Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup: നസീമിന്റെ 2 സിക്‌സര്‍, ഇന്ത്യക്കു നഷ്ടമായത് ഫൈനല്‍! അല്ലെങ്കില്‍ ഇന്ത്യ- ലങ്ക കലാശപ്പോര്

ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോറിലെ അവസാന മല്‍സരത്തില്‍ പാകിസ്താനെതിരേ ശ്രീലങ്കയുടെ വിജയം കണ്ട് നിരാശയിലാണ് ഇന്ത്യന്‍ ആരാധകര്‍. വെറും രണ്ടു സിക്‌സറുകള്‍ വ്യത്യാസത്തില്‍ തങ്ങള്‍ നഷ്ടമായ ഫൈനല്‍ ബെര്‍ത്തിനെക്കുറിച്ചോര്‍ത്ത് സങ്കടപ്പെടുകയാണ് ഇന്ത്യന്‍ ഫാന്‍സ്. അതു സംഭവിച്ചില്ലായിരുന്നെങ്കില്‍ ഞായറാഴ്ചത്തെ ഫൈനലില്‍ പാകിസ്താനു പകരം കളിക്കേണ്ടിയിരുന്നത് ഇന്ത്യയാണ്. പക്ഷെ കൈയെത്തുംദൂരത്ത് ഭാഗ്യം തങ്ങളെ കൈവിട്ടതില്‍ ഇന്ത്യക്കു സ്വയം പഴിക്കുകയല്ലാതെ വേറെ വഴികളില്ല.

1

സൂപ്പര്‍ ഫോറിലെ മൂന്നു മല്‍സരങ്ങളില്‍ രണ്ടിലും തോറ്റ ഇന്ത്യ അവസാന കളിയില്‍ അഫ്ഗാനിസ്താനെിരേ വമ്പന്‍ ജയം ആഘോഷിച്ചെങ്കിലും അപ്പോഴേക്കും ഫൈനലിലേക്കുള്ള വാതില്‍ അടഞ്ഞിരുന്നു. ഞായറാഴ്ചത്തെ ഫൈനലില്‍ ശ്രീലങ്കയും പാകിസ്താനുമാണ് കൊമ്പുകോര്‍ക്കുന്നത്.

2

സൂപ്പര്‍ ഫോര്‍ മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കളിച്ച മൂന്നു മല്‍സരങ്ങളിലും ജയിച്ച് ശ്രീലങ്കയാണ് ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്തത്. രണ്ടു ജയവും ഒരു തോല്‍വിയുമടക്കം നാലു പോയിന്റ് നേടി പാകിസ്താന്‍ രണ്ടാംസ്ഥാനത്തെത്തി. മൂന്നു കളിയില്‍ നിന്നും ഒരു ജയവും രണ്ടു തോല്‍വിയുമടക്കം രണ്ടു പോയിന്റ് നേടിയ ഇന്ത്യ മൂന്നാംസ്ഥാനത്തും ഫിനിഷ് ചെയ്യുകയായിരുന്നു. അവസാന സ്ഥാനക്കാരായ അഫ്ഗാന് പോയിന്റൊന്നുമില്ല.

ASIA CUP: ഇന്ത്യയുടെ തോല്‍വി ചോദിച്ചുവാങ്ങിയത്!, ഈ മൂന്ന് പേരെ വേണ്ടവിധം ഉപയോഗിച്ചില്ല

3

സൂപ്പര്‍ ഫോറിലെ നെറ്റ് റണ്‍റേറ്റ് നോക്കിയാല്‍ ഇന്ത്യയാണ് ഒന്നാംസ്ഥാനത്ത്. ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് +1.607 ആണ്. രണ്ടാംസ്ഥാനത്തുള്ളതാവട്ടെ കളിച്ച മൂന്നു മല്‍സരങ്ങളും ജയിച്ച ശ്രീലങ്കയാണ് (+0.701). പാകിസ്താന്‍ മൂന്നാംസ്ഥാനത്തു മാത്രമാണ്. പാക് ടീമിന്റെ നെറ്റ് റണ്‍റേറ്റ് -0.279 മാത്രമാണ്.

