For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: സൂര്യ സൂക്ഷിക്കണം, എല്ലായിടത്തും ഇതു നടക്കില്ല! മുന്നറിയിപ്പുമായി നെഹ്‌റ

ആദ്യ ടി20യില്‍ അദ്ദേഹം ഫിഫ്റ്റി കുറിച്ചിരുന്നു

തീപ്പൊരി ബാറ്റിങ് പ്രകടനങ്ങളിലൂടെ ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ സൂപ്പര്‍ ഹീറോയായി മാറിക്കൊണ്ടിരിക്കുകയാണ് സൂര്യകുമാര്‍ യാദവ്. സൗത്താഫ്രിക്കയ്‌ക്കെതിരേ തിരുവനന്തപുരത്തു നടന്ന ആദ്യ ടി20യിലും അപരാജിത ഫിഫ്റ്റിയുമായി അദ്ദേഹം മിന്നിച്ചിരുന്നു. ബാറ്റിങ് വളരെ ദുഷ്‌കരമായിരുന്ന പിച്ചില്‍ പുറത്താവാതെ 50 റണ്‍സായിരുന്നു സൂര്യ സ്‌കോര്‍ ചെയ്തിരുന്നത്. 33 ബോളുകള്‍ നേരിട്ട താരം അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുകളും പറത്തിയിരുന്നു.

അഗ്രസീവ് ബാറ്റിങ് സമീപനം

അഗ്രസീവ് ബാറ്റിങ് സമീപനം

എല്ലാ മല്‍സരങ്ങളിലും ഒരേ തരത്തിലുള്ള അഗ്രസീവ് ബാറ്റിങ് സമീപനം സ്വീകരിക്കുന്ന സൂര്യകുമാറിനു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ ആശിഷ് നെഹ്‌റ. ഇത്തരമൊരു ബാറ്റിങ് സമീപനം കൊണ്ട് ഗുണം മാത്രമല്ല ദോഷവുമുണ്ടെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.

ഇരുതല മൂര്‍ച്ചയുള്ള വാള്‍

ഇരുതല മൂര്‍ച്ചയുള്ള വാള്‍

ക്രിക്ക്ബസിന്റെ ഷോയില്‍ സംസാരിക്കവെയാണ് സൂര്യകുമാര്‍ യാദവ് തന്റെ ബാറ്റിങില്‍ കുറേക്കൂടി ജാഗ്രത പാലിക്കണമെന്നു ആശിഷ് നെഹ്‌റ ആവശ്യപ്പെട്ടത്. സൂര്യകുമാറിന്റെ ബാറ്റിങ് സമീപനം ഇരുതല മൂര്‍ച്ചയുള്ള വാള്‍ പോലെയാണ്. സ്‌കോര്‍ ബോര്‍ഡിനെ മുഖവിലയ്‌ക്കെടുക്കാതെ അദ്ദേഹം ബാറ്റിങില്‍ സ്വയമൊരു പാറ്റേണ്‍ തയ്യാറാക്കി വച്ചിട്ടുണ്ട്. പക്ഷെ ഇത്തരമൊരു സമീപനം വിജയിക്കുക ഫ്‌ളാറ്റ് വിക്കറ്റുകളിലായിരിക്കുമെന്നു നെഹ്‌റ ചൂണ്ടിക്കാട്ടി.

Also Read: IND vs SA: സൂര്യ ഹീറോടാ ഹീറോ! ധവാന്റെ ആ റെക്കോര്‍ഡ് ഇനിയില്ല, തകര്‍ത്തെറിഞ്ഞു

തുടക്കത്തില്‍ തന്നെ പുറത്തായേനെ

തുടക്കത്തില്‍ തന്നെ പുറത്തായേനെ

പക്ഷെ സൗത്താഫ്രിക്കയുമായി ആദ്യ ടി20 നടന്ന പിച്ച് വളരെ വെല്ലുവിളിയുയര്‍ത്തുന്നതിനായിരുന്നു. രോഹിത് ശര്‍മ, വിരാട് കോലി തുടങ്ങിയവര്‍ തുടക്കത്തില്‍ തന്നെ പുറത്താവുകയും ചെയ്തു. ഇത്തരമൊരു അഗ്രസീവ് ബാറ്റിങ് സമീപനത്തിലൂടെ സൂര്യകുമാര്‍ യാദവും തുടക്കത്തില്‍ തന്നെ പുറത്താവുമായിരുന്നെന്നും ആശിഷ് നെഹ്‌റ വിലയിരുത്തി.

Also Read: IND vs SA T20: 'എതിരാളികള്‍ വിറക്കാന്‍ ആ പേര് മാത്രം മതി', സൂര്യയെ വാഴ്ത്തി ആരാധകര്‍

രോഹിത്തും കോലിയും ഫ്ളോപ്പ്

രോഹിത്തും കോലിയും ഫ്ളോപ്പ്

107 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യത്തിലേതക്കു ബാറ്റ് വീശിയിട്ടും ഇന്ത്യന്‍ ടീം തുടക്കത്തില്‍ ചെറുതായൊന്നു പതറിയിരുന്നു. ഏഴോവര്‍ ആവുമ്പോഴേക്കും നായകന്‍ രോഹിത് ശര്‍മയും (0) മികച്ച ഫോമിലുള്ള വിരാട് കോലിയും (3) ക്രീസ് വിട്ടിരുന്നു. അപ്പോള്‍ 17 റണ്‍സ് മാത്രമായിരുന്നു ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്. തുടര്‍ന്ന് മൂന്നാം വിക്കറ്റില്‍ 93 റണ്‍സുമായി സൂര്യകുമാര്‍ യാദവ്- കെഎല്‍ രാഹുല്‍ സഖ്യം ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു.

Story first published: Thursday, September 29, 2022, 23:54 [IST]
Other articles published on Sep 29, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+