Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫ്‌ളോപ്പ് ഷോ തുടരുന്നവര്‍, എന്നാല്‍ ഇവര്‍ ഭാവി സൂപ്പര്‍ താരങ്ങളാവും-കുംബ്ലെ പറയുന്നു

1

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം എക്കാലത്തും സൂപ്പര്‍ താരങ്ങളുടെ നിരയാണ്. ഇതിഹാസങ്ങളെന്ന് വിളിക്കാവുന്ന നിരവധി താരങ്ങള്‍ എല്ലാക്കാലത്തും ഇന്ത്യന്‍ ടീമിലുണ്ടായിട്ടുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കളമൊഴിഞ്ഞപ്പോള്‍ പകരക്കാരനായി വിരാട് കോലിയെത്തി.

വിരാട് കോലി കളമൊഴിഞ്ഞാല്‍ അടുത്ത സൂപ്പര്‍ താരമായി ശുബ്മാന്‍ ഗില്‍ എത്തിയേക്കും. മികച്ച ആഭ്യന്തര സംവിധാനത്തിന് പുറമെ ഐപിഎല്ലിന്റെ വരവുംകൂടിയായതോടെ ഇന്ത്യന്‍ ടീമിലേക്ക് താരങ്ങളുടെ ഒഴുക്കാണ്. അതുകൊണ്ട് തന്നെ ഭാവിയില്‍ ഇന്ത്യക്ക് വലിയ ആശങ്കകളില്ല.

ഇന്ത്യന്‍ ടീമില്‍ ഇതിനോടകം പ്രതിഭ തെളിയിച്ച് വലിയ പ്രതീക്ഷ നല്‍കുന്നവര്‍ ഏറെയാണ്. ഇവരില്‍ ആരൊക്കെ ഭാവിയില്‍ ഇതിഹാസങ്ങളാവുമെന്നതാണ് കണ്ടറിയേണ്ടത്. സമീപകാലത്തായി അര്‍ഷദീപ് സിങ്, ഇഷാന്‍ കിഷന്‍ തുടങ്ങിയ ഇന്ത്യയുടെ യുവതാരങ്ങളുടെ പ്രകടനം അത്രമികച്ചതല്ല.

അര്‍ഷദീപ് തല്ലുകൊള്ളിയായി മാറുമ്പോള്‍ സ്ഥിരതയില്ലാത്തതാണ് ഇഷാന്റെ പ്രശ്‌നം. ഇഷാനും അര്‍ഷദീപിനും നിലവിലെ പ്രകടനം വിലയിരുത്തുമ്പോള്‍ വലിയ കരിയറിലേക്കെത്തുക പ്രയാസമാവുമെന്ന് പറയാം. ഇപ്പോഴിതാ ഇഷാനും അര്‍ഷദീപും ഭാവി സൂപ്പര്‍ താരങ്ങളാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ അനില്‍ കുംബ്ലെ.

അര്‍ഷദീപ് അടുത്ത സൂപ്പര്‍ സ്റ്റാര്‍ ബൗളര്‍

അര്‍ഷദീപ് അടുത്ത സൂപ്പര്‍ സ്റ്റാര്‍ ബൗളര്‍

അര്‍ഷദീപിനൊപ്പം പഞ്ചാബ് കിങ്‌സില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. അവന്റെ വളര്‍ച്ച കാണുമ്പോള്‍ അതിയായ സന്തോഷമുണ്ട്. ഇന്ത്യന്‍ ടീമിനൊപ്പം അവന്‍ നന്നായി കളിക്കുന്നു. ഇന്ത്യയുടെ അടുത്ത സൂപ്പര്‍ താര ബൗളറായി അര്‍ഷദീപ് സിങ് മാറും-കുംബ്ലെ പറഞ്ഞു.

ഐപിഎല്ലില്‍ കുംബ്ലെ പരിശീലിപ്പിച്ച പഞ്ചാബ് കിങ്‌സിലൂടെ വളര്‍ന്ന ബൗളറാണ് അര്‍ഷദീപ് സിങ്. 2022 ജൂലൈയില്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച അര്‍ഷദീപ് 25 മത്സരത്തില്‍ നിന്ന് 39 വിക്കറ്റുകളാണ് നേടിയത്. എന്നാല്‍ മൂന്ന് ഏകദിനം കളിച്ചെങ്കിലും ഒരു വിക്കറ്റ് പോലും നേടാന്‍ അര്‍ഷദീപിനായിട്ടില്ല.

നിലവിലെ പ്രകടനം വിലയിരുത്തുമ്പോള്‍ അര്‍ഷദീപ് സൂപ്പര്‍ താര പദവിയിലേക്കെത്താന്‍ സാധ്യത കുറവാണ്. മികച്ച ലൈനോ ലെങ്‌തോ കണ്ടെത്താനാവാതെ പ്രയാസപ്പെടുന്ന പേസറാണ് അര്‍ഷദീപെന്ന് പറയാം.

Also Read: ഇന്ത്യക്ക് സ്പ്ലിറ്റ് ക്യാപ്റ്റന്‍സി വേണോ? അതിന് സാധിച്ചില്ലെങ്കില്‍ വേണം-കാര്‍ത്തിക് പറയുന്നു

ഇഷാന്‍ ബാറ്റിങ് സൂപ്പര്‍ സ്റ്റാറാവും

ഇഷാന്‍ ബാറ്റിങ് സൂപ്പര്‍ സ്റ്റാറാവും

ഇന്ത്യയുടെ അടുത്ത ബാറ്റിങ് സൂപ്പര്‍ താരമായി ഇഷാന്‍ കിഷന്‍ വളര്‍ന്നുവരുമെന്നാണ് കുംബ്ലെ പറയുന്നത്. ബംഗ്ലാദേശിനെതിരായ ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയ താരമാണ് ഇഷാന്‍ കിഷന്‍. എന്നാല്‍ അതിന് ശേഷം താരം തുടര്‍ച്ചയായി ഫോം ഔട്ടാണ്.

അവസാന 13 ടി20 ഇന്നിങ്‌സില്‍ നിന്ന് ഒരു ഫിഫ്റ്റി പോലും ഇഷാന്റെ പേരിലില്ല. ടീമിലെ താരത്തിന്റെ സ്ഥാനം തെറിക്കുമെന്ന സാഹചര്യത്തില്‍ നില്‍ക്കവെയാണ് കുംബ്ലെ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. 'ബാറ്റിങ് നിരയില്‍ നോല്‍ക്കുമ്പോള്‍ മികച്ച അവസരങ്ങള്‍ ഇഷാന്‍ കിഷന് ലഭിച്ചിട്ടുണ്ട്.

ഇരട്ട സെഞ്ച്വറിയടക്കം നേടി ലഭിച്ച അവസരങ്ങളില്‍ അവന്‍ മികവ് കാട്ടുന്നു. അടുത്ത സൂപ്പര്‍ താരമായി മാറുമെന്ന് എനിക്ക് തോന്നുന്ന താരമാണ് ഇഷാന്‍'-കുംബ്ലെ പറഞ്ഞു.

Also Read: IND vs NZ: അര്‍ഷദീപിന്റെ പ്രശ്‌നമെന്ത്? ആശങ്കപ്പെടുത്തുന്നത് അതാണ്-ചൂണ്ടിക്കാട്ടി ബാലാജി

പാര്‍ഥിവ് തിരഞ്ഞെടുത്തത് മറ്റ് രണ്ട് പേരെ

പാര്‍ഥിവ് തിരഞ്ഞെടുത്തത് മറ്റ് രണ്ട് പേരെ

ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ പാര്‍ഥിവ് പട്ടേല്‍ അടുത്ത സൂപ്പര്‍ താരങ്ങളായി തിരഞ്ഞെടുത്തത് മറ്റ് രണ്ട് ഇന്ത്യന്‍ താരങ്ങളെയാണ്. ഇതുവരെ അരങ്ങേറാത്ത തിലക് വര്‍മയേയും ഇന്ത്യയുടെ യുവ പേസര്‍ ഉമ്രാന്‍ മാലിക്കിനെയുമാണ് പാര്‍ഥിവ് മികച്ച താരങ്ങളെന്ന് വിശേഷിപ്പിച്ചത്.

'ഉമ്രാന്‍ മാലിക്കിന് നല്ല വേഗമുണ്ട്. ഇതിനോടകം ഇന്ത്യക്കായി കളിക്കാനും ഉമ്രാന് സാധിച്ചിട്ടുണ്ട്. ഭാവിയിലെ സൂപ്പര്‍ താരമെന്ന് വിശേഷിപ്പിക്കാവുന്ന താരമാണ് ഉമ്രാന്‍. ബാറ്റിങ്ങിലേക്ക് വരുമ്പോള്‍ തിലക് വര്‍മ കുറച്ചുവര്‍ഷങ്ങള്‍ക്കൊണ്ട് തന്നെ സൂപ്പര്‍ താരമായി വളര്‍ന്നേക്കും.

അവന്റെ മികവിനെ അടുത്തറിയാന്‍ സാധിച്ചിട്ടുള്ളവരിലൊരാളാണ് ഞാന്‍. ഇന്ത്യയെ മുന്നില്‍ നിന്ന് നയിക്കാന്‍ കഴിവുള്ളവനാണവന്‍. ഭാവിയില്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്കും തിലകിനെ പ്രതീക്ഷിക്കാം'-പാര്‍ഥിവ് പട്ടേല്‍ പറഞ്ഞു.

Story first published: Wednesday, February 1, 2023, 17:52 [IST]
Other articles published on Feb 1, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+