Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2022: ലങ്കന്‍ ജയം ലോകം മുഴുവന്‍ ആഘോഷിക്കുന്നു, രണ്ടു പേരൊഴികെ!

കിരീട ഫേവറിറ്റുകളായി ഏഷ്യാ കപ്പിനെത്തിയ നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ഇന്ത്യ ഫൈനല്‍ പോലും കാണാതെ നാണംകെട്ട് പുറത്താവലിന്റെ വക്കില്‍ നില്‍ക്കുകയാണ്. സൂപ്പര്‍ ഫോറില്‍ കഴിഞ്ഞ ദിവസം നടന്ന നിര്‍ണായക മല്‍സരത്തില്‍ ശ്രീലങ്ക ഇന്ത്യയെ ഞെട്ടിക്കുകയായിരുന്നു. അണ്ടര്‍ഡോഗുകളായ ലങ്ക ആറു വിക്കറ്റിനാണ് രോഹിത് ശര്‍മയെയും സംഘത്തെയും വീഴത്തിയത്. ഈ ജയത്തോടെ ലങ്ക ഫൈനല്‍ ടിക്കറ്റുറപ്പിക്കുകയും ചെയ്തു.

1

സൂപ്പര്‍ ഫോറില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാമത്തെ പരാജയമായിരുന്നു ഇത്. നേരത്തേ ചിരവൈരികളായ പാകിസ്താനോടു അഞ്ചു വിക്കറ്റിനും ഇന്ത്യ കീഴടങ്ങിയിരുന്നു. ടീമിന്റെ അവിശ്വസനീയ പുറത്താവലില്‍ ആരാധകര്‍ സ്തബ്ധരായി നില്‍ക്കുമ്പോള്‍ മറുഭാഗത്ത് ട്രോളുകളും വരുന്നുണ്ട്. ഇന്ത്യ ടീമിനെ സോഷ്യല്‍ മീഡിയയിലൂടെ പരിഹസിച്ചിരിക്കുകയാണ് ലങ്കന്‍ മാധ്യമപ്രവര്‍ത്തകനായ ഡാനിയേല്‍ അലെക്‌സാണ്ടര്‍. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം രോഹിത് ശര്‍മയെയും സംഘത്തെയും ട്രോളിയത്.

ASIA CUP: റിഷഭ് ടെസ്റ്റ് കളിക്കട്ടെ, ടി20യില്‍ വേണ്ട! സഞ്ജു വരണമെന്ന് ആരാധകര്‍

2

ദുബായില്‍ നിന്നും മുംബൈയിലേക്കുള്ള എയര്‍ ഇന്ത്യ ഫ്‌ളൈറ്റ് ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നിരിക്കുകയാണെന്നായിരുന്നു പൊട്ടിച്ചിരിക്കുന്ന ഇമോജിയോടു കൂടി ഇന്ത്യയെ ഡാനിയേല്‍ അലെക്‌സാണ്ടര്‍ പരിഹസിച്ചത്.
ഓവര്‍റേറ്റഡ് ഇന്ത്യയെ അണ്ടര്‍റേറ്റഡ് ശ്രീലങ്ക ഏഷ്യാ കപ്പില്‍ നിന്നും പുറത്താക്കിയിരിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

ASIA CUP: മണ്ടന്‍ തീരുമാനങ്ങള്‍, പ്ലേയിങ് 11 തിരഞ്ഞെടുപ്പ് പാളി!, ദ്രാവിഡും രോഹിത്തും 'എയറില്‍'

3

രണ്ടു ട്വീറ്റുകള്‍ കൊണ്ടും ഡാനിയേല്‍ അലെക്‌സാണ്ടര്‍ ഇന്ത്യയെ കളിയാക്കുന്നത് നിര്‍ത്തിയില്ല. രണ്ടു അതിശയകരായ റണ്‍ചേസുകളിലൂടെ ശ്രീലങ്കയും പാകിസ്താനും ഇന്ത്യയെ നാട്ടിലേക്കു മടക്കി അയച്ചിരിക്കുകയാണെന്നു അദ്ദേഹം കുറിച്ചു.
ലോകം മുഴുവന്‍ ഏഷ്യാ കപ്പില്‍ ശ്രീലങ്കയുടെ ഉജ്ജ്വല വിജയം ആഘോഷിക്കുകയാണ്. ഇന്ത്യയും ഐസിസിയുടെ ഓഫീസിലുള്ളവരും മാത്രമാണ് ആഘോശിക്കാതെ നിരാശരായി ഇരിക്കുന്നതെന്നും മറ്റൊരു ട്വീറ്റില്‍ ലങ്കന്‍ മാധ്യമപ്രവര്‍ത്തകന്‍ കളിയാക്കി.

4

അതേസമയം, ശ്രീലങ്കയുമായുള്ള സൂപ്പര്‍ ഫോര്‍ പോരില്‍ ഇന്ത്യന്‍ ടീം 10-15 റണ്‍സ് കുറച്ചാണ് നേടിയതെന്നായിരുന്നു ക്യാപ്റ്റന്‍ രോഹിത് ശര്‍മ മല്‍സരശേഷം പറഞ്ഞത്. ഞങ്ങള്‍ തെറ്റായ ഭാഗത്താണ് കളി അവസാനിപ്പിച്ചത്, സിംപിളായി ഇങ്ങനെ പറയാം. ഇന്നിങ്‌സിന്റെ ആദ്യ പകുതി ഞങ്ങള്‍ മുതലാക്കേണ്ടിയിരുന്നു. രണ്ടാംപകുതി ഞങ്ങള്‍ക്കു മികച്ചതായിരുന്നില്ല. ഇത്തരം കാര്യങ്ങള്‍ സംഭവിക്കാം. ഒരു ടീമെന്ന നിലയില്‍ എന്താണ് വര്‍ക്കവുകയെന്ന് ഇത്തരം പരാജയങ്ങള്‍ ഞങ്ങള്‍ക്കു മനസ്സിലാക്കിത്തരും.

5

ലങ്കയ്ക്കു ലഭിച്ച തുടക്കം പരിഗണിക്കുമ്പോള്‍ അവസാന ഓവര്‍ വരെ കളി കൊണ്ടു പോവാനായത് ബൗളര്‍മാരുടെ ഭാഗത്തു നിന്നുള്ള മികച്ച ശ്രമം കൊണ്ടാണ്. സ്പിന്നര്‍മാര്‍ അഗ്രസീവായി ബൗള്‍ ചെയ്യുകയും മധ്യ ഓവറുകളില്‍ വിക്കറ്റുകളെടുക്കുകയും ചെയ്തു. പക്ഷെ ശ്രീലങ്ക പതറാതെ മുന്നേറിയെന്നും രോഹിത് ചൂണ്ടിക്കാട്ടി

6

ഐസിസിയുടെ ടി20 ലോകകപ്പ് അടുത്ത മാസം നടക്കാനിരിക്കെ ചില ചോദ്യങ്ങള്‍ക്കു ഇന്ത്യന്‍ ടീം ഉത്തരം തേടേണ്ടതായിട്ടുണ്ടെന്നു രോഹിത് ശര്‍മ പറഞ്ഞു. ഒരു ടീമെന്ന നിലയില്‍ ഞങ്ങള്‍ക്കു ചില ചോദ്യങ്ങള്‍ക്കു ഉത്തരം കണ്ടെത്തേണ്ടത് ആവശ്യമാണ്. അഞ്ചു ബൗളര്‍മാരുടെ കോമ്പിനേഷനാണെങ്കില്‍ ഞങ്ങള്‍ എവിടെയാണ് ഇപ്പോള്‍ ഞങ്ങള്‍ക്കറിയാം. ദീര്‍ഘകാലത്തേക്കുള്ള ആശങ്കകളൊന്നുമില്ല.

7

തുടര്‍ച്ചയായി രണ്ടു കളില്‍ മാത്രമേ ഞഞങ്ങള്‍ തോറ്റിട്ടുള്ളൂ. കഴിഞ്ഞ ടി20 ലോകകപ്പ് മുതല്‍ ടീം അധികം മല്‍സരങ്ങളിലൊന്നും പരാജയപ്പെട്ടിട്ടില്ല. ഈ മല്‍സരങ്ങള്‍ ഞങ്ങളെ പലതും പഠിപ്പിക്കും. ഏഷ്യാ കപ്പില്‍ സ്വയം സമ്മര്‍ദ്ദത്തിലകപ്പെടാന്‍ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. ഇപ്പോഴും ടീം ഉത്തരങ്ങള്‍ തേടുകയാണെന്നും ഹിറ്റ്മാന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, September 7, 2022, 14:22 [IST]
Other articles published on Sep 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+