T20 World Cup 2022: ഇന്ത്യന്‍ ടീമില്‍ ഷമി വേണ്ട!, കാരണം വ്യക്തമാക്കി ആശിഷ് നെഹ്‌റ

മുംബൈ: ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ടീമുകളെല്ലാം. ഓസ്‌ട്രേലിയ വേദിയാവുന്ന ലോകകപ്പ് ഒക്ടോബറിലാണ് ആരംഭിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് ഇത്തവണ അഭിമാന ലോകകപ്പാണ്. കാരണം 2021ലെ ടി20 ലോകകപ്പില്‍ തീര്‍ത്തും നിറം മങ്ങുന്ന പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്. സെമി പോലും കാണാന്‍ ഇന്ത്യക്കായിരുന്നില്ല. അതുകൊണ്ട് തന്നെ ഇത്തവണ ശക്തമായ തിരിച്ചുവരവ് ഇന്ത്യ നടത്തേണ്ടതായുണ്ട്. ഇന്ത്യയെ സംബന്ധിച്ച് ടീം തിരഞ്ഞെടുപ്പാണ് വലിയ വെല്ലുവിളി.
വിക്കറ്റ് കീപ്പര്‍, ബൗളര്‍മാര്‍ എന്നീ മേഖലകളിലൊക്കെ ഇന്ത്യക്ക് ആശങ്കകളുണ്ട്. ഓസ്‌ട്രേലിയയിലെ പിച്ച് പേസിനെ തുണക്കുന്നതാണ്. എക്‌സ്ട്രാ പേസും ബൗണ്‍സുമുള്ള പിച്ചില്‍ പേസര്‍മാരുടെ പ്രകടനം നിര്‍ണ്ണായകമാവും. അതുകൊണ്ട് തന്നെ ഇന്ത്യക്ക് മികച്ച പേസര്‍മാരെ കളത്തിലിറക്കേണ്ടതായുണ്ട്. ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്ക് ഇന്ത്യന്‍ ടീമിന്റെ പേസ് നിരയില്‍ സ്ഥാനം ഉറപ്പ്. എന്നാല്‍ മറ്റുള്ള പേസര്‍മാര്‍ ആരൊക്കെയാണെന്നതാണ് കണ്ടറിയേണ്ടത്.

ഉയര്‍ന്നുകേള്‍ക്കുന്ന പേരുകളിലൊന്ന് സീനിയര്‍ പേസര്‍ മുഹമ്മദ് ഷമിയുടേതാണ്. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് പേസറായിരുന്ന ഷമി ന്യൂബോളില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഓസീസിലെ പേസ് പിച്ചില്‍ തിളങ്ങാന്‍ കെല്‍പ്പുള്ളവനാണ് ഷമി. 2021ലെ ടി20 ലോകകപ്പിലും ഷമി ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഷമി ഇത്തവണത്തെ ലോകകപ്പ് ടീമില്‍ വേണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്‌റ. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ മുഖ്യ പരിശീലകനായിരുന്നു നെഹ്‌റ.
ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായ 'മൊട്ട തലയന്‍മാരെ' അറിയാമോ?, അഞ്ച് പേരിതാ

'നിലവിലെ ഇന്ത്യയുടെ ടി20 ലോകകപ്പ് പദ്ധതികളില്‍ ഷമിക്ക് സ്ഥാനമില്ല. എന്നാല്‍ അവന്റെ പ്രതിഭ നമ്മള്‍ക്കെല്ലാവര്‍ക്കും അറിയാം. ഇത്തവണത്തെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് അവനെ പരിഗണിച്ചില്ലെങ്കിലും 2023ലെ ഏകദിന ലോകകപ്പില്‍ അവനെ തീര്‍ച്ചയായും പരിഗണിക്കും. ഷമിയെ മികച്ച ബൗളര്‍മാരുടെ പട്ടികയിലാണ് ഞാന്‍ ഉള്‍പ്പെടുത്തുന്നത്. ഈ വര്‍ഷം ഇന്ത്യ അധികം ഏകദിനം കളിക്കുന്നില്ല. അതുകൊണ്ട് തന്നെ ഇംഗ്ലണ്ടില്‍ ഇന്ത്യ ഷമിയെ ഏകദിന പരമ്പരയില്‍ കളിപ്പിക്കണം'- നെഹ്‌റ പറഞ്ഞു.
നിലവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ടി20 പരമ്പര കളിക്കുകയാണ് ഇന്ത്യ. ഇതിന് ശേഷം ഇന്ത്യ കളിക്കുന്നത് ഇംഗ്ലണ്ട് പരമ്പരയാണ്. ഒരു ടെസ്റ്റും മൂന്ന് വീതം ഏകദിനവും ടി20യുമാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ കളിക്കുന്നത്. ഇംഗ്ലണ്ട് പരമ്പരയില്‍ ഇന്ത്യ പരിഗണിക്കുക ടി20 ലോകകപ്പ് കളിക്കാന്‍ സാധ്യതയുള്ള താരങ്ങളെയാണെന്ന് ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
'റെക്കോഡ് സൃഷ്ടിച്ചു, അതേ ദിവസം തന്നെ തിരുത്തപ്പെട്ടു', അറിയണം ഈ നാല് റെക്കോഡുകള്‍

അതുകൊണ്ട് തന്നെ ഇന്ത്യയുടെ ലോകകപ്പ് പ്ലേയിങ് 11 ഇടം പിടിക്കാന്‍ കെല്‍പ്പുള്ള താരങ്ങളാവും ഇംഗ്ലണ്ടിനെതിരേ കളിക്കുക. അതുകൊണ്ട് തന്നെ ഇംഗ്ലണ്ട് പരമ്പര ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാവും. മികച്ച താരങ്ങള്‍ ഏറെയുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ആരൊക്കെ ഇന്ത്യയുടെ പ്ലേയിങ് 11 ഉള്‍പ്പെടുമെന്ന് കാത്തിരുന്ന് തന്നെ കണ്ടറിയണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications