Asia Cup 2022: ആസിഫ് അലി ഹീറോയല്ല, വില്ലന്‍; ഇടിച്ചു, ബാറ്റ് കൊണ്ട് തല്ലാന്‍ നോക്കി!
ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറില്‍ കഴിഞ്ഞ ദിവസം പാകിസ്താനും അഫ്ഗാനിസ്താനും തമ്മിലുള്ള പോരാട്ടത്തിനിടെയുണ്ടായ ഏറ്റുമുട്ടല്‍ ക്രിക്കറ്റ് ലോകത്ത് ചൂടേറിയ ചര്‍ച്ചയാവുകയാണ്. പാകിസ്താന്‍ ഫിനിഷര്‍ ആസിഫ് അലിയും അഫ്ഗാന്‍ ഫാസ്റ്റ് ബൗളര്‍ ഫരീദ് അഹമ്മദും തമ്മിലായിരുന്നു കളിക്കളത്തില്‍ കൊമ്പുകോര്‍ത്തത്. മല്‍സരത്തിന്റെ 19ാമത്തെ ഓവറിലായിരുന്നു നാടകീയ രംഗങ്ങള്‍. ഈ ഓവറിനു പിന്നാലെ ഫരീദ് അഹമ്മദ് ഗ്രൗണ്ടില്‍ നിന്നും തിരികെ പോവുകയും ചെയ്തിരുന്നു.
അതേസമയം, മല്‍സരത്തില്‍ പാകിസ്താന്‍ ഒരു വിക്കറ്റിന്റെ ത്രില്ലിങ് വിജയമാണ് സ്വന്തമാക്കിയത്. ഇതോടെ അവര്‍ ഫൈനലിലേക്കു മുന്നേറുകയും ചെയ്തു. പക്ഷെ ഇന്ത്യയും അഫ്ഗാനിസ്താനും ഇതോടെ ടൂര്‍ണമെന്റില്‍ നിന്നും പുറത്താവുകയുമായിരുന്നു.

19ാമത്തെ ഓവറിലെ അഞ്ചാമത്തെ ബോളിലാണ് ആസിഫ് അലിയെ ഫരീദ് അഹമ്മദ് പുറത്താക്കിയത്. തൊട്ടുമുമ്പത്തെ ബോളില്‍ അലി ഒരു തകര്‍പ്പന്‍ സിക്‌സര്‍ പറത്തിയിരുന്നു. ഇതോടെ പാകിസ്താന്റെ വിജയപ്രതീക്ഷകള്‍ക്കു തിളക്കം കൂടുകയും ചെയ്തിരുന്നു
പക്ഷെ തൊട്ടടുത്ത ബോളില്‍ ഫരീദ് അഹമ്മദിന്റെ മറുപടിയും വന്നു. ഷോര്‍ട്ട് ബോള്‍ കെണിയില്‍ അലി വീഴുകയായിരുന്നു. പുള്‍ ഷോട്ടിനു ശ്രമിച്ച താരത്തിന്റെ ടൈമിങ് പാളി. ടോപ്പ് എഡ്ജായ ബോള്‍ ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ കരീം ജന്നത്തിന്റെ കൈകളിലൊതുങ്ങുകയായിരുന്നു.

തുടര്‍ന്ന് ആസിഫ് അലി മടങ്ങുന്നതിനിടെ തൊട്ടു മുന്നില്‍ നിന്നും ഫരീദ് അഹമ്മദ് ആഹ്ലാദപ്രകടനം നടത്തി ആക്രോശിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട അലി ഫരീദിനെ വലതു കൊണ്ട് ഇടിക്കുകയായിരുന്നു. പാക് താരത്തിന്റെ അപ്രതീക്ഷിത ആക്രമണം ഫരീദിനെയും പ്രകോപിതനാക്കി.
Asia Cup 2022: ലങ്കയ്‌ക്കെതിരേ രണ്ടു ട്രിക്കുകള്‍ രോഹിത് മിസ്സ് ചെയ്തു! ഇര്‍ഫാന്‍ പറയുന്നു

കൊമ്പുകോര്‍ക്കാന്‍ അരികിലേക്കുവന്ന ഫരീദിനെതിരേ അലി ബാറ്റോങ്ങുകയും തല്ലുമെന്ന് ആംഗ്യം കാണിക്കുകയും ചെയ്തു. ഇതിനിടെ അഫ്ഗാന്‍ താരങ്ങള്‍ ഓടിയെത്തി ഫരീദിനെ പിടിച്ചുമാറ്റി ശാന്തനാക്കുകയായിരുന്നു. അംപയറും ഉടന്‍ തന്നെ സംഭവത്തില്‍ ഇടപ്പെട്ടത്തോടെ കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ നടന്നില്ല. തുടര്‍ന്ന് അലി ഗ്രൗണ്ടില്‍ നിന്നം മടങ്ങവെ അഫ്ഗാന്‍ പേസര്‍ ഫസല്‍ഹഖ് ഫറൂഖിയും രോഷത്തോടെ താരത്തിന് അടുത്തേക്ക് വരുന്നതും കാണാമായിരുന്നു. പക്ഷെ അതു ശ്രദ്ധിക്കാതെ അലി ഗ്രൗണ്ട് വിടുകയും ചെയ്തു.
വീണ്ടും തോറ്റു, ടീം പഠിക്കുകയാണെന്നു രോഹിത്, കോഴ്‌സ് എന്നു തീരുമെന്ന് ഫാന്‍സ്!

ആസിഫ് അലിയുടെ പെരുമാറ്റത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. കളിക്കളത്തിലെ സംഭവം തീര്‍ത്തും നിര്‍ഭാഗ്യകരായിപ്പോയെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. അതേസമയം, ആസിഫ് അലിക്കെതിരേ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പിഴയടക്കമുളള ശിക്ഷാ നടപടി സ്വീകരിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications