Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ASIA CUP: പാക് നിര കരുത്തര്‍, പക്ഷെ രണ്ട് പ്രധാന 'വീക്കനസുണ്ട്', ചൂണ്ടിക്കാട്ടി ആകാശ് ചോപ്ര

1

ദുബായ്: ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തിനായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി മൂന്ന് നാള്‍ ദൂരം. 28ന് ദുബായിലാണ് ഈ ചിരവൈരി പോരാട്ടം. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ നാണംകെടുത്തിയ പാകിസ്താനോട് കണക്കുവീട്ടാന്‍ രോഹിത് ശര്‍മയും സംഘവും പടയൊരുക്കം നടത്തുമ്പോള്‍ ജയം തുടരാനാണ് പാകിസ്താന്‍ ലക്ഷ്യമിടുന്നത്.

ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ എന്നീ വന്മരങ്ങളില്‍ പ്രതീക്ഷവെച്ച് പാകിസ്താന്‍ ഇറങ്ങുമ്പോള്‍ ഇന്ത്യക്ക് എടുത്തു പറയാന്‍ താരങ്ങളേറെ. ജസ്പ്രീത് ബുംറയുടെയും ഷഹീന്‍ ഷാ അഫ്രീദിയുടെയും അഭാവം രണ്ട് ടീമുകളെയും ബാധിക്കുന്നു. രണ്ട് ടീമിലും ശക്തമായ താരനിരയുള്ളതിനാല്‍ ഭാഗ്യം തുണക്കുന്നവര്‍ക്കൊപ്പമാവും ജയം.

1

ഇപ്പോഴിതാ പാക് നിര ശക്തമാണെങ്കിലും ഒരു പ്രധാന ദൗര്‍ബല്യം അവര്‍ക്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര. അത് സ്പിന്നര്‍മാരുടെ അഭാവമാണെന്നാണ് ആകാശ് പറയുന്നത്. ഇന്ത്യക്കൊപ്പം യുസ് വേന്ദ്ര ചഹാല്‍, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, രവി ബിഷ്‌നോയ് എന്നിവരെ സ്പിന്നര്‍മാരായി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാക് നിരയില്‍ ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഉസ്മാന്‍ ഖാദിര്‍ എന്നിവരെയാണ് സ്പിന്നര്‍മാരായി പരിഗണിക്കുന്നത്.

പാക് ടീമില്‍ അനുഭവസമ്പന്നനായ വിക്കറ്റ് വീഴ്ത്താന്‍ കഴിവുള്ള സ്പിന്നറില്ലെന്നതാണ് ആകാശ് പറയുന്നത്. 'പാക് ടീമില്‍ വിക്കറ്റ് വീഴ്ത്താന്‍ കഴിവുള്ള സ്പിന്നറില്ല. സ്പിന്നറായി പരിഗണിക്കാന്‍ സാധിക്കുന്നവര്‍ ഏറെയുണ്ട്. എന്നാല്‍ ആരാവും വിക്കറ്റ് നേടുക?. ഷദാബ് ഖാനെ നോക്കുക. അവന്‍ പിഎസ്എല്ലില്‍ തിളങ്ങിയിരുന്നു. എന്നാല്‍ അവന്റെ സമീപകാല അന്താരാഷ്ട്ര മത്സരങ്ങളിലെ കണക്ക് മോശമാണ്. ഏകദിനത്തില്‍ പോലും വിക്കറ്റ് നേടാനായിട്ടില്ല. ചഹാലിനെപ്പോലെയോ റാഷിദ് ഖാനെപ്പോലെയോ വിക്കറ്റ് നേടാന്‍ കഴിവുള്ളവനല്ല അവന്‍.

ഇന്ത്യ ഏഷ്യാ കപ്പ് 11 vs തഴയപ്പെട്ടവരുടെ 11, രണ്ട് ടീമും ശക്തം, ആരൊക്കെ ഉള്‍പ്പെടുമെന്നറിയാം

2

ഉസ്മാന്‍ ഖാദിറിനെ പരിഗണിക്കാം. മിടുക്കനാണെങ്കിലും വളരെ ചെറുപ്പമാണ്. അനുഭവസമ്പത്ത് വളരെ കുറവാണ്. നവാസിന് നല്ല ടേണുണ്ട്. എന്നാല്‍ ദുബായിലെ പിച്ചില്‍ അതുകൊണ്ട് വലിയ കാര്യമില്ല. മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താന്‍ ബൗളര്‍മാരെ ആവിശ്യമാണ്. സത്യസന്ധമായി പറഞ്ഞാല്‍ പാക് നിരയില്‍ അത്തരം താരങ്ങളില്ലെന്നാണ് എനിക്ക് തോന്നുന്നത്'-ആകാശ് പറഞ്ഞു.

3

പാകിസ്താന്റെ പ്രതീക്ഷകളിലേറെയും ഷഹീന്‍ അഫ്രീദിയിലായിരുന്നു. ഇടം കൈയന്‍ പേസര്‍ പരിക്കേറ്റ് പുറത്തായത് പാക് നിരയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചു. മറ്റൊരു പ്രധാന പ്രശ്‌നം ബാറ്റിങ് നിരയുടെ സ്ഥിരതയില്ലായ്മയാണ്. മുഹമ്മദ് റിസ്വാന്‍, ഫഖര്‍ സമാന്‍ എന്നിവര്‍ക്ക് അവസാന മത്സരങ്ങളിലൊന്നും വലിയൊരു പ്രകടനം കാഴ്ചവെക്കാനായിട്ടില്ല. ബാബര്‍ അസം എന്ന നായകന്റെ ബാറ്റിങ് മികവിലാണ് പാകിസ്താന്റെ പ്രതീക്ഷ. ബാബര്‍ നേരത്തെ പുറത്തായാല്‍ പാകിസ്താന്‍ വലിയ സമ്മര്‍ദ്ദത്തിലേക്ക് എത്തുമെന്ന് തന്നെ പറയാം.

4

അനുഭവസമ്പത്തില്‍ ഇന്ത്യന്‍ ടീം ഒരുപടി മുന്നിലാണ്. ആകാശും ഇത് ചൂണ്ടിക്കാട്ടി. 'പേസ് നിരക്ക് അനുഭവസമ്പത്തില്ലാത്തതാണ് പാകിസ്താനെ പ്രയാസപ്പെടുത്തുന്ന മറ്റൊരു കാര്യം. നിരവധി പേസര്‍മാരുണ്ട്. എന്നാല്‍ എല്ലാം യുവതാരങ്ങള്‍. നസീം ഷാം, ഷാനവാസ് ധഹാനി എന്നിവര്‍ക്കൊന്നും വലിയ അന്താരാഷ്ട്ര അനുഭവസമ്പത്തില്ല. ഹാരിസ് റഊഫിന് കൂടുതല്‍ സമ്മര്‍ദ്ദമാവും. ഷഹീന്റെ അഭാവം പാകിസ്താന് വലിയ തിരിച്ചടിയാണ്'-ആകാശ് കൂട്ടിച്ചേര്‍ത്തു.

Asia Cup 2022: ഇന്ത്യന്‍ ടീം അത്ര കരുത്തരല്ല, മൂന്ന് പ്രധാന വീക്കനസുകള്‍!, എന്തൊക്കെയെന്നറിയാം

5

ഇന്ത്യയുടെ ബൗളിങ് നിരയും അല്‍പ്പം ദുര്‍ബലമാണ്. ജസ്പ്രീത് ബുംറയെ മാറ്റിനിര്‍ത്തിയാല്‍ പേസ് നിരയില്‍ യുവതാരങ്ങളിലാണ് പ്രതീക്ഷ വെക്കേണ്ടത്. അര്‍ഷദീപ് സിങ്, ഹര്‍ദിക് പാണ്ഡ്യ, ആവേഷ് ഖാന്‍ എന്നിവരാണ് പേസര്‍മാരായുള്ളത്. ദീപക് ചഹാര്‍ ബാക്കപ്പ് പേസറാണ്. സീനിയറായ ഭുവനേശ്വറിന് പിന്തുണ നല്‍കാന്‍ ആര്‍ക്ക് സാധിക്കുമെന്നത് കാത്തിരുന്ന് കാണണം.

Story first published: Thursday, August 25, 2022, 15:17 [IST]
Other articles published on Aug 25, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+