Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2022: ടീമിലുണ്ട്, പക്ഷെ ഒരു മത്സരം പോലും കളിച്ചേക്കില്ല!, ഇന്ത്യയുടെ മൂന്ന് പേരിതാ

1

ഏഷ്യാ കപ്പിനായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി ആറ് ദിവസം മാത്രമാണ് ബാക്കി. ഇൗ മാസം 27നാണ് ഏഷ്യയിലെ രാജാക്കന്മാരെ അറിയാനുള്ള പോരാട്ടം ആരംഭിക്കുന്നത്. യുഎഇ വേദിയാവുന്ന ഏഷ്യാ കപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യക്ക് മുന്‍തൂക്കം അവകാശപ്പെടാം. രോഹിത് ശര്‍മ നായകനായ ഇന്ത്യന്‍ ടീമിനൊപ്പം കരുത്തുറ്റ താരനിരയാണുള്ളത്. ടി20 ഫോര്‍മാറ്റില്‍ നടക്കുന്ന മത്സരത്തില്‍ അനുഭവസമ്പന്നരായ താരങ്ങളുടെ വലിയ നിര ഇന്ത്യക്കൊപ്പമുണ്ട്.

ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കഴിവുള്ള താരങ്ങള്‍ ഇന്ത്യന്‍ നിരയിലേറെയാണ്. ജസ്പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ പരിക്കേറ്റ് പുറത്തായത് മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യക്ക് മറ്റ് വലിയ ആശങ്കകളില്ല. നിലവില്‍ ഏറ്റവും കരുത്തുള്ള ബെഞ്ച് നിരയും ഇന്ത്യയുടേതാണെന്ന് പറയാം. താരസമ്പന്നമായതിനാല്‍ത്തന്നെ ഇന്ത്യക്ക് മികച്ച പ്ലേയിങ് 11 കണ്ടെത്തുക പ്രയാസമാണ്. ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിലുണ്ടെങ്കിലും ഒരു മത്സരത്തില്‍ പോലും ചില താരങ്ങള്‍ക്ക് അവസരം ലഭിച്ചേക്കില്ല. ഇത്തരത്തിലുള്ള മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ദീപക് ഹൂഡ

ദീപക് ഹൂഡ

ഇന്ത്യയുടെ പ്രതിഭാശാലിയായ താരമാണ് ദീപക് ഹൂഡ. ഏത് ബാറ്റിങ് പൊസിഷനില്‍ കളിക്കാനും പന്തുകൊണ്ട് ടീമിന് കരുത്തേകാനും കഴിവുള്ള താരമാണ് അദ്ദേഹം. സ്പിന്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടാണ് ഹൂഡയെങ്കിലും ഏഷ്യാ കപ്പില്‍ ഒരവസരം പോലും ലഭിച്ചേക്കില്ല. വിരാട് കോലിയുടെ തിരിച്ചുവരവാണ് ഹൂഡയുടെ വഴിയടക്കുന്നത്.

നിലവിലെ സൂപ്പര്‍ താരങ്ങളിലാര്‍ക്കെങ്കിലും പരിക്കേറ്റാല്‍ മാത്രമെ ഹൂഡ പ്ലേയിങ് 11 എത്താനുള്ള സാധ്യതയുള്ളു. ഇന്ത്യക്കൊപ്പം 7 ടി20യും 9 ഏകദിനവും അദ്ദേഹം കളിച്ചു. ഹൂഡ പ്ലേയിങ് 11 ഉള്‍പ്പെട്ട ഒരു മത്സരത്തില്‍ പോലും ഇന്ത്യ തോറ്റിട്ടില്ല. ഭാഗ്യതാരമെന്ന് വിശേഷിപ്പിക്കുമ്പോഴും ഹൂഡ പ്ലേയിങ് 11 എത്താനുള്ള സാധ്യത വളരെ കുറവാണെന്നതാണ് വസ്തുത. ഹൂഡ മികച്ച പാര്‍ട്ട് ടൈം സ്പിന്നറാണെങ്കിലും ഇന്ത്യക്കത് മുതലാക്കാന്‍ സാധിച്ചേക്കില്ല.

