ASIA CUP 2022: മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ക്ക് നിര്‍ണ്ണായകം, ടീമിലിടം നിലനിര്‍ത്താന്‍ തിളങ്ങണം

ഏഷ്യാ കപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണരുകയാണ്. ആവേശ പോരാട്ടം ആരംഭിക്കാന്‍ രണ്ട് ദിവസം മാത്രമാണ് ദൂരം. അഫ്ഗാനിസ്ഥാന്‍-ബംഗ്ലാദേശ് മത്സരത്തോടെയാണ് ടൂര്‍ണമെന്റിന് തുടക്കമാവുന്നത്. ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടം 28ന് ദുബായിലാണ്. ഇന്ത്യയാണ് നിലവിലെ ചാമ്പ്യന്മാര്‍. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ എളുപ്പമാവില്ല. പാകിസ്താനും ഹോങ്കോങ്ങും ഉള്‍പ്പെടുന്ന ഗ്രൂപ്പ് 1ലാണ് ഇന്ത്യയുടെ സ്ഥാനം.
പാകിസ്താനെ തോല്‍പ്പിച്ച് തുടങ്ങുക എന്നതാവും ഇന്ത്യയുടെ പ്രധാന ലക്ഷ്യം. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ പാകിസ്താന്‍ 10 വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ പകരം വീട്ടേണ്ടത് ഇന്ത്യക്ക് അഭിമാന പ്രശ്‌നം തന്നെയാണ്. ഇന്ത്യക്ക് കരുത്തുറ്റ താരനിരയുണ്ട്. അതുകൊണ്ട് തന്നെ പ്രതീക്ഷകളേറെ. ഏഷ്യാ കപ്പ് ചില ഇന്ത്യന്‍ താരങ്ങളെ സംബന്ധിച്ച് നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. തിളങ്ങാനാവാത്ത പക്ഷം ഭാവിയില്‍ ടീമിലെ സ്ഥാനം പോലും അനിശ്ചിതത്വത്തിലാവും. ഇത്തരത്തിലുള്ള മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

വിരാട് കോലി
ഇന്ത്യയുടെ മുന്‍ നായകനും ബാറ്റിങ് ഇതിഹാസവുമായ വിരാട് കോലിക്ക് ഇത്തവണത്തെ ഏഷ്യാ കപ്പ് നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. കോലിയെ കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി മോശം ഫോമിലാണ്. എന്നാല്‍ കോലിയില്‍ ഇപ്പോഴും ടീം മാനേജ്‌മെന്റ് വിശ്വസിക്കുന്നു. വിശ്രമത്തിന് ശേഷമാണ് കോലി ഏഷ്യാ കപ്പിനിറങ്ങുന്നത്. കഠിന പരിശീലനത്തോടൊപ്പം ബാറ്റിന്റെ ഭാരം ഉയര്‍ത്തി മാറ്റങ്ങളോടെയാണ് കോലി ഇറങ്ങുന്നത്. ടി20 ഫോര്‍മാറ്റില്‍ നടക്കുന്ന ഏഷ്യാ കപ്പിലെ കോലിയുടെ പ്രകടനം കണ്ട് തന്നെ അറിയണം.

കോലിക്ക് തിളങ്ങാനായില്ലെങ്കില്‍ ടി20 ലോകകപ്പില്‍ അദ്ദേഹത്തിന്റെ ടീമിലെ സ്ഥാനം ചോദ്യമുയര്‍ത്തും. അതിവേഗത്തില്‍ റണ്‍സുയര്‍ത്തേണ്ടതായുണ്ട്. കൂടാതെ സ്ഥിരതയും പ്രധാനം. പാകിസ്താനെതിരേ കോലിയുടെ ബാറ്റിങ്ങില്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെ. അദ്ദേഹത്തിന് തിളങ്ങാന്‍ സാധിച്ചില്ലെങ്കില്‍ അവസരം കാത്ത് യുവ പ്രതിഭകള്‍ പുറത്തുണ്ട്. അതുകൊണ്ട് തന്നെ കോലിക്ക് തിളങ്ങേണ്ടത് നിലനില്‍പ്പിന്റെ പ്രശ്‌നമാണ്.
ഇന്ത്യ ഏഷ്യാ കപ്പ് 11 vs തഴയപ്പെട്ടവരുടെ 11, രണ്ട് ടീമും ശക്തം, ആരൊക്കെ ഉള്‍പ്പെടുമെന്നറിയാം

