സൂര്യ സച്ചിനെ കോപ്പിയടിച്ചത്! 360 ഡിഗ്രിയൊക്കെ സച്ചിന് നിസാരം- അന്ന് കിവീസ് കരഞ്ഞു

ഇന്ത്യയുടെ 360 ഗിഡ്രി ബാറ്റ്‌സ്മാനെന്ന് പേരെടുത്ത താരമാണ് സൂര്യകുമാര്‍ യാദവ്. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിച്ച് അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ സൂര്യ മിടുക്കനാണ്. എബി ഡിവില്ലിയേഴ്‌സിന് ശേഷം ഏറ്റവും നന്നായി 360 ഡിഗ്രി ഷോട്ട് കളിക്കുന്നവനെന്ന് പേരെടുത്തത് സൂര്യകുമാറാണ്.
ആര്‍ക്കും അനുകരിക്കാനാവാത്ത തരത്തിലുള്ള ഷോട്ടുകളാണ് സൂര്യകുമാര്‍ കളിക്കുന്നത്. വിക്കറ്റ് കീപ്പറിന് പിന്നിലൂടെ പന്ത് പായിക്കാന്‍ സൂര്യ മിടുക്കന്‍. ഇന്ത്യയുടെ ഏറ്റവും മികച്ച 360 ഡിഗ്രി ബാറ്റ്‌സ്മാനെന്ന് സൂര്യകുമാറിനെ വിശേഷിപ്പിക്കുന്നവര്‍ സച്ചിനെ മറന്ന് പോയതാണോ?
ക്രിക്കറ്റ് ഇതിഹാസമായ സച്ചിന്റെ ക്ലാസിക് ഇന്നിങ്‌സുകള്‍ പലതും കണ്ടിട്ടുണ്ടെങ്കിലും സച്ചിന്‍ 360 ഡിഗ്രി ഷോട്ടുകളുമായി നിറഞ്ഞാടിയ മത്സരം ഓര്‍മയുണ്ടോ?. സച്ചിന്‍ അന്ന് കളിച്ച ഷോട്ടുകളാണ് ഇന്ന് സൂര്യകുമാര്‍ അല്‍പ്പം കൂടി രൂപമാറ്റങ്ങളോടെ കളിക്കുന്നതെന്ന് പറയാം. സച്ചിന്റെ ആ അവിസ്മരണീയ പ്രകടനത്തെക്കുറിച്ചറിയാം.

ന്യൂസീലന്‍ഡിനെതിരായ പ്രകടനം
2009ല്‍ ന്യൂസീലന്‍ഡിനെതിരായ മത്സരത്തിലാണ് സച്ചിന്റെ ഈ ഗംഭീര ഇന്നിങ്‌സ് പിറന്നത്. സ്‌ട്രെയ്റ്റ് ഡ്രൈവും ബാക് ഫൂട്ട് പഞ്ചും ഉള്‍പ്പെടെ സച്ചിന്‍ അന്ന് മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ടുകള്‍ പായിച്ചു. ഏകദിനത്തിലെ ആദ്യത്തെ ഇരട്ട സെഞ്ച്വറി അന്ന് പിറക്കേണ്ടതായിരുന്നു.
എന്നാല്‍ സച്ചിന് റിട്ടേര്‍ട്ട് ഹര്‍ട്ട് ചെയ്യേണ്ടി വരികയായിരുന്നു. ക്രൈസ്റ്റ്ചര്‍ച്ച് വേദിയായ മത്സരത്തില്‍ 133 പന്തില്‍ 163* റണ്‍സാണ് സച്ചിന്‍ നേടിയത്. 16 ഫോറും 5 സിക്‌സും ഇതില്‍ ഉള്‍പ്പെടും. 122.55 സ്‌ട്രൈക്കറേറ്റിലായിരുന്നു അദ്ദേഹം നിറഞ്ഞാടിയത്.
45ാം ഓവറില്‍ പുറം വേദനയെത്തുടര്‍ന്ന് സച്ചിന്‍ കളം വിട്ടില്ലായിരുന്നെങ്കില്‍ ഏകദിനത്തിലെ ആദ്യത്തെ ഡബിള്‍ സെഞ്ച്വറി അന്ന് പിറക്കുമായിരുന്നു. അന്നത്തെപ്പോലെ സച്ചിന്‍ മറ്റൊരു മത്സരത്തിലും കളിച്ചിട്ടില്ലെന്ന് പറയാം. തന്റെ ശേഖരത്തിലുള്ള എല്ലാ ഷോട്ടുകളും സച്ചിന്‍ പരീക്ഷിച്ച മത്സരമെന്ന് ഈ മത്സരത്തെ വിശേഷിപ്പിക്കാം.
Also Read: IND vs AUS: അക്ഷറിന് ബൗളിങ്ങില്‍ മികവില്ല, കുല്‍ദീപിനെ ഇറക്കണോ? ഈ കാരണങ്ങള്‍ നോക്കൂ

ന്യൂസീലന്‍ഡിലെ സച്ചിന്റെ ഏക സെഞ്ച്വറി
ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും ഗംഭീര റെക്കോഡുള്ള താരമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. എന്നാല്‍ സച്ചിന്റെ ന്യൂസീലന്‍ഡിലെ ഏക ഏകദിന സെഞ്ച്വറി പ്രകടനമാണ് ക്രൈസ്റ്റ്ചര്‍ച്ചില്‍ നടന്നത്. ന്യൂസീലന്‍ഡില്‍ 22 ഏകദിനത്തില്‍ നിന്ന് 821 റണ്‍സാണ് സച്ചിന്‍ നേടിയത്.
ഇതില്‍ അഞ്ച് അര്‍ധ സെഞ്ച്വറി ഉള്‍പ്പെടുമ്പോള്‍ ഒരു തവണ മാത്രമാണ് സെഞ്ച്വറി പ്രകടനത്തിലേക്കെത്താനായത്. സച്ചിന്റെ ന്യൂസീലന്‍ഡിലെ ഏക ഏകദിന സെഞ്ച്വറി ഒരിക്കലും മറക്കാനാവാത്തതായി അദ്ദേഹം മാറ്റുകയും ചെയ്തു.
കെയ്ല്‍ മില്‍സ്, ടിം സൗത്തി, ജേക്കബ് ഓറം, ജീതന്‍ പട്ടേല്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള ബൗളര്‍മാരെ നേരിട്ടാണ് സച്ചിന്റെ ഈ ഗംഭീര പ്രകടനം. ഒരിക്കലും മറക്കാവാത്ത പ്രകടനമാണ് സച്ചിന്‍ അന്ന് കാഴ്ചവെച്ചത്.

സൂര്യ ടി20യിലെ മാത്രം താരം
360 ഡിഗ്രി താരമെന്ന വിശേഷണം നല്‍കി വാഴ്ത്തുമ്പോഴും സൂര്യകുമാര്‍ യാദവ് ടി20 ഫോര്‍മാറ്റില്‍ മാത്രം മികവ് കാട്ടുന്ന താരമായി ഒതുങ്ങിപ്പോവുന്നു. ഏകദിനത്തിലും ടെസ്റ്റിലുമൊന്നും വലിയ താരമെന്ന് സൂര്യകുമാറിനെ വിശേഷിപ്പിക്കാനാവില്ല.
സച്ചിന്‍ ടെണ്ടുല്‍ക്കറും എബി ഡിവില്ലിയേഴ്‌സുമെല്ലാം മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മികവ് കാട്ടിയവരാണ്. എന്നാല്‍ ഇവരെപ്പോലെയാവാന്‍ സൂര്യക്ക് സാധിച്ചിട്ടില്ല. നിലവില്‍ ഏകദിനത്തിലും ടെസ്റ്റിലും വലിയ മികവിലേക്കെത്താന്‍ സൂര്യക്കായിട്ടില്ല.
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ സൂര്യക്ക് അവസരം ലഭിച്ചെങ്കിലും മുതലാക്കാനാവാതെ പോയതോടെ പ്ലേയിങ് 11 നിന്ന് തഴയപ്പെടുകയായിരുന്നു. ഭാവിയില്‍ മൂന്ന് ഫോര്‍മാറ്റിലും സൂപ്പര്‍ താരമായി വളരാന്‍ സൂര്യക്ക് സാധിക്കുമോയെന്ന് കാത്തിരുന്ന് കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications