ASIA CUP: പാകിസ്താന് കനത്ത തിരിച്ചടി, മറ്റൊരു പേസര്‍ക്കും പരിക്ക്, ഇന്ത്യക്കെതിരേ കളിച്ചേക്കില്ല

ദുബായ്: ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 28ന് രാത്രി 7.30ന് ദുബായില്‍ നടക്കുന്ന പോരാട്ടത്തിനായി ഇരു ടീമും തയ്യാറെടുക്കുകയാണ്. ഇപ്പോഴിതാ ചിരവൈരി പോരാട്ടത്തിനൊരുങ്ങുന്ന പാകിസ്താന് വമ്പന്‍ തിരിച്ചടിയായി പരിക്ക് മാറിയിരിക്കുകയാണ്. ഷഹീന്‍ ഷാ അഫ്രീദിയെ കൂടാതെ മറ്റൊരു പാക് പേസര്‍ കൂടി ഇപ്പോള്‍ പരിക്കിന്റെ പിടിയിലായിരിക്കുകയാണ്.
പാകിസ്താന്‍ പ്ലേയിങ് 11 ഇടം പ്രതീക്ഷിക്കുന്ന പേസര്‍ മുഹമ്മദ് വാസിം ജൂനിയറാണ് പരിക്കിന്റെ പിടിയിലായിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. പരിശീലനം നടത്തുന്നതിനിടെ പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിച്ചെന്നും എംആര്‍എ സ്‌കാനിങ്ങിന് ശേഷം അന്തിമ തീരുമാനം എടുക്കുമെന്നാണ് അനൗദ്യോഗികമായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

വസിം ജൂനിയറിന്റെ പരിക്ക് പാകിസ്താനെ ആശങ്കപ്പെടുത്തുന്നതാണെന്നുറപ്പ്. ഷഹീന്‍ അഫ്രീദിയുടെ അഭാവം പാകിസ്താന് വലിയ തലവേദന ഇതിനോടകം സൃഷ്ടിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വസീം ജൂനിയറിനും പരിക്കേറ്റത്. 21കാരനായ താരത്തിന് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ പകരക്കാരനെ കണ്ടെത്തുക പാകിസ്താന് വെല്ലുവിളിയാവും.
വസിം ജൂനിയറിനെ നേരിട്ട് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് വലിയ പരിചയമില്ല. ഇത് മുതലാക്കാമെന്ന പ്രതീക്ഷയിലായിരുന്നു പാക് ടീമെങ്കിലും അദ്ദേഹത്തിന് പരിക്കേറ്റത് തലവേദനയായിരിക്കുന്നു. ജൂലൈയില്‍ വിന്‍ഡീസിനെതിരെയായിരുന്നു വസിം ജൂനിയറിന്റെ അരങ്ങേറ്റം. 11 ടി20കളില്‍ നിന്ന് 17 വിക്കറ്റാണ് വസിം നേടിയത്. 8.10 ആണ് ഇക്കോണമി. ഓസീസ് പരമ്പരയില്‍ മൂന്ന് മത്സരത്തില്‍ നിന്ന് 5 വിക്കറ്റുമായി തിളങ്ങി. ഷഹീന്റെ അഭാവത്തില്‍ പാകിസ്താന്‍ വലിയ പ്രതീക്ഷതന്നെയാണ് വസിം ജൂനിയറിന് നല്‍കിയിരിക്കുന്നത്.
ASIA CUP: പ്രശ്‌നം ബാറ്റിനോ?, പുതിയ ബാറ്റുമായി കോലി, സവിശേഷതകളേറെ!, സച്ചിന്റെ പാത

