For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ASIA CUP 2022: 15 അംഗ ടീമില്‍ ഇവര്‍ സ്ഥാനം അര്‍ഹിച്ചിരുന്നു, പക്ഷെ കിട്ടിയില്ല, മൂന്ന് പേരിതാ

2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ കണ്ണുനീര്‍ വീണ യുഎഇയില്‍ ഇത്തവണ ഏഷ്യാ കപ്പിലൂടെ ഇന്ത്യ പുഞ്ചിരിക്കാന്‍ ആഗ്രഹിക്കുന്നു

1

മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. രോഹിത് ശര്‍മ നായകനും കെ എല്‍ രാഹുല്‍ വൈസ് ക്യാപ്റ്റനുമായുള്ള കരുത്തുറ്റ ടീമിനെയാണ് ഇന്ത്യ ഏഷ്യാ കപ്പിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഈ മാസം 28 മുതല്‍ യുഎഇയിലാണ് ഏഷ്യാ കപ്പ് നടക്കുന്നത്. ശ്രീലങ്കയായിരുന്നു വേദിയാകേണ്ടിയിരുന്നതെങ്കിലും അവിടുത്തെ രാഷ്ട്രീയ സാഹചര്യത്തെത്തുടര്‍ന്ന് വേദി യുഎഇയിലേക്ക് മാറ്റുകയായിരുന്നു.

2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ കണ്ണുനീര്‍ വീണ യുഎഇയില്‍ ഇത്തവണ ഏഷ്യാ കപ്പിലൂടെ ഇന്ത്യ പുഞ്ചിരിക്കാന്‍ ആഗ്രഹിക്കുന്നു. പാകിസ്താന്‍, ശ്രീലങ്ക എന്നിവരെയൊന്നും നിസാരരായി കാണാനാവില്ല. അതുകൊണ്ട് ഏഷ്യാ കപ്പ് നേട്ടം ഇന്ത്യക്ക് എളുപ്പമാവില്ലെന്നുറപ്പ്. ഇന്ത്യയുടെ ടീം പ്രഖ്യാപനം വന്നത് മുതല്‍ ചില താരങ്ങളുടെ അഭാവം ഉയര്‍ന്നുകേള്‍ക്കുന്നു. ടീമില്‍ സ്ഥാനം അര്‍ഹിച്ചവരാണെങ്കിലും തഴയപ്പെട്ട മൂന്ന് പേര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

കുല്‍ദീപ് യാദവ്

കുല്‍ദീപ് യാദവ്

ഇന്ത്യയുടെ ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ഇന്ത്യ പരിഗണിക്കാത്തതില്‍ ആരാധകര്‍ കടുത്ത നിരാശയിലാണ്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം ഗംഭീര പ്രകടനം നടത്തിയ കുല്‍ദീപ് യാദവ് പിന്നീട് പരിക്കിന്റെ പിടിയിലായെങ്കിലും വിന്‍ഡീസ് പരമ്പരയിലെ അവസാന മത്സരത്തിലൂടെ തിരിച്ചെത്തി. മൂന്ന് ഇക്കോണമിയില്‍ മൂന്ന് വിക്കറ്റ് നേടിയാണ് അദ്ദേഹം മടങ്ങിവരവ് നടത്തിയത്.

ചൈനാമാന്‍ സ്പിന്നറായി കുല്‍ദീപ് മാത്രമാണ് ഇന്ത്യന്‍ ടീമിലുള്ളത്. ഇന്ത്യ അദ്ദേഹത്തെ ടീമിലേക്ക് പരിഗണിക്കണമായിരുന്നു. ബാക്കപ്പ് സ്പിന്നറായെങ്കിലും താരം അവസരം അര്‍ഹിച്ചിരുന്നുവെന്ന് പറയാം. എന്നാല്‍ ഏഷ്യാ കപ്പില്‍ കുല്‍ദീപിനെ തഴഞ്ഞതോടെ അദ്ദേഹത്തിന്റെ ടി20 ലോകകപ്പ് പ്രതീക്ഷയും അവസാനിച്ചിരിക്കുകയാണ്.

'ദ്രാവിഡിന്റെ മുട്ടിടിപ്പിച്ചു', സെവാഗിനെ വിറപ്പിച്ചത് മറ്റൊരാള്‍, അറിയണം ഈ നാല് ശത്രുക്കളെ

ഇഷാന്‍ കിഷന്‍

ഇഷാന്‍ കിഷന്‍

ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ഇഷാന്‍ കിഷന്‍. ഇടം കൈയന്‍ ബാറ്റ്‌സ്മാനെ ബാക്കപ്പ് ഓപ്പണറായാണ് ഇന്ത്യ പരിഗണിച്ചിരുന്നത്. എന്നാല്‍ സമീപകാലത്തായി പ്രകടനം മോശമായതോടെ ഇഷാനെ ഇന്ത്യ തഴയുകയായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന ടി20യില്‍ ഇഷാന് ഓപ്പണറായി അവസരം ലഭിച്ചെങ്കിലും മുതലാക്കാനാവാതെ പോയതോടെയാണ് ഏഷ്യാ കപ്പ് ടീമില്‍ നിന്നും തഴയപ്പെട്ടത്.

ഇഷാന്‍ കൂടുതല്‍ അവസരം അര്‍ഹിക്കുന്നുണ്ട്. റിഷഭ് പന്തിന്റെ അഭാവത്തില്‍ ബാക്കപ്പ് വിക്കറ്റ് കീപ്പറായും ഓപ്പണിങ്ങില്‍ ബാക്കപ്പായും ഇഷാനെ വളര്‍ത്തിക്കൊണ്ട് വരേണ്ടതും അത്യാവശ്യമാണ്. ടി20 ലോകകപ്പില്‍ സ്ഥാനം പ്രതീക്ഷിച്ചിരുന്ന താരമാണ് ഇഷാനെങ്കിലും ഏഷ്യാ കപ്പില്‍ തഴഞ്ഞതോടെ താരത്തിന്റെ ടി20 ലോകകപ്പിലെ സ്ഥാനവും ചോദ്യം ഉയര്‍ത്തുകയാണ്. ഇന്ത്യ പൂര്‍ണ്ണമായും തള്ളിക്കളയേണ്ട താരമായിരുന്നില്ല ഇഷാന്‍.

T20 World Cup: 'തല്ലിത്തകര്‍ക്കും', ബാക്കപ്പ് ഓപ്പണര്‍ അവന്‍ മതി!, ചൂണ്ടിക്കാട്ടി ദാസ്ഗുപ്ത

സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍

2022ല്‍ ഇന്ത്യ അഞ്ച് ടി20 മത്സരത്തിലേക്ക് പരിഗണിച്ചപ്പോള്‍ 44ന് മുകളില്‍ ശരാശരിയിലും 158ന് മുകളില്‍ സ്‌ട്രൈക്കറേറ്റിലും കളിച്ച താരമാണ് സഞ്ജു സാംസണ്‍. ഓപ്പണറായും നാലാം നമ്പറിലും അഞ്ചാം നമ്പറിലുമെല്ലാം ഇന്ത്യ സഞ്ജുവിനെ പരിഗണിച്ചപ്പോള്‍ ഭേദപ്പെട്ട പ്രകടനം തന്നെ കാഴ്ചവെക്കാന്‍ സഞ്ജുവിനായി. എന്നാല്‍ ഇന്ത്യ ബാക്കപ്പ് താരമായിപ്പോലും അദ്ദേഹത്തെ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. ശ്രേയസ് അയ്യരെക്കാള്‍ ഇന്ത്യയുടെ ബാക്കപ്പ് താരമാവാന്‍ അര്‍ഹതയുണ്ടായിരുന്നത് സഞ്ജുവിനായിരുന്നു. യുഎഇയിലെ പേസും ബൗണ്‍സും നിറഞ്ഞ പിച്ചില്‍ ശ്രേയസിനെക്കാള്‍ മിടുക്കന്‍ സഞ്ജുവെന്ന് ഐപിഎല്‍ കണക്കുകളില്‍ നിന്ന് വ്യക്തം.

Story first published: Tuesday, August 9, 2022, 8:23 [IST]
Other articles published on Aug 9, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+