
ബാബര്‍ ആസം (പാകിസ്താന്‍)
പാകിസ്താന്‍ നായകനും നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്ററുമായ ബാബര്‍ ആസമാണ് ഈ ലിസ്റ്റില്‍ മുന്നിലുള്ളത്. പാകിസ്താന് ഏറെ അനുകൂലമായ സാഹചര്യങ്ങളാണ് യുഎഇയിലേത്. അതുകൊണ്ടു തന്നെ കിരീടവുമായി നാട്ടിലേക്കു മടങ്ങാമെന്ന ആത്മവിശ്വാസത്തിലായിരിക്കും ബാബറും സംഘവും.
കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടി20 ലോകകപ്പില്‍ ബാബറിനു കീഴില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു പാക് ടീം നടത്തിയത്. ഇന്ത്യയെ പത്തു വിക്കറ്റിനു തകര്‍ത്തുകൊണ്ട് തുടങ്ങിയ അവര്‍ക്കു പക്ഷെ സെമിയില്‍ കാലിടറുകയായിരുന്നു. ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററായി മാറിയത് ബാബറായിരുന്നു.

ഷാക്വിബുല്‍ ഹസന്‍ (ബംഗ്ലാദേശ്)
ബംഗ്ലാദേശിന്റെ സൂപ്പര്‍ ഹീറോയാണ് ഓള്‍റൗണ്ടര്‍ ഷാക്വിബുല്‍ ഹസന്‍. ബാറ്റിങിലും ബൗളിങിലും ടീമിനുവേണ്ടി ഒരുപോലെ സംഭാവന ചെയ്യാന്‍ മിടുക്കനാണ് അദ്ദേഹം. അതുകൊണ്ടു തന്നെ നിലവില്‍ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാള്‍ കൂടിയാണ് ഷാക്വിബ്. ടൂര്‍ണമെന്റില്‍ ബംഗ്ലാദേശ് എത്ര ദൂരം മുന്നോട്ടു പോവുമെന്നത് അദ്ദേഹത്തിന്റെ കൂടി പ്രകടനത്തെ ആശ്രയിച്ചായിരിക്കും.

വനിന്ദു ഹസരംഗ (ശ്രീലങ്ക)
ശ്രീലങ്കന്‍ ക്രിക്കറ്റിലെ പുതിയ സെന്‍സേഷനാണ് സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വനിന്ദു ഹസരംഗ. മാജിക്കല്‍ ബൗളിങിലൂടെ ടീമിനെ തനിച്ച് ജയിപ്പിക്കാന്‍ ശേഷിയുള്ള താരമാണ് അദ്ദേഹം. കഴിഞ്ഞ വര്‍ഷം യുഎഇ വേദിയായ ടി20 ലോകകപ്പില്‍ ലങ്കയുടെ വിക്കറ്റ് വേട്ടക്കാരനായിരുന്നു ഹസരംഗ. ഏഷ്യാ കപ്പിലും അദ്ദേഹം ഈ ഫോം ആവര്‍ത്തിച്ചാല്‍ ലങ്കയെ ഇതു ഏറെ ദൂരം മുന്നേറാന്‍ സഹായിക്കുകയും ചെയ്യും.
ASIA CUP 2022: 15 അംഗ ടീമില്‍ ഇവര്‍ സ്ഥാനം അര്‍ഹിച്ചിരുന്നു, പക്ഷെ കിട്ടിയില്ല, മൂന്ന് പേരിതാ

റാഷിദ് ഖാന്‍ (അഫ്ഗാനിസ്താന്‍)
അഫ്ഗാനിസ്താന്‍ ക്രിക്കറ്റിലെ ആദ്യ സൂപ്പര്‍ താരമാണ് സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാന്‍. ഏഷ്യാ കപ്പില്‍ അഫ്ഗാന്റെ ഏറ്റവും വലിയ പ്രതീക്ഷയും അദ്ദേഹത്തില്‍ തന്നെയാണ്. വമ്പന്‍ ടീമുകളെ വീഴ്ത്തി അഫ്ഗാന്‍ ടൂര്‍ണമെന്റില്‍ മുന്നേറണമെങ്കില്‍ റാഷിദിന്റെ പ്രകടനം വളരെ നിര്‍ണായകമായിരിക്കും.

വിരാട് കോലി (ഇന്ത്യ)
ഇന്ത്യയുടെ മുന്‍ റണ്‍മെഷീനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലി കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെ കടന്നു പോയ്‌ക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഏഷ്യാ കപ്പിലൂടെ അദ്ദേഹം ഗംഭീര തിരിച്ചുവരവ് നടത്തി പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം നേടാനുള്ള സാധ്യത തള്ളാന്‍ സാധിക്കില്ല.

ASIA CUP 2022: 5 ഇന്നിങ്‌സ്, 44.75 ശരാശരി, എന്നിട്ടും സഞ്ജുവില്ല? ആരാധകര്‍ കട്ട കലിപ്പില്‍
2019നു ശേഷം സെഞ്ച്വറിയും കഴിഞ്ഞ കുറച്ചു മാസങ്ങളായി ഫിഫ്റ്റിയും നേടിയിട്ടില്ലെങ്കിലും കോലിയുടെ കരിയര്‍ അവസാനിച്ചുവെന്ന് ഉറപ്പിക്കാന്‍ സാധിക്കില്ല. മിക്ക മല്‍സരങ്ങളിലും വളരെ നിര്‍ഭാഗ്യകരമായ രീതിയിലാണ് അദ്ദേഹം പുറത്താവുന്നത്. ഏഷ്യാ കപ്പില്‍ ഭാഗ്യം തെളിഞ്ഞാല്‍ പഴയ കോലിയുടെ മടങ്ങിവരവ് നമുക്ക് കാണാന്‍ സാധിച്ചേക്കും.


Click it and Unblock the Notifications