ദിനേഷ് കാര്‍ത്തിക്
ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലേക്ക് സ്ഥാനം നോക്കിയിരിക്കുന്ന താരമാണ് സീനിയര്‍ താരമായ ദിനേഷ് കാര്‍ത്തിക്. കരിയര്‍ അവസാനിച്ചിടത്തുനിന്ന് പോരാട്ടവീര്യംകൊണ്ട് തിരിച്ചെത്തിയ കാര്‍ത്തികിനെ ഇന്ത്യ ഫിനിഷര്‍ റോളിലാണ് കളിപ്പിക്കുന്നത്. അവസാന രണ്ട് ഓവറില്‍ വേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള കാര്‍ത്തികിന് ഏഷ്യാ കപ്പിലും ഇന്ത്യ സ്ഥാനം നല്‍കിയേക്കും. വ്യത്യസ്ത ഷോട്ടുകള്‍ കളിക്കാന്‍ കഴിവുള്ള കാര്‍ത്തികിന് ഏഷ്യാ കപ്പില്‍ തിളങ്ങാനായില്ലെങ്കില്‍ ടി20 ലോകകപ്പില്‍ സീറ്റ് പ്രതീക്ഷിക്കേണ്ട.

ഏഷ്യാ കപ്പില്‍ കാര്‍ത്തികിന് പ്ലേയിങ് 11 സ്ഥാനം നല്‍കാനാണ് സാധ്യത. അവസരം അദ്ദേഹം മുതലാക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം കാര്‍ത്തികിന്റെ ചീട്ടുകീറും. എന്നാല്‍ ഫിനിഷറെന്ന നിലയില്‍ മാത്രം തിളങ്ങുന്ന കാര്‍ത്തികിന്റെ ടീമിലെ സ്ഥാനം ഇതിനോടകം ചോദ്യം ഉയര്‍ത്തുന്നുണ്ട്. സഞ്ജു സാംസണടക്കം ഫോമില്‍ നില്‍ക്കവെ കാര്‍ത്തികിന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്ന് പറയാം.
Asia Cup 2022: ഇന്ത്യന്‍ ടീം അത്ര കരുത്തരല്ല, മൂന്ന് പ്രധാന വീക്കനസുകള്‍!, എന്തൊക്കെയെന്നറിയാം

രവീന്ദ്ര ജഡേജ
മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ സജീവമായി പരിഗണിക്കുന്ന ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറാണ് രവീന്ദ്ര ജഡേജ. പന്തുകൊണ്ടും ബാറ്റുകൊണ്ടും മാത്രമല്ല തകര്‍പ്പന്‍ ഫീല്‍ഡിങ്ങുകൊണ്ടും മത്സരഫലത്തെ സ്വാധീനിക്കാന്‍ ജഡേജക്ക് സാധിക്കും. ടീമില്‍ ചോദ്യം ചെയ്യപ്പെടാത്ത സ്ഥാനമായിരുന്നു ജഡേജക്ക് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ അക്ഷര്‍ പട്ടേലിന്റെ വളര്‍ച്ച ജഡേജക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നു. ഏഷ്യാ കപ്പില്‍ ജഡേജ നിരാശപ്പെടുത്തിയാല്‍ മുന്നോട്ടുള്ള സ്ഥാനം ചോദ്യമുയര്‍ത്തും. അക്ഷര്‍ ന്യൂബോളിലും ഡെത്ത് ഓവറിലും പന്തെറിഞ്ഞ മികവ് കാട്ടുന്നു. സമീപകാലത്തായി ബാറ്റുകൊണ്ടും കരുത്ത് കാട്ടുന്നു. അതുകൊണ്ട് തന്നെ ജഡേജക്ക് ഏഷ്യാ കപ്പില്‍ തിളങ്ങേണ്ടത് നിലനില്‍പ്പിന്റെ പ്രശ്‌നമായി മാറുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications