
ഇന്ത്യ- പാക് പോരാട്ടങ്ങള്‍ എല്ലാ കാലത്തും വീറും വാശിയും നിറഞ്ഞവ തന്നെയായിരുന്നു. രണ്ടു ടീമിലെയും താരങ്ങള്‍ വലിയ സമ്മര്‍ദ്ദത്തോടെയാണ് ഈ മല്‍സരങ്ങളില്‍ ഇറങ്ങാറുള്ളത്. ഈ കാരണത്താല്‍ തമ്മാല്‍ ചെറിയ കാരണങ്ങള്‍ പോലും താരങ്ങളെ പ്രകോപിതരാക്കുകയും ഇതു കളിക്കാര്‍ തമ്മിലുള്ള ഉരസലുകളിലേക്കു നയിക്കുകയും ചെയ്യും. നേരത്തേ പല തവണ നമ്മള്‍ കണ്ടു കഴിഞ്ഞതാണ്. വരാനിരിക്കുന്ന അങ്കത്തിലും ഇത്തരം ചില കൊമ്പുകോര്‍ക്കലുകള്‍ പ്രതീക്ഷിക്കാം. പാകിസ്താനുമായി വാക്‌പോരില്‍ ഏര്‍പ്പെടാന്‍ സാധ്യതയുള്ള ഇന്ത്യന്‍ കളിക്കാര്‍ ആരൊക്കെയാവുമെന്നു നോക്കാം.

രോഹിത് ശര്‍മ
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ് പാകിസ്താന്‍ താരങ്ങളുമായി കളിക്കളത്തില്‍ വാക്‌പോര് നടത്താന്‍ സാധ്യതയുള്ള ഒരാള്‍. സാധാരണയായി വളരെ കൂളായി പെരുമാറുന്ന വ്യക്തിയാണ് അദ്ദേഹമെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ നിയന്ത്രണം വിട്ട് രോഷം പ്രകടിപ്പിക്കാറുണ്ട്. രോഹിത് ഒരു യഥാര്‍ഥ ടീം പ്ലെയറാണ്.

അതുകൊണ്ടു തന്നെ തന്റെ ടീമിലെ ആര്‍ക്കെങ്കിലുമെതിരേ എതിരാളികളുടെ ഭാഗത്തു നിന്നും മോശം പെരുമാറ്റമുണ്ടായാല്‍ അദ്ദേഹം പ്രതികരിക്കാറുമുണ്ട്. അതുകൊണ്ടു തന്നെ പാകിസ്താനുമായി വരാനിരിക്കുന്ന പോരാട്ടത്തിലും രോഹിത് ചില വാക് പോരുകളില്‍ പങ്കാളിയായി മാറിയേക്കാം.
സഞ്ജു ഇന്ത്യന്‍ ടീമില്‍ നോട്ടമിടേണ്ടത് ഏതു സ്ഥാനം? രണ്ടിലൊന്ന് നേടിയെടുക്കൂ, കൈഫിന്റെ ഉപദേശം

ഹാര്‍ദിക് പാണ്ഡ്യ
സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് പാകിസ്താന്‍ താരങ്ങളുമായി വഴക്ക് കൂടാന്‍ സാധ്യതയുള്ള രണ്ടാമത്തെ ഇന്ത്യന്‍ താരം. പാകിസ്താനെതിരേ ഒരുപാട് മല്‍സരങ്ങളില്‍ മുമ്പ് കളിച്ചിട്ടുള്ള താരമാണ് അദ്ദേഹം. വരാനിരിക്കുന്ന പോരാട്ടത്തില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടുകളിലൊരാളുമാണ് ഹാര്‍ദിക്.
നേരത്തേ കളിക്കളത്തിലെ മോശം പെരുമാറ്റങ്ങളുടെ പേരില്‍ താരം വിമര്‍ശിക്കപ്പെട്ടിരുന്നു.

പക്ഷെ ഇപ്പോള്‍ ഹാര്‍ദിക് ഏറെ പക്വത നേടിക്കഴിഞ്ഞു. മാത്രമല്ല മുമ്പത്തേക്കാളും വളരെ കൂളായുമാണ് അദ്ദേഹം കണപ്പെടുന്നത്. എങ്കിലും ആവശ്യമെങ്കില്‍ ഇപ്പോഴുമൊരു വാക്‌പോരിനു ഹാര്‍ദിക്കിനു മടിയില്ല. വരാനിരിക്കുന്ന പോരാട്ടത്തില്‍ അതു സംഭവിക്കാനുള്ള സാധ്യതയും തള്ളാന്‍ കഴിയില്ല.
പുജാരയ്ക്കു വീണ്ടും സെഞ്ച്വറി! സൂര്യക്കു പകരം ടീമിലെടുക്കണം, ത്രില്ലടിച്ച് ഫാന്‍സ്

വിരാട് കോലി
മുന്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ വിരാട് കോലിയാണ് പാക് കളിക്കാരുമായി കൊമ്പുകോര്‍ത്തേക്കാവുന്ന മൂന്നാമത്തെയാള്‍. വളരെ അഗ്രസീവായ പ്ലെയറായ കോലിക്കു കളിക്കളത്തില്‍ സ്ലെഡ്ജിങും വാക്‌പോരുമൊന്നും പുത്തരിയല്ല. പാക് താരങ്ങളോടു അങ്ങോട്ട് സ്ലെഡ്ജ് ചെയ്ത് അദ്ദേഹം പ്രകോപനം സൃഷ്ടിച്ചേക്കും.
നിലവിലെ ഇന്ത്യന്‍ സംഘത്തില്‍ ഇത്തവണ പാകിസ്താന്‍ താരങ്ങളുമായി ഏറ്റുമുട്ടാന്‍ ഏറ്റവുമധികം സാധ്യതയുള്ള കളിക്കാരനും കോലിയാണ്.

രോഹിത് ശര്‍മയെപ്പോലെയൊരു ടീം പ്ലെയറാണ് അദ്ദേഹം. സ്വന്തം ടീമംഗങ്ങള്‍ക്കായി ഏതറ്റം വരെയും പോവാനും കോലിക്കു മടിയില്ല. പാക് കളിക്കാരുടെ ഭാഗത്തു നിന്നും സ്ലെഡ്ജിങുണ്ടായാല്‍ ഏറ്റവുമാദ്യം പ്രതികരിക്കാന്‍ സാധ്യതയുള്ള ഇന്ത്യന്‍ താരവും അദ്ദേഹമാണ്.


Click it and Unblock the Notifications











