
തുടരെ രണ്ടാം ജയത്തോടെ സൂപ്പര്‍ ഫോറിലേക്കു കുതിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹോങ്കോങിനെതിരേ ഇന്ത്യ ഇറങ്ങുന്നത്. ചിരവൈരികളായ പാകിസ്താനുമായുള്ള കടുപ്പമേറിയ പോരാട്ടം ജയിച്ച ഇന്ത്യ ഹോങ്കോങിനെതിരേ 'വാക്കോവറായിരിക്കും' ലക്ഷ്യമിടുന്നത്.
പാകിസ്താനെതിരേ ഫ്‌ളോപ്പായവര്‍ അതു വീണ്ടെടുക്കാനുള്ള അവസരമായിട്ടാവും ഹോങ്കോങുമായുള്ള മല്‍സരത്തെ കാണുന്നത്. ഹോങ്കോങ് ടീമിനെയെടുത്താല്‍ അതില്‍ ഒരുപാട് ഇന്ത്യന്‍ വംശജരായ കളിക്കാരുടെ സാന്നിധ്യം കാണാന്‍ സാധിക്കും. ആരൊക്കെയാണ് ഇവരെന്നു നമുക്കു പരിശോധിക്കാം.

ഇന്ത്യയില്‍ ക്രിക്കറ്റര്‍മാര്‍ക്കു പഞ്ഞമുണ്ടായിട്ടില്ല. ഐപിഎല്ലിന്റെ വരവിനു ശേഷം ദേശീയ ടീമിലെ സ്ഥാനത്തിനു വേണ്ടിയുള്ള പോര് കൂടുതല്‍ മുറുകിയിരിക്കുകയാണ്. രണ്ടോ, മൂന്നോ ദേശീയ ടീമുകളെ ഒരുമിച്ച് അണിനിരത്താനുള്ള താര ശേഷി ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിനുണ്ട്.

ഇവിടെ അവസരങ്ങള്‍ ലഭിക്കാത്തതു കാരണം ചില ക്രിക്കറ്റര്‍മാര്‍ മറ്റു രാജ്യങ്ങളുടെ പൗരത്വം സ്വീകരിച്ച് അവിടേക്കു കൂടുമാറിയത് നമുക്ക് കാണാന്‍ സാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ മുന്‍ അണ്ടര്‍ 19 ലോകകപ്പ് നായകന്‍ ഉന്‍മുക്ത് ചാന്ദ് ഇന്ത്യ വിട്ട് ഇപ്പോള്‍ അമേരിക്കയ്ക്കു വേണ്ടി കളിച്ചുകൊണ്ടിരിക്കുകയാണ്.
എന്നാല്‍ ഇങ്ങനെയല്ലാതെ ഇന്ത്യയില്‍ നിന്നും കുടിയേറിയവരുടെ മക്കളും പല വിദേശ ടീമുകള്‍ക്കു വേണ്ടിയും കളിക്കുന്നതായി കാണാന്‍ സാധിക്കും. പല അസോസിയേറ്റ് രാജ്യങ്ങളും ഇന്ത്യന്‍ താരങ്ങള്‍ കളിക്കുകയും ചെയ്യുന്നുണ്ട്.
ഏഷ്യാ കപ്പിലെടുത്തില്ല, ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ അവന്‍ ഉറപ്പായും വേണം!- മുന്‍ താരം

ഏഷ്യാ കപ്പിലെ ഹോങ്കോങ് ടീമിനെയെടുത്താല്‍ നാലു ഇന്ത്യക്കാരാണ് അവരുടെ സംഘത്തിലുള്ളത്. ബുധനാഴ്ചത്തെ മല്‍സരത്തില്‍ ഇന്ത്യക്കെതിരേ തങ്ങളുടെ മികവ് പുറത്തെടുക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. കിന്‍ചിത്ത് ഷാ, ധനഞ്ജയ് റാവു, ആയുഷ് ശുക്ല, അഹാന്‍ ത്രിവേദി എന്നിവരാണ് ഹോങ്കോങ് ടീമിലെ ഇന്ത്യന്‍ വംശജരായ കളിക്കാര്‍.
അതേസമയംഹോങ്കോങ് ടീമിനെ നയിക്കുന്നത് പാകിസ്താന്‍ വംശജനായ നിസാഖാത്ത് ഖാനാണ് എന്നയാണ് കൗതുകകരമായ കാര്യം.
Asia Cup: ഭര്‍ത്താവ് ഇന്ത്യന്‍, ഭാര്യ പാകിസ്താനി! മല്‍സരശേഷം സംഭവിച്ചത്, വീഡിയോ വൈറല്‍

ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയും ഹോങ്കോങും ആദ്യമായി മുഖാമുഖം വരുന്ന പോരാട്ടം കൂടിയാണ് ബുധനാഴ്ച നടക്കാനിരിക്കുന്നത്. എന്നാല്‍ ഏകദിനത്തില്‍ രണ്ടു തവണ ഇരുടീമുകളും ഇതിനകം ഏറ്റുമുട്ടിയിട്ടുണ്ട്. രണ്ടിലും ജയം ഇന്ത്യക്കായിരുന്നു. 2018ലെ കഴിഞ്ഞ ഏഷ്യാ കപ്പിലും ഇന്ത്യയും ഹോങ്കോങും ഒരേ ഗ്രൂപ്പിലായിരുന്നു. അന്നു ഇന്ത്യ 26 റണ്‍സിന്റെ വിജയം കൊയ്തിരുന്നു. എങ്കിലും ഇന്ത്യക്കു ശക്തമായ വെല്ലുവിളിയുയര്‍ത്തിയാണ് അവര്‍ കീഴടങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴു വിക്കറ്റിനു 285 റണ്‍സെടുത്തപ്പോള്‍ ഹോങ്കോങ് എട്ടു വിക്കറ്റിനു 259 റണ്‍സെടുക്കുകയായിരുന്നു.

ഹോങ്കോങിന്റെ സാധ്യതാ ഇലവന്‍
യാസിന്‍ മുര്‍ത്തസ, നിസാക്കാത്ത് ഖാന്‍ (ക്യാപ്റ്റന്‍), ബാബര്‍ ഹയാത്ത്, കിന്‍ചിത്ത് ഷാ, അയാസ് ഖാന്‍, സ്‌കോട്ട് മക്കെന്‍സി (വിക്കറ്റ് കീപ്പര്‍), സീഷാന്‍ അലി, ഹാരൂണ്‍ അര്‍ഷാദ്, എഹ്‌സാന്‍ ഖാന്‍, മുഹമ്മദ് ഗസാന്‍ഫാര്‍, ആയുഷ് ശുക്ല.


Click it and Unblock the Notifications