Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അര്‍ജുന്‍ എത്രയും വേഗം മുംബൈ ഇന്ത്യന്‍സ് വിടണം! കാരണങ്ങള്‍ അറിയാം

ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനും ഓള്‍റൗണ്ടറുമായ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. രഞ്ജി ട്രോഫിയിലെ അരങ്ങേറ്റ മല്‍സരത്തില്‍ ഗോവയ്ക്കു വേണ്ടി സെഞ്ച്വ്വറി കുറിച്ചതോടെയാണ് താരം ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. രാജസ്ഥാനെതിരായ മാച്ചിലാണ് അര്‍ജുന്‍ മൂന്നക്കത്തിലെത്തിയത്.

ഇതോടെ രഞ്ജിയിലെ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ സെഞ്ച്വറിയെന്ന സച്ചിന്റെ നേട്ടത്തിനൊപ്പവും മകന്‍ എത്തിയിരിക്കുകയാണ്. ആഭ്യന്തര ക്രിക്കറ്റില്‍ നേരത്തേ മുംബൈയുടെ ഭാഗമായിരുന്ന അര്‍ജുന്റെ സമയം തെളിഞ്ഞത് ഗോവയിലേക്കു ചേക്കേറിയതോടെയാണ്.

ഐപിഎല്ലില്‍ നിലവില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാണ് താരം. എന്നാല്‍ കഴിയുന്നത്രയും വേഗം മുംബൈയില്‍ വിടാന്‍ അര്‍ജുന്‍ ശ്രമിക്കേണ്ടതുണ്ട്. ഇതിന്റെ കാരണം പരിശോധിക്കാം.

മുംബൈ വിടാതെ രക്ഷപ്പെടില്ല

മുംബൈ വിടാതെ രക്ഷപ്പെടില്ല

അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ക്കു തന്റെ പ്രതിഭയെ പുറത്തു കൊണ്ടു വരണമെങ്കില്‍ മുംബൈ ഇന്ത്യന്‍സ് വിട്ടേ തീരൂ. നേരത്തേ ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈ ടീമിലുള്ളതിനു സമാനമാണ് താരത്തിനു മുംബൈ ഇന്ത്യന്‍സിലെയും സാഹചര്യങ്ങള്‍.

നേരത്തേ മുംബൈയുടെ സീനിയര്‍ ടീമില്‍ അവസരങ്ങള്‍ കുറഞ്ഞതോടെയാണ് അര്‍ജുന്‍ ഈ വര്‍ഷം ഒക്ടോബറില്‍ ഗോവയിലേക്കു കൂടുമാറിയത്. ഇതിന്റെ ഗുണം ഇപ്പോള്‍ താരത്തിനു ലഭിക്കുകയും ചെയ്യുന്നുണ്ട്.

അര്‍ജുനെ കളിപ്പിച്ചില്ല

അര്‍ജുനെ കളിപ്പിച്ചില്ല

താരനിബിഡമായ മുംബൈ ഇന്ത്യന്‍സിനു അനുഭവസമ്പത്ത് തീരെ കുറഞ്ഞ അര്‍ജുന്‍ ടെണ്ടുല്‍ക്കറെ പോലെയൊരാളെ യഥാര്‍ഥത്തില്‍ ആവശ്യം പോലുമില്ലെന്നതാണ് സത്യം. കഴിഞ്ഞ രണ്ടു സീസണുകളിലും ഒരു മല്‍സരം പോലും താരത്തെ മുംബൈ കളിപ്പിച്ചിരുന്നില്ല.

സീസണ്‍ മുഴുവന്‍ സൈഡ് ബെഞ്ചിലിരുന്നു കളി കാണാനാണ് ആഗ്രഹമെങ്കില്‍ അര്‍ജുന് ഇവിടെ തുടരാം. എന്നാല്‍ കരിയര്‍ കൂടുതല്‍ മികച്ച നിലയിലേക്കു ഉയര്‍ത്തണമെങ്കില്‍ അദ്ദേഹം മുംബൈയോടു ഗുഡ്‌ബൈ പറയണം.

Also Read: IPL 2023: ഇവര്‍ക്ക് 'പൊന്നുംവില', ലേലത്തില്‍ വന്‍ ഡിമാന്റുള്ള വിദേശ ഓള്‍റൗണ്ടര്‍മാരിതാ

മുംബൈയ്ക്കു വിശ്വാസമില്ല

മുംബൈയ്ക്കു വിശ്വാസമില്ല

അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ ഓള്‍റൗണ്ട് മികവില്‍ മുംബൈ ഇന്ത്യന്‍സിനു വിശ്വാസമില്ലെന്നതാണ് പ്രധാന പ്രശ്‌നം. ഈ കാരണം കൊണ്ടാണ് കഴിഞ്ഞ സീസണില്‍ തോറ്റു മതിയായിട്ടും അപ്രസക്തമായ അവസാന മല്‍സരങ്ങളില്‍പ്പോലും അര്‍ജുനെ പ്ലെയിങ് ഇലവനില്‍ നിന്നു തഴഞ്ഞത്.

അര്‍ജുനെ ഒഴിവാക്കുന്നതിന്റെ പേരില്‍ കഴിഞ്ഞ തവണ വലിയ വിമര്‍ശനങ്ങള്‍ മുംബൈ നേരിട്ടിരുന്നു. സ്‌ക്വാഡിന്റെ ഭാഗമാവുന്നതു പോലെ എളുപ്പമല്ല പ്ലെയിങ് ഇലവനില്‍ എത്തുന്നതെന്നായിരുന്നു അ്ന്നു മുംബൈ ബൗൡങ് കോച്ച് ഷെയ്ന്‍ ബോണ്ട് പ്രതികരിച്ചത്.

അര്‍ജുന്‍ മെച്ചപ്പെടാനുണ്ട്

അര്‍ജുന്‍ മെച്ചപ്പെടാനുണ്ട്

ഒരു ക്രിക്കറ്ററെന്ന നിലയില്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ഇനിയും ഒരുപാട് മെച്ചപ്പെടാനുണ്ട്. മുംബൈ ഇന്ത്യന്‍സിനു വേണ്ടി കളിക്കാന്‍ പൂര്‍ണമായി തയ്യാറായിട്ടില്ല. കളിയുടെ വ്യത്യസ്ത ഏരിയകളില്‍ കഠിനാധ്വാനം നടത്തേണ്ടതുണ്ട്.

പ്രത്യേകിച്ചും ബറ്റിങ്, ഫീല്‍ഡിങ് എന്നിവയില്‍ ഒരുപാട് മെച്ചപ്പെടാനുണ്ട്. എങ്കില്‍ മാത്രമേ മുംബൈ നിരയില്‍ ഇടം ലഭിക്കൂയെന്നായിരുന്നു ഷെയ്ന്‍ ബോണ്ടിന്റെ വാക്കുകള്‍.

Also Read: ഇന്ത്യക്കായി കളിക്കാനല്ല, യുവതാരങ്ങള്‍ ആഗ്രഹിക്കുന്നത് ഐപിഎല്‍ കളിക്കാന്‍-ഹോഗ്

പരിശീലനം യുവിയുടെ അച്ഛന്റെ കീഴില്‍

പരിശീലനം യുവിയുടെ അച്ഛന്റെ കീഴില്‍

മുംബൈ ഇന്ത്യന്‍സിലും മുംബൈ ടീമിലു തനിക്കു നേരിട്ട അവഗണനകളെ തുടര്‍ന്നാണ് കരിയര്‍ തിരിച്ചുപിടിക്കാന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ 'നാടുവിട്ടത്'. ജൂനിയര്‍ സച്ചിനെ ഗോവ ഇരുകൈകളും നീട്ടി സ്വീകരിക്കുകയും ചെയ്തു.
അച്ഛന്‍ സച്ചിന്റെ കൂടി ഉപദേശത്തെ തുടര്‍ന്നാണ് അര്‍ജുന്‍ ഗോവയിലേക്കു മാറിയത്. മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന്റെ അച്ഛന്‍ യോഗ്‌രാജ് സിങിനു കീഴിലുള്ള കര്‍ശന പരിശീലനവും അര്‍ജുനെ മെച്ചപ്പെടാന്‍ ഏറെ സഹായിച്ചിട്ടുണ്ട്.

Story first published: Wednesday, December 14, 2022, 19:01 [IST]
Other articles published on Dec 14, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+