Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2022: ജഡേജയ്ക്കു പരിക്കേറ്റത് ഗ്രൗണ്ടില്‍ വച്ചല്ല, അനാവശ്യ പണിക്ക് പോയി! ബിസിസിഐ കലിപ്പില്‍

ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡജേയ്ക്കു ഏഷ്യാ കപ്പിനിടെയേറ്റ ഗുരുതരമായ പരിക്കില്‍ ബിസിസിഐയ്ക്കു അതൃപ്തിയെന്നു റിപ്പോര്‍ട്ടുകള്‍. ഈ പരിക്ക് ഒഴിവാക്കാമായിരുന്നതാണെന്നും അനാവശ്യ കാര്യത്തിനു പോയതാണ് പരിക്ക് വരുത്തി വച്ചതെന്നുമാണ് വ്യക്തമായിരിക്കുന്നത്. ഇതാണ് ബിസിസിഐയെ ചൊടിപ്പിച്ചിരിക്കുന്നത്.

കാല്‍മുട്ടിനു ശസ്ത്രക്രിയക്കു വിധേയനായ ജഡ്ഡു വിശ്രമത്തിലാണ്. അടുത്ത മാസം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പും താരത്തിനു നഷ്ടമായിരിക്കുകയാണ്. മിന്നുന്ന ഫോമിലുള്ള അദ്ദേഹത്തിന്റെ അഭാവം ഇന്ത്യക്കു വലിയ തിരിച്ചടിയാവുകയും ചെയ്തിട്ടുണ്ട്.

1

രവീന്ദ്ര ജഡേജയ്ക്കു പരിക്കേറ്റതായും ടി20 ലോകകകപ്പില്‍ നിന്നും പിന്‍മാറിയതായുമുള്ള റിപ്പോര്‍ട്ടുകള്‍ ഞെട്ടലോടെയായിരുന്നു ഇന്ത്യന്‍ ആരാധകര്‍ കേട്ടത്. ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്താനെതിരേ വ്യാഴാഴ്ച നടന്ന സൂപ്പര്‍ ഫോറിലെ അവസാന മല്‍സരം അദ്ദേഹത്തിനു നഷ്ടമാവുകയും ചെയ്തിരുന്നു.
ഇതോടെ ജഡേജയുടെ പരിക്ക് ശ്രീലങ്കയ്‌ക്കെിരായ മല്‍സരത്തിനിടെ സംഭവിച്ചതാവാമെന്നു എല്ലാവരും ഉറപ്പിക്കുകയും ചെയ്തു, പക്ഷെ കളിക്കിടെ അദ്ദേഹത്തിനു പരിക്കേറ്റതായി കാണപ്പെട്ടതുമില്ല. ഇപ്പോഴാണ് ജഡ്ഡുവിന്റെ പരിക്കിന്റെ യഥാര്‍ഥ കാരണം പുറത്തു വന്നിരിക്കുന്നത്.

2

ഇന്ത്യന്‍ ടീമംഗങ്ങള്‍ക്കൊപ്പം സ്‌കീ ബോര്‍ഡില്‍ ബാലന്‍സ് ചെയ്യവെയാണ് രവീന്ദ്ര ജഡേജയുടെ കാല്‍മുട്ടിനു സാരമായി പരിക്കേറ്റതെന്നാണ് വ്യക്തമായിരിക്കുന്നത്. നേരത്തേ തന്നെ കാല്‍മുട്ടിലെ പരിക്ക് താരത്തെ പലപ്പോഴായി വലച്ചിട്ടുണ്ട്. ഇതിനിടെയാണ് സ്‌കീയിങിനിടെ തെന്നി വീണ് പരിക്ക് വീണ്ടും ചോദിച്ചു വാങ്ങിയത്. ടീമിലെ കളിക്കാര്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ അരക്കിട്ടുറപ്പിക്കുന്നതിനായി താരങ്ങള്‍ ഒരു ദിവസം പരിശീലനത്തില്‍ നിന്നും അവധിയെടുത്ത് ഒരുമിച്ച് സമയം പങ്കിടുകയും ചെയ്യാറുണ്ട്.

3

ഇതിന്റെ ഭാഗമായി ഏതെങ്കിലുമൊരു അവധിക്കാല സ്‌പോട്ടില്‍ താരങ്ങള്‍ ഒരുമിച്ച് ഉച്ചഭക്ഷണത്തിനോ, അത്താഴത്തിനോ ഒരുമിച്ച് പോവുകയോ ആണ് ചെയ്യുന്നത്. ക്രിക്കറ്റിലെ സമ്മര്‍ദ്ദങ്ങളില്‍ നിന്നും മനസ്സില്‍ നിന്നും മാറ്റി കൂടുതല്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ കളിക്കാരെ സഹായിക്കുന്നതെന്നാണ് ഇതിന്റെ ലക്ഷ്യം. ഇത്തരമൊരു കൂട്ടിച്ചേരലിനിടെയാണ് ജഡേജയ്ക്കു പരിക്കേറ്റത്.

ASIA CUP: ഇന്ത്യയുടെ തോല്‍വി ചോദിച്ചുവാങ്ങിയത്!, ഈ മൂന്ന് പേരെ വേണ്ടവിധം ഉപയോഗിച്ചില്ല

4

സാഹസിക പ്രവര്‍ത്തനത്തിന്റെ ഭാവമായി രവീന്ദ്ര ജഡേജയ്ക്കു ഒരു തരം സ്‌കീ ബോര്‍ഡില്‍ ബാലന്‍സ് ചെയ്യേണ്ടി വരികയായിരുന്നു. ഇതു യഥാര്‍ഥത്തില്‍ സ്ഥിരമായി ചെയ്തു വരുന്ന പരിശീലനത്തിന്റെ ഭാഗമായുള്ള കാര്യമല്ല. തീര്‍ത്തും അനാവശ്യമായ ഒരു പ്രവര്‍ത്തിയായിരുന്നു ഇത്. ബാലന്‍സ് ചെയ്യുന്നിതിടെ ജഡേജ വീഴുകയും കാല്‍മുട്ടില്‍ സാരമായ പൊട്ടല്‍ സംഭവിക്കുകയും ചെയ്തു. ഇതു ശസ്ത്രക്രിയയിലേക്കു നയിച്ചതായും ബിസിസിഐയുമായുള്ള ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രതികരിച്ചു.

കാര്‍ത്തികോ റിഷഭോ?, ആരാണ് ഇന്ത്യയുടെ ഒന്നാം നമ്പര്‍ കീപ്പര്‍?, ഇപ്പോള്‍ തീരുമാനിക്കണം-സാബ

5

ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറില്‍ പാകിസ്താനെതിരായ മല്‍സരത്തിനു ശേഷം ഇന്ത്യക്കു തൊട്ടടുത്ത ദിവസം അവധിയായിരുന്നു. ഇതോടെയാണ് ദുബായിലെ ടീം ഹോട്ടലില്‍ രസകരമായ പ്രവര്‍ത്തികളിലേര്‍പ്പെടാന്‍ ടീം തീരുമാനിച്ചത്. വെള്ളത്തില്‍ വച്ച് സ്‌കീ ബോര്‍ഡില്‍ ബാലന്‍സ് ചെയ്യുന്ന പ്രവര്‍ത്തിയും ഇതിന്റെ ഭാഗമായി നടന്നിരുന്നു. കൂടുതല്‍ ബാലന്‍സ് കളിക്കാര്‍ക്ക് ലഭിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്.
പക്ഷെ ജഡേജയെ സംബന്ധിച്ച് ഇതു ഗുണത്തേക്കാള്‍ ദോഷമാണ് വരുത്തി വച്ചത്. നേരത്തേ തന്നെ കാല്‍മുട്ടില്‍ അദ്ദേഹത്തിനു പ്രശ്‌നങ്ങളുണ്ട്.

6

വെസ്റ്റ് ഇന്‍ഡീസുമായി അടുത്തിടെ നടന്ന ടി20 പരമ്പരയും ജഡ്ഡുവിന് ഈ കാരണത്താല്‍ നഷ്ടമായിരുന്നു. പരിക്കേറ്റ ശേഷം ജഡേജ ഉടന്‍ തന്നെ മുംബൈയിലേക്കു മടങ്ങുകയായിരുന്നു. അവിടെ വച്ചാണ് ഡോക്ടര്‍ ദിന്‍ഷോ പര്‍ദിവാലയുടെ മേല്‍നോട്ടത്തില്‍ താരം ശസ്ത്രക്രിയക്കു വിധേയനായത്. പൂര്‍വ്വസ്ഥിതിയിലേക്കു മടങ്ങിയെത്താന്‍ സമയം കൂടുതല്‍ ആവശ്യമാണ്. ഇതേ തുടര്‍ന്നാണ് ജഡേജയ്ക്കു ടി20 ലോകകപ്പ് നഷ്ടമായിരിക്കുന്നത്.

Story first published: Saturday, September 10, 2022, 9:03 [IST]
Other articles published on Sep 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+