
ഹോങ്കോങുമായുള്ള കളിയില്‍ റിഷഭ് മടങ്ങിയെത്തുമെന്നു നേരത്തേ തന്നെ ഉറപ്പായിരുന്നു. പക്ഷെ പകരം വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് പുറത്തുപോവുമെന്നാണ് പ്രതീക്ഷപ്പെട്ടിരുന്നത്. പക്ഷെ എല്ലാ കണക്കൂട്ടലുകളും തെറ്റിച്ചുകൊണ്ടാണ് ഹാര്‍ദിക്കിനു പകരം റിഷഭിനെ ഇന്ത്യ കളിപ്പിച്ചത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയിലായിരുന്നു ഇന്ത്യന്‍ ടീം സെലക്ഷനെതിരേ ഗംഭീര്‍ രംഗത്തുവന്നത്.

റിഷഭ് പന്തിനെ ഇന്ത്യ കളിപ്പിക്കുന്നുണ്ടെങ്കില്‍ അതു ദിനേശ് കാര്‍ത്തിക്കിന്റെ സ്ഥാനത്തായിരിക്കണം. ഹാര്‍ദിക് പാണ്ഡ്യക്കു വിശ്രമം നല്‍കാനാണ് തീരുമാനമെങ്കില്‍ പകരക്കാരനായി ദീപക് ഹൂഡ കളിക്കണമെന്നും ഗംഭീര്‍ ഗംഭീര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ അഭിപ്രായപ്പെട്ടു.
ഹാര്‍ദിക്കിനു പകരം റിഷഭിനെ ഇന്ത്യ ഇറക്കിയതിനോടു ഞാന്‍ യോജിക്കുന്നില്ല. കുറച്ച് ഓവറുകള്‍ ബൗള്‍ ചെയ്യാനും സാധിക്കുന്ന ദീപക് ഹൂഡയെപ്പോലെയൊരാളെ ആയിരിക്കും താന്‍ തീര്‍ച്ചയായും പരിഗണിക്കുകയെന്നും ഗംഭീര്‍ പറഞ്ഞു.
Asia Cup 2022: സൂര്യക്കു വേണ്ടി പൃഥ്വിരാജ് രംഗത്ത്! നമ്മുടെ വീരുവാകും, ബിസിസിഐ അതു ചെയ്യണം

റിഷഭ് പന്തിനെ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുന്നതിനോടു തനിക്ക് ഒരു വിരോധവുമില്ലെന്നു ഗൗതം ഗംഭീര്‍ വ്യക്താക്കി. റിഷഭ് തെറ്റായി ഒന്നും ചെയ്തിട്ടില്ല. പക്ഷെ പകരക്കാര്‍ വരുമ്പോള്‍ അവര്‍ ആ റോളിലു യോജിച്ചവരായിരിക്കണം. എന്നെ സംബന്ധിച്ച് റിഷഭ് പന്ത് കളിക്കണമെന്നു തന്നെയാണ് അഭിപ്രായം. പക്ഷെ അതു ദിനേശ് കാര്‍ത്തികിനു പകരമായിരിക്കണം. നിങ്ങള്‍ ഹാര്‍ദിക് പാണ്ഡ്യക്കു വിശ്രമം നല്‍കുകയാണെങ്കില്‍ ദീപക് ഹൂഡ സ്ഥാനമര്‍ഹിക്കുന്നതായി താന്‍ കരുതുന്നുവെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഗൗതം ഗംഭീറിന്റെ ഈ വിമര്‍ശനം ഇന്ത്യയുടെ ആരാധകര്‍ക്കു അത്ര രസിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയിലൂടെ പലരും ഗംഭീറിനെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. ചിലരാവട്ടെ അദ്ദേഹത്തിന്റെ അഭിപ്രായത്തോടു അനുകൂലിക്കുകയും ചെയ്തിട്ടുണ്ട്.
ഗൗതം ഗംഭീര്‍ പാര്‍ലമെന്ററി അംഗമല്ലേ? നമ്മള്‍ അദ്ദേഹത്തിനു പാര്‍ലമെന്ററി ഡ്യൂട്ടിക്കുള്ള ശമ്പളവും നല്‍കുന്നില്ലേ? എന്തിനാണ് ഗംഭീര്‍ കമന്ററി ചെയ്യുന്നതെന്നും ഒരു യൂസര്‍ ചോദിച്ചു. ഗൗതം ഗംഭീര്‍ എങ്ങനെയുള്ള ആളാണെങ്കിലും സത്യമേ പറയുകള്ളൂവെന്നായിരുന്നു മറ്റൊരു യൂസറുടെ പ്രതികരണം.
ASIA CUP: ലോക തോല്‍വി!, വീണ്ടും നിരാശപ്പെടുത്തി രാഹുല്‍, ആരാധകര്‍ കട്ട കലിപ്പില്‍

ഗൗതം ഗംഭീര്‍ എന്തുകൊണ്ടാണ് ദിനേശ് കാര്‍ത്തിക്കിനെ വെറുക്കുന്നത്? ഞായറാഴ്ച പാകിസ്താനുമായുള്ള കളിയില്‍ കാര്‍ത്തിക് കളിച്ചതു മുതല്‍ ഗംഭീര്‍ അസ്വസ്ഥനാണെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
ഗൗതം ഗംഭീര്‍ പറഞ്ഞിരിക്കുന്ന കാര്യം വളരെ ശരിയാണെന്നായിരുന്നു ഒരു യൂസര്‍ കുറിച്ചത്.

എല്ലാ കാര്യത്തിനും പിന്നീട് പ്രശ്‌നമുണ്ടാക്കുന്നയാളാണ് ഗൗതം ഗംഭീര്‍. അടുത്ത കോച്ച് സ്ഥാനം നോട്ടമിടുന്നതു കൊണ്ടാവാം എല്ലാത്തിനെയും വിമര്‍ശിക്കുന്നതെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
ദിനേശ് കാര്‍ത്തിക് എന്തുകൊണ്ടാണ് ടീമിലെന്നു പലര്‍ക്കും മനസ്സിലായിട്ടില്ലെന്നു ഒരു യൂസര്‍ പ്രതികരിച്ചു.


Click it and Unblock the Notifications