4

ഇവിടെയാണ് അഫ്ഗാനെതിരേ പാകിസ്താന്‍ നേടിയ ത്രില്ലിങ് വിജയം എത്ര മാത്രം പ്രധാനപ്പെട്ടതായിരുന്നുവെന്നു വ്യക്തമാവുക. അന്നു നേടിയ ജയം കൊണ്ടു മാത്രമാണ് ഇന്ത്യയെ മറികടന്ന് പാക് ടീം ഫൈനലില്‍ എത്തിയിരിക്കുന്നത്. അന്നു പാകിസ്താന്‍ തോറ്റിരുന്നെങ്കില്‍ ലങ്കയും ഇന്ത്യയും തമ്മില്‍ ഫൈനലില്‍ ഏറ്റുമുട്ടുമായിരുന്നു. കാരണം ഇന്ത്യയും പാകിസ്താനും രണ്ടു പോയിന്റ് വീതം നേടിയാല്‍ നെറ്റ് റണ്‍റേറ്റായിരുക്കും രണ്ടാംസ്ഥാനക്കാരെ തീരുമാനിക്കുക. അപ്പോള്‍ മികച്ച നെറ്റ് റണ്‍റേറ്റുള്ള ഇന്ത്യ പാകിസ്താനെ പിന്തള്ളി ഫൈനലിലേക്കു മുന്നേറുകയും ചെയ്യും.

കാര്‍ത്തികോ റിഷഭോ?, ആരാണ് ഇന്ത്യയുടെ ഒന്നാം നമ്പര്‍ കീപ്പര്‍?, ഇപ്പോള്‍ തീരുമാനിക്കണം-സാബ

5

സൂപ്പര്‍ ഫോറില്‍ ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും പരാജയപ്പെട്ടപ്പോള്‍ ഫൈനലില്‍ കടക്കാന്‍ ഇന്ത്യക്കു മുന്നിലുള്ള ഒരേയൊരു വഴി അടുത്ത രണ്ടു കളിയിലും പാകിസ്താന്‍ തോല്‍ക്കണമെന്നതായിരുന്നു. ഒപ്പം അഫ്ഗാനെതിരേ മികച്ച മാര്‍ജിനില്‍ ഇന്ത്യ ജയിക്കുകയും വേണ്ടിയിരുന്നു.

6

പക്ഷെ അഫ്ഗാനെതിരേ തോല്‍വിയുടെ വക്കില്‍ നിന്നും പാക് ടീം അദ്ഭുതകരമായി രക്ഷപ്പെട്ടു. ഒരു വിക്കറ്റ് മാത്രം ശേഷിക്കെ 11 റണ്‍സായിരുന്നു പാകിസ്താനു ജയിക്കാന്‍ വേണ്ടിയിരുന്നത്. പാകിസ്താന്‍ ഉറപ്പായും തോല്‍ക്കുമെന്ന് ഇന്ത്യന്‍ ആരാധകര്‍ ഉറപ്പിച്ച നിമിഷം. പക്ഷെ സംഭവിച്ചത് തിരിച്ചായിരുന്നു. നന്നായി പന്തെറിഞ്ഞ പേസര്‍ ഫസല്‍ഹഖ് ഖുറേശിയുടെ 20ാം ഓവറിലെ ആദ്യ രണ്ടു ബോളും സിക്‌സറിലേക്കു പറത്തി യുവ പേസര്‍ നസീം ഷാ പാകിസ്താനു അവിശ്വസനീയ വിജയം സമ്മാനിക്കുകയായിരുന്നു. ഇതോടെ പാക് ടീം ഫൈനലിലേക്കു ടിക്കറ്റെടുത്തപ്പോള്‍ ഇന്ത്യന്‍ പ്രതീക്ഷ അസ്തമിക്കുകയും ചെയ്തു.

7

അതിനു ശേഷം അഫ്ഗാനെതിരേ ഇന്ത്യ 101 റണ്‍സിന്റെ വമ്പന്‍ ജയം നേടിയെങ്കിലും വൈകിപ്പോയിരുന്നു. പിന്നാലെ പാകിസ്താനെ ശ്രീലങ്ക വീഴ്ത്തുകയും ചെയ്‌തെങ്കിലും നസീം ഷായുടെ ആ രണ്ടു സിക്‌സറുകള്‍ ഇന്ത്യക്കു ഫൈനല്‍ നിഷേധിക്കുന്നതില്‍ നിര്‍ണായകമാവുകയായിരുന്നു. അന്നു നസീം പുറത്തായി പാകിസ്താന്‍ തോറ്റിരുന്നെങ്കില്‍ ഞായറാഴ്ചത്തെ ഫൈനലില്‍ അവര്‍ക്കു പകരം ഇന്ത്യയെ കാണായിരുന്നു.

Story first published: Saturday, September 10, 2022, 13:20 [IST]
Other articles published on Sep 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+