കോലിക്ക് സാധിച്ചു.
പാകിസ്താനെതിരേയും മികച്ച ചില ഷോട്ടുകള്‍ കളിക്കാന്‍ കോലിക്കായിരുന്നു. അതുകൊണ്ട് തന്നെ കോലി പഴയ ഫോമിലേക്ക് തിരിച്ചെത്തിയെന്നാണ് ഇപ്പോള്‍ എല്ലാവരും വിലയിരുത്തുന്നത്. തുടര്‍ സെഞ്ച്വറികളോടെ വിസ്മയിപ്പിച്ചിരുന്ന കോലി വീണ്ടും ആ മികവിലേക്കെത്തുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. എന്നാല്‍ കോലി ഫോമിലേക്കെത്തിയെന്ന് ഉറപ്പിക്കാറായോ?. മുന്‍ ഇന്ത്യന്‍ ഓപ്പണറായ ഗൗതം ഗംഭീര്‍ അഭിപ്രായപ്പെടുന്നത് പറയാറായിട്ടില്ലെന്നാണ്.

ഹോങ്കോങ്ങിനെതിരായ കോലിയുടെ പ്രകടനം വിലയിരുത്തി കോലിയുടെ മടങ്ങിവരവ് ഉറപ്പിക്കാന്‍ സാധിക്കില്ലെന്നാണ് ഗംഭീര്‍ പറയുന്നത്. 'വിരാട് കോലിയുടെയോ മറ്റേത് താരത്തിന്റെയോ തിരിച്ചുവരവ് വിലയിരുത്താന്‍ പറ്റിയ എതിരാളികളല്ല ഹോങ്കോങ്. എന്നാല്‍ റണ്‍സ് നേടുകയെന്നത് പ്രധാനപ്പെട്ടതാണ്. ഏത് എതിരാളിയായാലും എത്രനേരം ക്രീസില്‍ നില്‍ക്കുന്നുവെന്നതും പ്രധാന കാര്യമാണ്.
ഹോങ്കോങ്ങിനെതിരായ പ്രകടനം കൊണ്ട് കോലി പഴയ താളം വീണ്ടെടുത്തോ ഇല്ലെയോ എന്ന് പറയാന്‍ സാധിക്കില്ല. വരുന്ന മത്സരങ്ങള്‍ കൂടുതല്‍ മികച്ച പ്രകടനം കോലിയില്‍ നിന്ന് പ്രതീക്ഷിക്കുന്നു. ഹോങ്കോങ്ങിന്റെ ദുര്‍ബലരായ ബൗളര്‍മാര്‍ക്കെതിരായ പ്രകടനത്തെ വിലയിരുത്തുന്നതില്‍ കാര്യമില്ല'-ഗംഭീര്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഒരു സെഞ്ച്വറി പോലും കോലിയുടെ പേരിലില്ല.
ടി20 കളിക്കാന്‍ തുടങ്ങിയിട്ട് 15 വര്‍ഷം, ഇപ്പോഴും തുടരുന്നു!, നാല് പേരിതാ, ഒരേ ഒരു ഇന്ത്യന്‍ താരം

പഴയ സാങ്കേതിക മികവില്ലാത്ത ആത്മവിശ്വാസം നഷ്ടപ്പെട്ട കോലിയെയാണ് സമീപകാലത്തായി കണ്ടത്. ഒരു മാസത്തോളം ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്ന കോലി ഇപ്പോള്‍ പഴയ ആത്മവിശ്വാസം വീണ്ടെടുത്ത പ്രകടനമാണ് കാഴ്ചവെക്കുന്നത്. ടി20 ലോകകപ്പ് വരാനിരിക്കെ കോലി ഫോമിലേക്കെത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. നിലവിലെ അദ്ദേഹത്തിന്റെ പ്രകടനം ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നത് തന്നെയാണ്. എന്നാല്‍ പഴയ കോലി തിരിച്ചെത്തിയെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കില്ലെങ്കിലും നിലവിലെ പ്രകടനം സമീപകാലത്തെ പ്രകടനങ്ങളെക്കാള്‍ മെച്ചപ്പെട്ടതാണെന്ന് തന്നെ വിലയിരുത്താം.

ഹോങ്കോങ്ങിനെതിരേ കെ എല്‍ രാഹുലും രോഹിത് ശര്‍മയും നിരാശപ്പെടുത്തിയപ്പോള്‍ കോലി അവസരത്തിനൊത്ത് ഉയര്‍ന്നതിനെ ഗംഭീര്‍ പ്രശംസിച്ചു. '59 റണ്‍സ് 59 റണ്‍സ് തന്നെയാണ്. രോഹിത് ശര്‍മക്കും കെ എല്‍ രാഹുലിനും അവസരം ഉണ്ടായിരുന്നു. എന്നാല്‍ കോലി മാത്രമാണ് ഫിഫ്റ്റി നേടിയത്. രോഹിത്തിനും രാഹുലിനും അത് നേടാനായില്ല.
T20 WorldCup: ഇനി 15 ദിവസം മാത്രം, ഇന്ത്യന്‍ ടീമില്‍ 13 പേര്‍ക്ക് സീറ്റുറപ്പ്, പോരടിച്ച് 5 പേര്‍

കഠിനാധ്വാനം ചെയ്താല്‍ മാത്രമെ ആത്മവിശ്വാസത്തെ ക്രീസില്‍ തുടരാനാവൂ. കോലിക്ക് ഈ ഇന്നിങ്‌സ് അത്യാവശ്യമാണ്. കാരണം ഇടവേളക്ക് ശേഷമാണ് അവന്‍ കളിക്കാനിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ പേസ് ബൗളര്‍മാര്‍ക്ക് പിച്ചില്‍ കൂടുതല്‍ പിന്തുണയുണ്ടായിരുന്നു. പാകിസ്താന്റെ ബൗളര്‍മാരും മികച്ചതായിരുന്നു. എന്നാല്‍ ഹോങ്കോങ്ങിനെതിരേ ബൗളര്‍മാര്‍ ദുര്‍ബലരായിരുന്നു. ഇനി അഫ്ഗാനിസ്ഥാനും പാകിസ്താനുമായി ഇന്ത്യക്ക് കളിക്കേണ്ടിവരും. അപ്പോഴും കൂടുതല്‍ മികവോടെ കളിക്കാന്‍ കോലിക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കാം'-ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications