Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസീസ് പര്യടനം: അശ്വിന്‍ ഇനി ടെസ്റ്റ് സ്‌പെഷ്യലിസ്റ്റല്ല, നിശ്ചിത ഓവര്‍ ടീമില്‍ തിരിച്ചെത്തുന്നു!

ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിലേക്കു വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിന്റെ മടങ്ങിവരവിന് വഴിയൊരുങ്ങുന്നു. ഐപിഎല്ലിനു ശേഷം നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിനെ നിശ്ചിത ഓവര്‍ പരമ്പരകളില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി നടത്തുന്ന മിന്നുന്ന പ്രകടനമാണ് അശ്വിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നത്.

1

എംഎസ് ധോണി ക്യാപ്റ്റനായിരിക്കെ മൂന്നു ഫോര്‍മാറ്റിലും ടീം ഇന്ത്യയിലെ അവിഭാജ്യഘടകമായിരുന്നു അശ്വിന്‍. എന്നാല്‍ ധോണിക്കു പകരം വിരാട് കോലി നായകസ്ഥാനത്തേക്കു വന്നതോടെ അദ്ദേഹത്തിനു നിശ്ചിത ഓവര്‍ ടീമിലെ സ്ഥാനം നഷ്ടമാവുകയായിരുന്നു. പിന്നീട് ടെസ്റ്റ് ടീമിലെ മാത്രം സ്ഥിരം സാന്നിധ്യമായി വെറ്ററന്‍ സ്പിന്നര്‍ മാറുകയായിരുന്നു.

മൂന്നു വര്‍ഷത്തിലേറെയായി ഇന്ത്യക്കു വേണ്ടി ഏകദിനം, ടി20 എന്നിവയില്‍ അശ്വിന്‍ കളിച്ചിട്ടില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരേയാണ് അദ്ദേഹം അവസാനമായി നിശ്ചിത ഓവര്‍ പരമ്പരയില്‍ കളിച്ചത്. പിന്നീട് രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍ എന്നിവരാണ് നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ സ്പിന്‍ ബൗളിങ് കൈകാര്യം ചെയ്തത്. നിശ്ചിത ഓവര്‍ ടീമിലേക്കു ഇനിയൊരു തിരിച്ചുവരവ് അശ്വിന് ഉണ്ടാവില്ലെന്ന് ഏവരും കരുതിയിരിക്കെയാണ് ഓസ്‌ട്രേലിയന്‍ പര്യടനം അദ്ദേഹത്തിന്റെ മടങ്ങിവരവിന് വഴിയൊരുക്കുന്നത്.

ഐപിഎല്ലില്‍ ഡല്‍ഹിക്കു വേണ്ടി കണിശതയാര്‍ന്ന ബൗളിങാണ് അശ്വിന്‍ കാഴ്ചവയ്ക്കുന്നത്. സെലക്ടര്‍മാരെ അദ്ദേഹത്തിന്റെ പ്രകടനം ആകര്‍ഷിക്കുകയും ചെയ്തിട്ടുണ്ട്. ജഡേജ, കുല്‍ദീപ് എന്നിവര്‍ ഐപിഎല്ലില്‍ നിരാശപ്പെടുത്തിയപ്പോള്‍ അശ്വിനും ചഹലുമാണ് തകര്‍പ്പന്‍ ബൗളിങ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ഈയാഴഴ്ച പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. സെലക്ഷന്‍ കമ്മിറ്റി നടത്തിയ അനൗദ്യേഗിക ചര്‍ച്ചയില്‍ അശ്വിനെ തിരികെ വിളിക്കുന്നതിനെക്കുറിച്ചും ചര്‍ത്ത നടന്നുവെന്നാണ് ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചൊവ്വാഴ്ച ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ നടന്ന മല്‍സരം വരെ ഈ സീസണില്‍ കളിച്ച എട്ടു മല്‍സരങ്ങളില്‍ നിന്നും എട്ടു വിക്കറ്റുകള്‍ അശ്വിന്‍ വീഴ്ത്തിയിരുന്നു. 7.11 എന്ന മികച്ച ഇക്കോണമി റേറ്റിലായിരുന്നു ഇത്. ഡല്‍ഹി ബൗളര്‍മാരില്‍ ഏറ്റവും മികച്ച രണ്ടാമത്തെ ഇക്കോണമി റേറ്റുള്ളതും അദ്ദേഹത്തിനു തന്നെയാണ്. കുല്‍ദീപിന്റെ മോശം ഫോമാണ് അശ്വിന്റെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നത്.

ഓസ്‌ട്രേലിയക്കെതിരായ നിശ്ചിത ഓവര്‍ പരമ്പരയില്‍ പല സര്‍പ്രൈസുകളും ഇന്ത്യന്‍ ടീമില്‍ പ്രതീക്ഷിക്കാമെന്ന് ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഐപിഎല്ലില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയ ചില യുവതാരങ്ങള്‍ക്കു പരമ്പരയില്‍ ഇന്ത്യ അവസരം നല്‍കാന്‍ സാധ്യത കൂടുതലാണ്.

Story first published: Wednesday, October 21, 2020, 20:22 [IST]
Other articles published on Oct 21, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+