ഇന്ത്യ-പാക് മത്സരത്തില്‍ ആര് ജയിക്കുമെന്നത് സംബന്ധിച്ചുള്ള പ്രവചനങ്ങള്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുകയാണ്. കൂടുതല്‍ ആളുകളും ഇന്ത്യയുടെ ജയ സാധ്യതയാണ് ചൂണ്ടിക്കാട്ടുന്നത്. കരുത്തുറ്റ, അനുഭവസമ്പത്തുള്ള താരനിരയാണ് ഇന്ത്യക്കൊപ്പമുള്ളത്. ആദ്യ ഏഴ് സ്ഥാനത്തുള്ള ബാറ്റ്‌സ്മാന്‍മാരും മാച്ച് വിന്നര്‍മാരാണെന്ന് പറയാം. എന്നാല്‍ പാകിസ്താന്‍ ചില താരങ്ങളെ അമിതമായി ആശ്രയിക്കുന്ന നിരയാണ്.
ഇന്ത്യയുടെ സ്പിന്നര്‍മാര്‍ കൂടുതല്‍ അനുഭവസമ്പത്തുള്ളവരാണ്. പാകിസ്താന്റെ സ്പിന്നര്‍മാരുടെ അനുഭവസമ്പത്ത് കുറവ് ഇന്ത്യ മുതലാക്കാന്‍ സാധ്യതയുണ്ട്. ഹര്‍ദിക് പാണ്ഡ്യയെപ്പോലെ മികച്ചൊരു ഓള്‍റൗണ്ടറുടെ അഭാവവും പാക് നിരയിലുണ്ട്. ബാബര്‍ അസമിനെ തുടക്കത്തിലേ നഷ്ടമായാല്‍ പാകിസ്താന്‍ സമ്മര്‍ദ്ദത്തിലാവും. ഫഖര്‍ സമാന്റെയും മുഹമ്മദ് റിസ്വാന്റെയും സ്ഥിരത പ്രശ്‌നം.
ഫാബ് ഫോറില്‍ കോലിയെ വ്യത്യസ്തനാക്കുന്നതെന്ത്?, ചൂണ്ടിക്കാട്ടി രവി ശാസ്ത്രി

എന്നാല്‍ യുഎഇയിലെ പിച്ചിനെ പാക് താരങ്ങള്‍ക്ക് ഇന്ത്യയെക്കാള്‍ നന്നായി അറിയാം. ഏറെ നാള്‍ പാകിസ്താന്‍ ഹോം ഗ്രൗണ്ടാക്കിയിരുന്നത് ദുബായിയാണ്. അതുകൊണ്ട് തന്നെ ഇന്ത്യയെക്കാള്‍ നന്നായി അവിടുത്തെ സാഹചര്യം പാകിസ്താനറിയാം. ഇന്ത്യക്ക് ഐപിഎല്‍ യുഎഇയില്‍ കളിച്ചുള്ള മുന്‍പരിചയമുണ്ട്. എന്നാല്‍ 2021ലെ ടി20 ലോകകപ്പിന് യുഎഇ വേദിയായപ്പോള്‍ ഇന്ത്യയെക്കാള്‍ പിച്ചിനെ മുതലാക്കാന്‍ പാക് നിരക്ക് സാധിച്ചിരുന്നു.

ഇത്തവണ ഇന്ത്യക്ക് പാകിസ്താനോട് കണക്കുതീര്‍ക്കാത്ത പക്ഷം വലിയ നാണക്കേടായി അത് മാറും. 2021ല്‍ ഇന്ത്യ പാകിസ്താനോട് തോല്‍ക്കുമ്പോള്‍ ഒന്നിലധികം പ്രശ്‌നങ്ങള്‍ ഇന്ത്യയെ വേട്ടയാടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനെയെല്ലാം മറികടന്ന് കരുത്തുറ്റ താരനിരയുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ഇടം കൈയന്‍ പേസര്‍ ഷഹീന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ അന്തകനായി വീണ്ടുമെത്തുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നെങ്കിലും പരിക്ക് താരത്തിന് ടൂര്‍ണമെന്റ് നഷ്ടപ്പെടുത്തി.

ഇന്ത്യയുടെ ബൗളിങ് നിരയില്‍ ജസ്പ്രീത് ബുംറയും ഹര്‍ഷല്‍ പട്ടേലുമില്ല. രണ്ട് ടി20 സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരുടെയും അഭാവം ഇന്ത്യയെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്. ഈ രണ്ട് പേരുമില്ലാത്തത് പാക് ബാറ്റ്‌സ്മാന്‍മാര്‍ക്ക് കാര്യങ്ങള്‍ അല്‍പ്പം കൂടി എളുപ്പമാക്കുമെന്ന് തന്നെ പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications