Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ASIA CUP: ആവേഷിന് പകരം അവന്‍ വരണം!, ട്രെംപ് കാര്‍ഡ്, ഇന്ത്യന്‍ 11 മാറ്റം നിര്‍ദേശിച്ച് കനേരിയ

1

ദുബായ്: ഏഷ്യാ കപ്പിലെ ഇന്ത്യയുടെ രണ്ടാം മത്സരത്തില്‍ ഇന്ന് ഹോങ്കോങ്ങിനെ നേരിടാനൊരുങ്ങുകയാണ്. ആദ്യ മത്സരത്തില്‍ പാകിസ്താനെതിരേ അഞ്ച് വിക്കറ്റിന് ജയിച്ചെങ്കിലും ആധികാരിക ജയമെന്ന് ഇതിനെ വിശേഷിപ്പിക്കാനാവില്ല. അതുകൊണ്ട് തന്നെ ഹോങ്കോങ്ങിനെതിരേ വമ്പന്‍ ജയം തന്നെ ഇന്ത്യക്ക് നേടേണ്ടതായുണ്ട്. ഇന്ത്യയുടെ കരുത്തുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഹോങ്കോങ് ദുര്‍ബലരാണ്.

എന്നാല്‍ തീര്‍ത്തും എഴുതിത്തള്ളാവുന്ന നിരയുമല്ല. പാകിസ്താനെതിരേ നിരാശപ്പെടുത്തിയ രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്കെല്ലാം ഹോങ്കോങ്ങിനെതിരേ മികച്ച പ്രകടനം കാഴ്ചവെക്കേണ്ടതായുണ്ട്. ഇന്ത്യ ആദ്യ മത്സരത്തിലെ പ്ലേയിങ് 11 മാറ്റം വരുത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ആദ്യ മത്സരത്തില്‍ റിഷഭ് പന്തിനെ പുറത്തിരുത്തിയാണ് ഇന്ത്യ ഇറങ്ങിയത്.

1

ഹോങ്കോങ്ങിനെതിരേ ഇന്ത്യ പ്ലേയിങ് 11 റിഷഭിനെ തിരികെയെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴിതാ ഇന്ത്യയുടെ പ്ലേയിങ് 11 ഒരു മാറ്റം നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ പാകിസ്താന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. പേസര്‍ ആവേഷ് ഖാനെ പുറത്തിരുത്തി ഇന്ത്യ രവി ബിഷ്‌നോയിയെ ഇന്ത്യ കളിപ്പിക്കണമെന്നാണ് ഡാനിഷ് കനേരിയ പറയുന്നത്. ഹര്‍ദിക് പാണ്ഡ്യയും ഉള്ളതിനാല്‍ ആവേഷിനെ വേണ്ടെന്നാണ് കനേരിയ അഭിപ്രായപ്പെട്ടത്.

'രവി ബിഷ്‌നോയ് പ്ലേയിങ് 11 എത്തിയാല്‍ വലിയ വ്യത്യാസം ഉണ്ടാക്കുമെന്നാണ് കരുതുന്നത്. ഇന്ത്യയുടെ ട്രെംപ് കാര്‍ഡാണവന്‍. യുഎഇയിലെ സാഹചര്യം അവന് ഗുണം ചെയ്യുന്നതാണ്. ഇന്ത്യക്ക് ഭുവനേശ്വര്‍ കുമാര്‍, അര്‍ഷദീപ് സിങ്, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ പേസര്‍മാരായി ഒപ്പമുണ്ട്. അതുകൊണ്ട് തന്നെ സ്പിന്‍ കരുത്താണ് ഉയര്‍ത്തേണ്ടത്'-കനേരിയ പറഞ്ഞു.

ഇന്ത്യ അവസാനമായി ഹോങ്കോങ്ങിനെതിരേ കളിച്ച പ്ലേയിങ് 11 അറിയാമോ?, അഞ്ച് പേര്‍ പുറത്ത്

2

ആവേഷ് ഖാനെ പാകിസ്താനെതിരേ ഇന്ത്യ കളിപ്പിച്ചിരുന്നു. ഒരു വിക്കറ്റ് നേടിയെങ്കിലും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ മടികാട്ടുന്നില്ല. തല്ലുകൊള്ളി ബൗളറായി മാറുന്ന ആവേഷിനെ ഇന്ത്യ കളിപ്പിക്കാതിരിക്കുന്നതാണ് നന്നാവുക. ബിഷ്‌നോയിയെ ഇന്ത്യ ഭാവി സ്പിന്നറായി കാണുന്നു. എന്നാല്‍ ആവിശ്യത്തിന് അവസരം നല്‍കുന്നില്ല. ആര്‍ അശ്വിനും ഇന്ത്യയുടെ സ്പിന്‍ നിരയിലുണ്ട്. എന്നാല്‍ ആദ്യ മത്സരത്തില്‍ അവസരം ലഭിച്ചിരുന്നില്ല.

3

ദീപക് ഹൂഡയേയും കനേരിയ പ്രശംസിച്ചു. ഇന്ത്യക്ക് വളരെയധികം പ്രതീക്ഷ നല്‍കുന്ന ഓള്‍റൗണ്ടറാണ് ഹൂഡ. എന്നാല്‍ സീനിയര്‍ താരങ്ങളുടെ എണ്ണക്കൂടുതല്‍ കാരണം പ്ലേയിങ് 11 പുറത്തുനില്‍ക്കാനാണ് ഹൂഡയുടെ വിധി. 'ഇന്ത്യ പ്ലേയിങ് 11 വലിയ മാറ്റങ്ങള്‍ വരുത്താന്‍ സാധ്യത കുറവാണ്. ഇതേ പ്ലേയിങ് 11 ഇന്ത്യ ടൂര്‍ണമെന്റിലുടെനീളം പോയാലും അത്ഭുതപ്പെടാനാവില്ല. എന്നാല്‍ ദീപക് ഹൂഡയെപ്പോലൊ ഭാവി സൂപ്പര്‍താരമാകാന്‍ കെല്‍പ്പുള്ളവര്‍ ടീമിലുണ്ട്. മികച്ച താരമാണവന്‍. എങ്ങനെയാണ് റണ്‍സ് നേടേണ്ടതെന്ന് അവനറിയാം. സ്ഥിരതയോടെ കളിക്കാന്‍ അവന് സാധിക്കുന്നു'-കനേരിയ കൂട്ടിച്ചേര്‍ത്തു.

IND vs AUS: ടീം പ്രഖ്യാപനം അടുത്ത ആഴ്ച, സഞ്ജുവെത്തും!, സാധ്യതാ ടീമിനെ അറിയാം

4

ഇന്ത്യ ആദ്യ മത്സരത്തിലെ പ്ലേയിങ് 11 അധികം മാറ്റത്തിന് തയ്യാറായേക്കില്ല. റിഷഭ് പന്തിന് പകരം ദിനേഷ് കാര്‍ത്തികിന്റെ അനുഭവസമ്പത്തില്‍ത്തന്നെ പ്രതീക്ഷവെച്ചേക്കും. ടി20 ലോകകപ്പ് വരാനിരിക്കെ പ്ലേയിങ് 11 വലിയ പരീക്ഷണങ്ങള്‍ക്ക് ഇന്ത്യ തയ്യാറായേക്കില്ല. വിരാട് കോലി ഫോമിലേക്കെത്തേണ്ടതും ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ട കാര്യമാണ്. സൂര്യകുമാര്‍ യാദവ് മധ്യനിരയില്‍ തുടരുമ്പോള്‍ റിഷഭ് പന്തിനെ പുറത്തിരുത്തുന്നത് ഇന്ത്യക്ക് തലവേദനയാവും.

5

റിഷഭ് പന്ത് പുറത്തിരുന്നാല്‍ പ്ലേയിങ് 11 ഏക ഇടം കൈയന്‍ രവീന്ദ്ര ജഡേജയാവും. പാകിസ്താനെതിരേ നാലാം നമ്പറില്‍ ജഡേജയെ കളിപ്പിച്ചപ്പോള്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ ജഡേജക്കായി. എന്നാല്‍ എല്ലാ മത്സരങ്ങളിലും നാലാം നമ്പറില്‍ ജഡേജ കളിച്ചാല്‍ ഇന്ത്യക്കത് ഗുണം ചെയ്‌തേക്കില്ല. ഹോങ്കോങ്ങിനെതിരേ ഇന്ത്യ എന്ത് മാറ്റമാവും വരുത്തുകയെന്നത് കാത്തിരുന്ന് തന്നെ കാണാം.

Story first published: Wednesday, August 31, 2022, 11:36 [IST]
Other articles published on Aug 31, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+