
'മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരെയെല്ലാം തഴഞ്ഞാണ് ആവേശ് ഖാനെ ഇന്ത്യ ഏഷ്യാ കപ്പിന് പരിഗണിച്ചത്. ഇന്ത്യ അനുഭവസമ്പത്തിനൊപ്പം പോകണമായിരുന്നു. ആവേശ് നിരവധി റണ്‍സ് വഴങ്ങുന്നു. കൂടാതെ അവന് വലിയ കായിക ക്ഷമതയുമില്ല. ദീപക് ചഹാര്‍ അവിടെയുണ്ട്. ഇന്ത്യ അവരെയെങ്കിലും പരിഗണിക്കണമായിരുന്നു. ഏഷ്യാ കപ്പിന് ശേഷം അവന്‍ അധികം മത്സരം കളിക്കുമെന്ന് എനിക്ക് തോന്നുന്നില്ല'-കനേരിയ പറഞ്ഞു.
ഐപിഎല്ലില്‍ മികച്ച പ്രകടനം അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് ആവേശ് ഖാന്‍. യുഎഇ ഐപിഎല്ലിലും തിളങ്ങാന്‍ ആവേശിനായിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യ ആവേശിനെ ഏഷ്യാ കപ്പിന് പരിഗണിക്കുകയായിരുന്നു. എന്നാല്‍ ഹോങ്കോങ്ങിനെതിരേ പോലും തല്ലുകൊള്ളി ബൗളറായി മാറിയതോടെ ഇനിയൊരു തിരിച്ചുവരവ് ആവേശിന് പ്രയാസമായിരിക്കുമെന്ന് പറയാം.
ASIA CUP: പാകിസ്താനോട് തോറ്റു, ഇന്ത്യക്ക് ഇനി എങ്ങനെ ഫൈനലിലെത്താം?, പരിശോധിക്കാം

പാകിസ്താനെതിരേ ഇന്ത്യയുടെ ബൗളര്‍മാര്‍ നിരാശപ്പെടുത്തി. സീനിയര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിനും തിളങ്ങാനായില്ല. 19ാം ഓവര്‍ എറിയാനെത്തി 19 റണ്‍സാണ് താരം വിട്ടുകൊടുത്തത്. ഭുവിയുടെ സ്വാഭാവിക ഇന്‍സ്വിങ്ങര്‍ അവന് നഷ്ടമായെന്നാണ് കനേരിയ അഭിപ്രായപ്പെട്ടത്. 'ഭുവനേശ്വറിന്റെ ബൗളിങ്ങില്‍ സ്വാഭാവികമായും സ്വിങ്ങുണ്ട്. എന്നാല്‍ ഇപ്പോഴത് നഷ്ടമായിരിക്കുന്നു. ഏഷ്യാ കപ്പില്‍ അവന്‍ അധികം സ്വിങ് പന്തുകള്‍ എറിയുന്നത് കാണാനാവുന്നില്ല. ഇന്ത്യക്ക് വിക്കറ്റ് വീഴ്ത്തുന്ന ബൗളറെയാണ് ഇപ്പോള്‍ ആവിശ്യം. ഷമിയെ ഇന്ത്യ ലോകകപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ഐപിഎല്ലില്‍ മികവ് കാട്ടിയ ഉമേഷ് യാദവിനെയും പരിഗണിക്കാം.

യുസ് വേന്ദ്ര ചഹാലിന്റെ സ്ഥാനത്ത് ഇന്ത്യ ആര്‍ അശ്വിനെ പരിഗണിക്കണം. റിഷഭ് പന്തിന് പകരം ദിനേഷ് കാര്‍ത്തിക് പ്ലേയിങ് 11 വരണം. ദീപക് ഹൂഡക്ക് പകരം അക്ഷര്‍ പട്ടേലാണ് കളിക്കണം. ഹൂഡയെ ബൗളിങ്ങില്‍ ഉപയോഗിക്കാത്ത പക്ഷം അക്ഷറാണ് കൂടുതല്‍ ഗുണം ചെയ്യുക. ഈ പ്ലേയിങ് 11നാണ് കൂടുതല്‍ ശക്തമായി തോന്നുന്നത്'-ഡാനിഷ് കനേരിയ കൂട്ടിച്ചേര്‍ത്തു.
IND vs PAK: രോഹിത് എന്തുകൊണ്ട് ഫോം ഔട്ടാകുന്നു?, കാരണം ഒന്ന് മാത്രം-അക്തര്‍

ഇന്ത്യ പ്ലേയിങ് 11 നിരന്തരം മാറ്റം വരുത്തുന്നതിനെതിരേ ഇതിനോടകം വിമര്‍ശനം ശക്തമാണ്. ടി20 ലോകകപ്പിലേക്ക് 2 മാസം മാത്രം ദൂരമുള്ളപ്പോള്‍ ഇന്ത്യ മികച്ച പ്ലേയിങ് 11 കണ്ടെത്തി മുന്നോട്ട് പോകണമെന്നാണ് ആരാധകര്‍ പറയുന്നത്. പാകിസ്താനെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ഇന്ത്യ മൂന്ന് മാറ്റങ്ങളോടെയാണ് ഇറങ്ങിയത്. ഇതില്‍ രവി ബിഷ്‌നോയ് ഒഴികെ മറ്റ് രണ്ട് മാറ്റങ്ങളും നിരാശപ്പെടുത്തി. ശ്രീലങ്കയ്‌ക്കെതിരേ ഏറ്റവും ശക്തമായ പ്ലേയിങ് 11 ഓടെ ഇറങ്ങിയില്ലെങ്കില്‍ ഇന്ത്യ നിരാശപ്പെടേണ്ടി വരുമെന്നുറപ്പ്.


Click it and Unblock the Notifications