രാഹുല്‍ - ഗില്‍ ഓപ്പണിങ്, സഞ്ജുവില്ല, 2025ലെ ഇന്ത്യയുടെ ബെസ്റ്റ് ഏകദിന 11 ഇതാ

രവി ബിഷ്‌നോയ്

രവി ബിഷ്‌നോയ്

ഇന്ത്യയുടെ ഭാവി സ്പിന്നറെന്ന നിലയില്‍ വളര്‍ത്തിക്കൊണ്ടുവരുന്ന രവി ബിഷ്‌നോയിയും ഏഷ്യാ കപ്പ് ബെഞ്ചിലിരുന്ന് കാണാനാണ് സാധ്യത. രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ് വേന്ദ്ര ചഹാല്‍ എന്നീ സീനിയര്‍ സ്പിന്നര്‍മാരെ ഇന്ത്യ ഏഷ്യാ കപ്പിലേക്ക് പരിഗണിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇവരെയെല്ലാം മറികടന്ന് ബിഷ്‌നോയ് പ്ലേയിങ് 11 എത്താനുള്ള സാധ്യത കുറവാണെന്ന് പറയാം.

ജഡേജക്ക് പരിക്കേറ്റാല്‍ സ്പിന്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ ആര്‍ അശ്വിനെയാവും ഇന്ത്യ പരിഗണിക്കുക. ചഹാലിന് പരിക്കേറ്റാലും ഇന്ത്യ മുഖ്യ പരിഗണന അശ്വിന് നല്‍കിയേക്കും. ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് ഇന്ത്യ അശ്വിനെ കാര്യമായി പിന്തുണക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ബിഷ്‌നോയ്ക്ക് കാര്യങ്ങള്‍ എളുപ്പമല്ലെന്ന് തന്നെ പറയാം.

IND vs PAK: എന്തുകൊണ്ട് ലോകകപ്പില്‍ ഇന്ത്യക്ക് ആധിപത്യം?, കാരണം ഉണ്ട്!, ചൂണ്ടിക്കാട്ടി അക്തര്‍

ആവേഷ് ഖാന്‍

ആവേഷ് ഖാന്‍

ഇന്ത്യയുടെ പേസ് നിരയില്‍ ഇടം പിടിച്ച താരമാണ് ആവേഷ് ഖാന്‍. യുഎഇയില്‍ മികച്ച ഐപിഎല്‍ റെക്കോഡ് ആവേഷിനുണ്ട്. എന്നാല്‍ ഇന്ത്യക്കായി കളിച്ചപ്പോഴെല്ലാം റണ്‍സ് വഴങ്ങുന്നതില്‍ മടികാട്ടുന്നില്ല. ഹര്‍ദിക് പാണ്ഡ്യ പേസ് ഓള്‍റൗണ്ടറായി ഇന്ത്യന്‍ ടീമിലുള്ളതിനാല്‍ ഭുവനേശ്വര്‍ കുമാര്‍, ഇടം കൈയന്‍ പേസര്‍ അര്‍ഷദീപ് സിങ് എന്നിവരെ ഇന്ത്യ പ്ലേയിങ് 11 പരിഗണിക്കാനാണ് സാധ്യത.

ഇവരിലൊരാള്‍ക്ക് പരിക്കേല്‍ക്കാത്ത പക്ഷം ആവേഷിന് ബെഞ്ചിലിരുന്ന് കളി കാണേണ്ടി വരും. ഇന്ത്യന്‍ നിരയില്‍ ബുംറയും ഹര്‍ഷലും ഇല്ലാത്തത് വലിയ വെല്ലുവിളിയാണെങ്കിലും ആവേഷിനെ ഇന്ത്യ പ്ലേയിങ് 11 ഉള്‍പ്പെടുത്താനുള്ള സാധ്യത വളരെ കുറവാണ്.

Story first published: Sunday, August 21, 2022, 14:45 [IST]
Other articles published on Aug 21, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+