Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2022: ഇന്ത്യയടക്കം ആരും കിരീടം മോഹിക്കേണ്ട! കപ്പ് ഞങ്ങളെടുക്കും- പ്രവചിച്ച് മുന്‍ പേസര്‍

ഏഷ്യാ കപ്പിലെ കിരീട ഫേവറിറ്റുകളെ പ്രവചിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ സ്റ്റാര്‍ പേസറായിരുന്ന മുഹമ്മദ് സമി. ടൂര്‍ണമെന്റിന്റെ 15ാം എഡിഷനു ശനിയാഴ്ച തുടക്കമായിരുന്നു. ഉദ്ഘാടന മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ ശ്രീലങ്കയ്‌ക്കെതിരേ അഫ്ഗാനിസ്താന്‍ ആധികാരിക വിജയവും സ്വന്തമാക്കിയിരുന്നു. എട്ടു വിക്കറ്റിന്റെ അനായാസ വിജയമാണ് അഫ്ഗാന്‍ ടീം നേടിയത്. തങ്ങളെ ടൂര്‍ണമെന്റില്‍ തീര്‍ച്ചയായും സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് കൂടിയാണ് അവര്‍ നല്‍കിയിരിക്കുന്നത്.

1

നിലവിലെ ഏഷ്യാ കപ്പിന്റെ അവകാശികള്‍ ഇന്ത്യയാണ്. 2018ലെ അവസാനത്തെ ടൂര്‍ണമെന്റില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചായിരുന്നു ഇന്ത്യ ഏഴാം കിരീടത്തില്‍ മുത്തമിട്ടത്. ഇത്തവണയും കിരീട ഫേവറിറ്റുകളില്‍ ഇന്ത്യ മുന്നില്‍ തന്നെയുണ്ട്. പാകിസ്താനാണ് മറ്റൊരു കിരീടസാധ്യതയുള്ള ടീം.

2

പാകിസ്താനായിരിക്കും ഇത്തവണ ഏഷ്യാ കപ്പില്‍ ചാംപ്യന്‍മാരാവുകയെന്നാണ് മുഹമ്മദ് സമി പ്രവചിച്ചിരിക്കുന്നത്. ക്രിക്കറ്റ് പാകിസ്താനുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഈ കിരീടം പാകിസ്താന്‍ തന്നെ നേടും. കാരണം അവരുടെ ആത്മവിശ്വാസം അത്രയും വലുതാണ്. ഷഹീന്‍ അഫ്രീഡിയെ പാക് ടീം ടൂര്‍ണമെന്റില്‍ മിസ് ചെയ്യും. പക്ഷെ അവര്‍ തുടര്‍ വിജയങ്ങളുടെ ആവേശത്തിലാണ്. അതുകൊണ്ടു തന്നെ വാനോളം ആത്മവിശ്വാസവുമായാണ് പാക് ടീം ഏഷ്യാ കപ്പിന് എത്തിയിരിക്കുന്നത്. മാത്രമല്ല സാഹചര്യങ്ങളും ബാബര്‍ ആസമിനും സംഘത്തിനും അനുകൂല ഘടകമാണെന്നും സമി വിലയിരുത്തി.

IND vs PAK: ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുത്ത് പുജാര, സൂപ്പര്‍ താരത്തെ തഴഞ്ഞു, ടീം ഇതാ

3

കാലിനേറ്റ പരിക്കു കാരണമാണ് ഷഹീന്‍ അഫ്രീഡിക്കു ഏഷ്യാ കപ്പില്‍ നിന്നും പിന്‍മാറേണ്ടി വന്നത്. മിന്നുന്ന ഫോമിലുള്ള അദ്ദേഹത്തിന്റെ അഭാവം പാക് ടീം എങ്ങനെ മറികടക്കുമെന്നാണ് അറിയാനുള്ളത്. ഷഹീനു ശേഷം മറ്റൊരു യുവ ഫാസ്റ്റ് ബൗളറായിട്ടുള്ള മുഹമ്മദ് വസീം ജൂനിയറും പരിക്കിനെ തുടര്‍ന്ന് ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറിയിരുന്നു.

4

പരിശീലനത്തിനിടെ പുറംവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നായിരുന്നു വസീമിനെ കൂടുതല്‍ പരിശോധനകള്‍ക്കു വിധേയനാക്കിയത്. ഇതോടെ താരത്തിനു പിന്‍മാറേണ്ടി വരികയും ചെയ്തു. ഷഹീന്‍, വസീം എന്നിവര്‍ക്കു പകരം പാക് ടീമിലെത്തിയത് മുഹമ്മദ് ഹസ്‌നെയ്‌നും ഹസന്‍ അലിയുമാണ്.

Asia Cup: ഷഹീനും ആമിറുമില്ല, ഒരു മയത്തിലൊക്കെ അടിക്കണം! രോഹിത്തിനോട് പാക് ഫാന്‍സ്

5

ഈ ഏഷ്യാ കപ്പിലെ ഏറ്റവും മികച്ച സ്പിന്‍ ബൗളിങ് ആക്രമണം അഫ്ഗാനിസ്താന്റേതാണെന്നു മുഹമ്മദ് സമി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ സ്പിന്‍ ബൗളിങിനെയും അദ്ദേഹം പ്രശംസിച്ചു.
ഇന്ത്യയുടെ സ്പിന്‍ ആക്രമണം മികച്ചതാണ്. അവരുടെ ടീമില്‍ ഇടംകൈയന്‍ സ്പിന്നറും ഓഫ് സ്പിന്നറും റിസ്റ്റ് സ്പിന്നറുമുണ്ട്. അഫ്ഗാനിസ്താന്റെ കാര്യമെടുത്താല്‍ അവര്‍ക്കു റാഷിദ് ഖാനുണ്ട്. യുഎഇയിലെ സാഹചര്യങ്ങളില്‍ ഇതു അവരെ ഏറ്റവും മികച്ച സ്പിന്‍ ആക്രമണമുള്ള ടീമാക്കി മാറ്റുകയും ചെയ്യുന്നതായി സമി വിലയിരുത്തി.

6

വെറ്ററന്‍ താരം ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്‌നോയ് തുടങ്ങിയവരാണ് ഇന്ത്യന്‍ ടീമിലെ അംഗീകൃത സ്പിന്നര്‍മാര്‍. ഇവരെക്കൂടാതെ ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ, ദീപക് ഹൂഡ തുടങ്ങിയവരെയും ഇന്ത്യക്കു സ്പിന്‍ ബൗളിങില്‍ പരീക്ഷിക്കാന്‍ സാധിക്കും. സ്പിന്‍ ബൗളിങിനെ തുണയ്ക്കുന്ന പിച്ചായതിനാല്‍ തന്നെ രണ്ടു അംഗീകൃത സ്പിന്നര്‍മാരെ ഇന്ത്യ കളിപ്പിക്കാന്‍ സാധ്യത കൂടുതലാണ്.

Story first published: Sunday, August 28, 2022, 14:15 [IST]
Other articles published on Aug 28, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+