ASIA CUP: അപ്രതീക്ഷിത തിരിച്ചടി, ഇന്ത്യക്കൊപ്പം ദ്രാവിഡ് ടൂര്‍ണമെന്റിനില്ല, കാരണം അറിയാം

ദുബായ്: ഏഷ്യാ കപ്പിന്റെ ആവേശ പോരാട്ടം 27ന് ആരംഭിക്കാനിരിക്കെ ഇന്ത്യക്ക് അപ്രതീക്ഷിത തിരിച്ചടി. ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് കോവിഡ് പോസിറ്റീവായിരിക്കുകയാണ്. ഇതോടെ ഏഷ്യാ കപ്പ് അദ്ദേഹത്തിന് നഷ്ടമാവുമെന്നാണ് ലഭിക്കുന്ന വിവരം. മുഖ്യ പരിശീലകനായി ദ്രാവിഡ് ഇല്ലാതെ ഇന്ത്യ ഏഷ്യാ കപ്പിനിറങ്ങിയാല്‍ ഇന്ത്യക്കത് കനത്ത തിരിച്ചടിയായിരിക്കുമെന്നതില്‍ സംശയമില്ല. കോവിഡ് ഭേദമായി തിരിച്ചെത്തുമ്പോഴേക്കും ഇന്ത്യ-പാക് നിര്‍ണ്ണായക പോരാട്ടമടക്കം അവസാനിച്ചിരിക്കും. അതുകൊണ്ട് തന്നെ ദ്രാവിഡ് പൂര്‍ണ്ണമായും ടൂര്‍ണമെന്റില്‍ നിന്ന് മാറി നില്‍ക്കാനാണ് സാധ്യത.
ദ്രാവിഡിന്റെ അഭാവത്തില്‍ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായ വിവിഎസ് ലക്ഷ്മണ്‍ ഇന്ത്യയുടെ പരിശീലകനായി ഒപ്പമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. സിംബാബ് വെക്കെതിരായ ഇന്ത്യന്‍ ടീമിന്റെ ഏകദിന പരമ്പരയിലും ദ്രാവിഡ് പങ്കെടുത്തിരുന്നില്ല. വിവിഎസ് ലക്ഷ്മണാണ് പരമ്പരയിലും ഇന്ത്യയുടെ പരിശീലകനായി ഉണ്ടായിരുന്നത്. ഇന്ത്യയെ സംബന്ധിച്ച് ദ്രാവിഡ് ഒപ്പമില്ലാതിരിക്കുന്നത് വലിയ തിരിച്ചടിയാണെന്നതില്‍ സംശയമില്ല.

ഇതിനോടകം പരിക്ക് ഇന്ത്യയുടെ വില്ലനായി മാറിയിട്ടുണ്ട്. ജസ്പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ പരിക്കിനെത്തുടര്‍ന്ന് ഏഷ്യാ കപ്പിനില്ല. ടി20 ലോകകപ്പിന് മുമ്പ് നടക്കുന്ന പ്രധാന ടൂര്‍ണമെന്റെന്ന നിലയില്‍ ഏഷ്യാ കപ്പിലെ ഇന്ത്യയുടെ പ്രകടനം വളരെ പ്രധാനപ്പെട്ടതാണ്. ഏഷ്യാ കപ്പും ടി20 ഫോര്‍മാറ്റിലായതിനാല്‍ ലോകകപ്പിലേക്ക് നന്നായി മുന്നൊരുക്കം നടത്താനുള്ള അവസരം ഏഷ്യാ കപ്പിലൂടെ ലഭിക്കും.
എന്നാല്‍ ദ്രാവിഡ് ഇന്ത്യക്കൊപ്പം യുഎഇയിലേക്ക് പോകാതിരുന്നാല്‍ ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ മുന്നൊരുക്കത്തെ അത് ബാധിക്കാനുള്ള സാധ്യതകളുമേറെ. ടി20 ലോകകപ്പില്‍ ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയുള്ള പ്ലേയിങ് 11 ആവും ഏഷ്യാ കപ്പിലും ഇന്ത്യ പരിഗണിക്കുകയെന്നാണ് റിപ്പോര്‍ട്ടുണ്ടായിരുന്നത്. ഏറെക്കുറെ ടീം പ്രഖ്യാപിച്ചിരിക്കുന്നതും അങ്ങനെ തന്നെയാണ്.
ലോകകപ്പ് നേടിയ ക്യാപ്റ്റന്മാര്‍, പക്ഷെ സിംബാബ്‌വെയോട് തോറ്റു!, ആരൊക്കെയെന്ന് അറിയാമോ?

എന്നാല്‍ ഇന്ത്യയുടെ ഈ തന്ത്രങ്ങളുടെയെല്ലാം കടിഞ്ഞാണ്‍ നിയന്ത്രിക്കുന്ന ദ്രാവിഡിന് ടീമിനൊപ്പം ഏഷ്യാ കപ്പില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വന്നാല്‍ അത് വലിയ തിരിച്ചടിയായി മാറുമെന്നതില്‍ സംശയമില്ല. ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മയുടെ ജോലി ഭാരവും അത് ഉയര്‍ത്തും. 2021ലെ ടി20 ലോകകപ്പിലെ തോല്‍വിക്ക് പാകിസ്താനോട് കണക്കുവീട്ടാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഈ സാഹചര്യത്തിലാണ് ദ്രാവിഡ് ഒപ്പമില്ലാതിരുന്നാല്‍ ടീമിന്റെ ആത്മവിശ്വാസത്തെ അത് ബാധിച്ചേക്കും.
'ആരോടും ഒന്നും ചോദിച്ചിട്ടില്ല', സഞ്ജുവാണ് എന്നെ സഹായിച്ചത്!, വെളിപ്പെടുത്തി ചഹാല്‍

ചില താരങ്ങളുടെ ഫോമും ഇന്ത്യയെ ആശങ്കപ്പെടുത്തുന്നതാണ്. കെ എല്‍ രാഹുല്‍ ഇന്ത്യ വലിയ പ്രതീക്ഷ വെക്കുന്ന താരമാണെങ്കിലും സമീപകാലത്തെ അദ്ദേഹത്തിന്റെ പ്രകടനം മോശമാണ്. പരിക്കിന് ശേഷം മടങ്ങിയെത്തിയ അദ്ദേഹത്തിന് പഴയ മികവ് കാട്ടാന്‍ സാധിച്ചിട്ടില്ല. ഇന്ത്യയുടെ പ്ലേയിങ് 11 ആരൊക്കെയെന്നത് സംബന്ധിച്ച് ആശങ്കകളേറെ. ആര്‍ അശ്വിന്‍, ദിനേഷ് കാര്‍ത്തിക് എന്നിവരുടെ കാര്യത്തിലാണ് പ്രധാന ആശങ്ക.
ബുംറയുടെയും ഹര്‍ഷലിന്റെയും അഭാവത്തില്‍ ഇന്ത്യ ആരെയൊക്കെ പരിഗണിക്കണമെന്നതും പ്രധാന ചോദ്യമാണ്. ഇതിനെല്ലാം ഉത്തരം ദ്രാവിഡിന്റെ അഭാവത്തില്‍ ഇന്ത്യക്കെടുക്കേണ്ടി വരും. ഏഷ്യാ കപ്പിലെ ദ്രാവിഡിന്റെ അഭാവം ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പിലെ ഇന്ത്യയുടെ പ്രകടനത്തെ ബാധിക്കുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications