
ഇത്തരമൊരു സം്ഭവത്തെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്. ഇന്ത്യയും ചിരവൈരികളായ പാകിസ്താനും തമ്മില്‍ നടന്ന നടന്ന ഒരു ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറിക്ക് അരികിലെത്തി നില്‍ക്കെ കൂസലില്ലാതെ തുടരെ ബൗണ്ടറികളടിച്ച് വീരു ക്രിക്കറ്റ് ലോകത്തിന്റെ കൈയടി വാങ്ങിയിരുന്നു.

2006ല്‍ ലാഹോറില്‍ നടന്ന ഇന്ത്യ- പാക് ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സിലായിരുന്നു വീരേന്ദര്‍ സെവാഗ് ഒന്നിനു പിറകെ ഒന്നായി ബൗണ്ടറികള്‍ പറത്തി ഡബിള്‍ സെഞ്ച്വറിയിലേക്കു കുതിച്ചെത്തിയത്. വ്യക്തിഗത സ്‌കോറില്‍ നില്‍ക്കെയായിരുന്നു വീരു ബൗണ്ടറികളുടെ മാലപ്പടക്കം തീര്‍ത്തത്. ഫാസ്റ്റ് ബൗളര്‍ റാണ നവ്ദുല്‍ ഹസന്റെ ഓവറിലാണ് താരം തുടരെ ബോള്‍ ബൗണ്ടറി കടത്തിയത്.
183ല്‍ വച്ച് ബൗണ്ടറിയടിച്ച വീരു സ്‌കോര്‍ 187ലെത്തിച്ചു. ഇതോടെ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യന്‍ സ്‌കോര്‍ 300ലുമെത്തി. അദ്ദേഹ്ത്തിന്റെ ഓപ്പണിങ് പങ്കാളിയായ രാഹുല്‍ ദ്രാവിഡ് അപ്പോള്‍ നേടിയത് 90 റണ്‍സായിരുന്നു.
അക്തറും സഹീറും ഒരേ ടീമില്‍! ഒപ്പം വീരു, അഫ്രീഡി, സങ്കക്കാര- എന്നിട്ടും ടീം തോറ്റു

ബൗണ്ടറി വഴങ്ങിയതോടെ റാണ നവേദ് തന്റെ ആംഗിള്‍ ചെയ്ത് ചെയ്താണ് ബൗള്‍ ചെയ്തത്. പക്ഷെ ഫലം ഒന്നുതന്നെ. വീരേന്ദര്‍ സെവാഗ് ആ ബോളിനെയും ഫ്രണ്ട് ഫൂട്ടില്‍ ബൗണ്ടറിയിലേക്കു 'ഓടിച്ചുവിട്ടു'. അടുത്ത ബോളും ഓഫ്‌സൈഡിലൂടെ ബൗണ്ടറി കടത്തിയ അദ്ദേഹം 195ലെത്തി. എന്തു ചെയ്യണമെന്നറിയാതെ റാണ നവേദ് നിസ്സഹനായി നില്‍ക്കുന്നത് അപ്പോള്‍ കാണാമായിരുന്നു.

ഏതൊരു ബാറ്ററും കടുത്ത സമ്മര്‍ദ്ദത്തിലാവുന്ന നിമിഷമാണിത്. പക്ഷെ വീരുവിനു കുലുക്കമില്ലായിരുന്നു. തുടരെ നാലാമത്തെ ബോളും ബൗണ്ടറി ലൈനിനെ ചുംബിച്ചു. വീരുവിന്റെ സ്‌കോര്‍ 199. തൊട്ടടുത്ത ബോളില്‍ സിംഗിളെടുത്ത് അദ്ദേഹം ഡബിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി. ഇതിനായി വേണ്ടി വന്നത് വെറും 182 ബോളുകള്‍ മാത്രം. ടെസ്റ്റിലെ എക്കാലത്തെയും വേഗമേറിയ രണ്ടാമത്തെ ഡബിള്‍ സെഞ്ച്വറി കൂടിയായിരുന്നു ഇത്. 38 ബൗണ്ടറികളും ഒരു സിക്‌സറും സെവാഗിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
T20 World cup: സ്ലോ ബാറ്റിങ്, ആരാധകരെ 'വെറുപ്പിച്ച' ഇന്ത്യക്കാര്‍- ഒന്നാമന്‍ ധോണി!

റണ്‍മഴ കണ്ട അന്നത്തെ ടെസ്റ്റില്‍ വീരേന്ദര്‍ സെവാഗ് അടിച്ചെടുത്തത് 254 റണ്‍സായിരുന്നു. 247 ബോളില്‍ 47 ബൗണ്ടറികളുടെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെയായിരുന്നു ഇത്. ഈ ടെസ്റ്റില്‍ ഇന്ത്യയുടെ നായകന്‍ കൂടിയായിരുന്ന രാഹുല്‍ ദ്രാവിഡ് (128*) സെഞ്ച്വറി നേടി. ഇന്ത്യ ഒരു വിക്കറ്റിനു 410 റണ്‍സെടുത്തു നില്‍ക്കെ ടെസ്റ്റ് സമനിലയാവുകയായിരുന്നു.

നേരത്തേ പാകിസ്താന്‍ ആദ്യ ഇന്നിങ്‌സില്‍ ഏഴു വിക്കറ്റിനു 679 റണ്‍സെന്ന കൂറ്റന്‍ സ്‌കോറില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. നാലു പേരാണ് പാക് നിരയില്‍ സെഞ്ച്വറി കണ്ടെത്തിയത്. 199 റണ്‍സെടുത്ത യൂനിസ് ഖാനായിരുന്നു ടോപ്‌സ്‌കോററര്‍. മുഹമ്മദ് യൂസുഫ് 173 റണ്‍സ് സ്‌കോര്‍ ചെയ്തു. ഷാഹിദ് അഫ്രീഡി (103), കമ്രാന്‍ അക്മല്‍ (102*) എന്നിവരാണ് മറ്റു സെഞ്ച്വറി വീരന്‍മാര്‍. ഷുഐബ് മാലിക്ക് 59 റണ്‍സ് നേടി.


Click it and Unblock the Notifications











