Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ ക്യാപ്റ്റനാവാതെ ഇന്ത്യന്‍ നായകനായി, നേട്ടം രണ്ട് പേര്‍ക്ക് മാത്രം!, അറിയാമോ?

1

ഐപിഎല്ലിന് ശേഷമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകന്മാരെ നോക്കിയാല്‍ അവരെല്ലാം തന്നെ ഐപിഎല്ലില്‍ നയിച്ച് മികവ് കാട്ടിയവരാണെന്ന് പറയാനാവും. വിരാട് കോലി, രോഹിത് ശര്‍മ എന്നീ രണ്ട് സൂപ്പര്‍ നായകന്മാരെ പരിഗണിച്ചാലും ഇവര്‍ ഐപിഎല്ലിലൂടെ വളര്‍ന്നവരാണെന്ന് പറയാനാവും. വിരാട് കോലി ആര്‍സിബി നായകനായി വളര്‍ന്ന് ഇന്ത്യയുടെ നായകനാവുകയായിരുന്നു.

നിലവിലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ വളര്‍ച്ച മുംബൈ ഇന്ത്യന്‍സിലൂടെയാണ്. അഞ്ച് തവണ മുംബൈ ഇന്ത്യന്‍സിനെ കിരീടത്തിലെത്തിച്ചാണ് രോഹിത് കസറിയത്. നിലവില്‍ ഇന്ത്യ നായകന്മാരായി പരിഗണിക്കുന്നവരില്‍ പ്രധാനികളായ കെ എല്‍ രാഹുലും റിഷഭ് പന്തും ഹര്‍ദിക് പാണ്ഡ്യയുമെല്ലാം ഐപിഎല്ലില്‍ നായകന്മാരായി മികവ് കാട്ടിയവരാണ്.

1

രാഹുല്‍ പഞ്ചാബ് കിങ്‌സിനേയും ഇപ്പോള്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനേയും നയിക്കുമ്പോള്‍ റിഷഭ് പന്ത് ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായ ശേഷമാണ് ഇന്ത്യയുടെ നായകസ്ഥാനത്തേക്കെത്തിയത്. ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍ എന്നിവരെല്ലാം സമാന രീതിയില്‍ ഐപിഎല്ലില്‍ നായകനായി വളര്‍ന്നവരാണ്. എന്നാല്‍ ഐപിഎല്‍ നായകസ്ഥാനം ഇല്ലാതെ ഇന്ത്യയെ നയിക്കാന്‍ ഭാഗ്യം ലഭിച്ചത് രണ്ട് പേര്‍ക്ക് മാത്രമാണ്. അവര്‍ ആരൊക്കെയാണെന്നറിയാമോ?

T20 World Cup: പരീക്ഷണം നിര്‍ത്താം!, ഇന്ത്യക്ക് വേണ്ടത് ബെസ്റ്റ് 11, കോലിയടക്കം തെറിക്കുമോ?

2

ഒരാള്‍ അജിന്‍ക്യ രഹാനെയാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായി രഹാനെ കളിച്ചിട്ടുണ്ടെങ്കിലും അതിന് മുമ്പ് തന്നെ രഹാനെക്ക് ഇന്ത്യയുടെ നായകസ്ഥാനം ലഭിച്ചിരുന്നു. 2015 ജൂലൈയില്‍ നടന്ന സിംബാബ് വെ പര്യടനത്തിലാണ് രഹാനെ ഇന്ത്യയുടെ നായകനായി എത്തിയത്. എന്നാല്‍ രഹാനെക്ക് ഐപിഎല്‍ നായകസ്ഥാനം ലഭിച്ചത് 2017ലാണ്. റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റ്‌സിനെ നയിച്ച് തുടങ്ങിയ രഹാനെ പിന്നീട് രാജസ്ഥാന്‍ റോയല്‍സിന്റെ നായകസ്ഥാനത്തേക്കുമെത്തി.

ഐപിഎല്ലിലൂടെ തെളിയിക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തിന്റെ മികവ് ഇന്ത്യ തിരിച്ചറിഞ്ഞു. പരിമിത ഓവറില്‍ രഹാനെക്ക് വലിയ അവസരം ലഭിച്ചില്ലെങ്കിലും ടെസ്റ്റില്‍ ഏറെനാള്‍ ഇന്ത്യന്‍ ടീമിനൊപ്പം മുന്നോട്ട് പോകാന്‍ രഹാനെക്കായി. വിരാട് കോലിയുടെ അഭാവത്തില്‍ ഇന്ത്യയെ ടെസ്റ്റില്‍ നയിച്ചിരുന്നത് രഹാനെയായിരുന്നു.

3

ഇന്ത്യയെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരേ പരമ്പര നേടിക്കൊടുത്ത നായകനാണ് രഹാനെ. വിദേശത്ത് മികച്ച ബാറ്റിങ് പ്രകടനവും രഹാനെക്ക് അവകാശപ്പെടാം. ഇന്ത്യന്‍ ടീമിന്റെ ക്ലാസിക് താരങ്ങളിലൊരാളായിത്തന്നെ രഹാനെയെ വിശേഷിപ്പിക്കാം. നിലവില്‍ ഒരു ഫോര്‍മാറ്റിലും രഹാനെ കളിക്കുന്നില്ല. ഇനിയൊരു മടങ്ങിവരവ് കടുപ്പമാണെന്നും പറയാം.

4

രഹാനെക്ക് ശേഷം ഐപിഎല്ലില്‍ നായകനാവാതെ ഇന്ത്യയെ നയിക്കാന്‍ അവസരം ലഭിച്ചത് ജസ്പ്രീത് ബുംറക്കാണ്. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിലാണ് ബുംറ ഇന്ത്യയെ നയിച്ചത്. രോഹിത് ശര്‍മയുടെയും കെ എല്‍ രാഹുലിന്റെയും അഭാവത്തില്‍ ബുംറയെത്തേടി നായകസ്ഥാനം എത്തുകയായിരുന്നു. മത്സരം ഇന്ത്യ തോറ്റതോടെ നായകനായ ബുംറക്കെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നെങ്കിലും ഐപിഎല്ലില്‍ നയിക്കാതെ ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ ബുംറക്ക് ഭാഗ്യമുണ്ടായി.

IND vs WI: 'നോ റെസ്റ്റ്', രോഹിത്തും കോലിയും ബുംറയും ടി20 പരമ്പര കളിക്കും, റിപ്പോര്‍ട്ട്

5

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാണ് ബുംറ. രോഹിത് ശര്‍മയുടെ കീഴില്‍ മുംബൈക്കൊപ്പം കളിച്ച് മികവ് കാട്ടിയാണ് ബുംറ ഇന്ത്യന്‍ ടീമിലേക്കെത്തിയതെങ്കിലും മുംബൈയെ നയിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. രോഹിത് ശര്‍മ കളം ഒഴിയുമ്പോള്‍ മുംബൈയുടെ നായകസ്ഥാനത്തേക്ക് ബുംറയെത്തുമോയെന്നത് കാത്തിരുന്ന് കാണേണ്ടത് തന്നെയാണ്. നായകനെന്ന നിലയില്‍ വലിയ പാരമ്പര്യമില്ലാതെയാണ് ബുംറ ഇന്ത്യയുടെ നായകനായതെന്നതാണ് ശ്രദ്ധേയം.

Story first published: Saturday, July 9, 2022, 13:25 [IST]
Other articles published on Jul 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+