For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വീണ്ടും ഞെട്ടിച്ച് പുജാര, 131 ബോളില്‍ 174! ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമിലെത്തുമോ?

സസെക്‌സിനു വേണ്ടിയായിരുന്നു സെഞ്ച്വറി

ഇന്ത്യന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍ ചേതേശ്വര്‍ പുജാര ഇംഗ്ലണ്ടില്‍ വൈറ്റ് ബോള്‍ ഫോര്‍മാറ്റിലും തന്റെ മാജിക്കല്‍ ഫോം തുടരുകയാണ്. റോയല്‍ ലണ്ടന്‍ വണ്‍ഡേ കപ്പില്‍ സസെക്‌സിനു വേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹം തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും സെഞ്ച്വറി കുറിച്ചിരിക്കുകയാണ്. ദിവസങ്ങള്‍ക്കു മുമ്പ് മറ്റൊരു സെഞ്ച്വറിയും സസ്‌കെസിനു വേണ്ടി പുജാര നേടിയിരുന്നു. 79 ബോളില്‍ 107 റണ്‍സായിരുന്നു അന്നു താരം നേടിയത്.

ഇത്തവണ അതിനേക്കാള്‍ ഗംഭീര ഇന്നിങ്‌സായിരുന്നു അദ്ദേഹം കളിച്ചത്. വെറും 131 ബോളില്‍ 174 റണ്‍സാണ് സസെക്‌സ് ക്യാപ്റ്റന്‍ കൂടിയായ പുജാര വാരിക്കൂട്ടിയത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ കൂടിയാണിത്.

1

വാര്‍വിക്‌ഷെയറുമായി നടന്ന 50 ഓവര്‍ മാച്ചിലായിരുന്നു ചേതേശ്വര്‍ പുജാരയുടെ സംഹാര താണ്ഡവം. കളിയില്‍ സസെക്‌സ് 216 റണ്‍സിന്റെ വമ്പന്‍ വിജയവും സ്വന്തമാക്കി. നേരത്തേ ഇതേ എതിരാളികള്‍ക്കെതിരേ തന്നെയായിരുന്നു അദ്ദേഹം 107 റണ്‍സ് അടിച്ചെടുത്തത.് പക്ഷെ മല്‍സരത്തില്‍ ടീമിനെ വിജയിപ്പിക്കാന്‍ പുജാരയ്ക്കായിരുന്നില്ല. നാലു റണ്‍സിനു സസ്‌കെസ് കളിയില്‍ തോല്‍ക്കുകയായിരുന്നു. പക്ഷെ ഇത്തവണ ടീമിനെ കൂറ്റന്‍ വിജയത്തിലേക്കു നയിച്ചാണ് പുജാര ക്ഷീണം തീര്‍ത്തത്.

2

നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ ചേതേശ്വര്‍ പുജാര 131 ബോളിലാണ് 174 റണ്‍സ് വാരിക്കൂട്ടിയത്. 20 ബൗണ്ടറികളും അഞ്ചു കൂറ്റന്‍ സിക്‌സറുകളും ഇതിലുള്‍പ്പെട്ടിരുന്നു. 150 റണ്‍സ് തികയ്ക്കാന്‍ അദ്ദേഹത്തിനു 125 ബോളുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ. പുജാരയെക്കൂടാതെ മൂന്നാമനായി ബാറ്റ് ചെയ്ത ടോം ക്ലാര്‍ക്കും ടീമിനായി സെഞ്ച്വറി കുറിച്ചു. 104 റണ്‍സാണ് അദ്ദേഹം നേടിയത്.

3

ഐപിഎല്‍ കരിയറിലെ അവസാന പന്തില്‍ വിക്കറ്റ്, അപൂര്‍വ്വ നേട്ടം മൂന്ന് പേര്‍ക്ക് മാത്രം!, അറിയാം

രണ്ടിനു ഒമ്പത് റണ്‍സെന്ന നിലയില്‍ പതറിയ സസ്‌കെസിനെ കളിയിലേക്കു തിരിച്ചുകൊണ്ടു വന്നത് പുജാര- ക്ലാര്‍ക്ക് ജോടിയയിുരുന്നു. 205 റണ്‍സ് മൂന്നാം വിക്കറ്റില്‍ ഇരുവരും വാരിക്കൂട്ടി. ഇതു സസെക്‌സിനെ നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റിനു 378 റണ്‍സെന്ന കൂറ്റന്‍ ടോട്ടലിലെത്തിക്കുകയും ചെയ്തു.

4

ASIA CUP: ഇന്ത്യ കപ്പടിക്കും!, എക്‌സ് ഫാക്ടര്‍ അവന്‍, വമ്പന്‍ പ്രവചനവുമായി മുന്‍ പാക് പേസര്‍

സസെക്‌സ് ഇന്നിങ്‌സിലെ 45ാമത്തെ ഓവറില്‍ ചേതേശ്വര്‍ പുജാര രണ്ടു ബണ്ടറികളും ഒരു സിക്‌സറും പറത്തി. തൊട്ടടുത്ത ഓവറിലും അദ്ദേഹം സിക്‌സര്‍ പായിച്ചു. പക്ഷെ ഇതേ ഓവറില്‍ കോണര്‍ മക്കെരിനു പുജാര വിക്കറ്റ് സമ്മാനിക്കുകയായിരുന്നു.
റണ്‍ചേസില്‍ 379 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം വാര്‍വിക്‌ഷെയറിനു താങ്ങാവുന്നതിലും അപ്പുറമായിരുന്നു. പൊരുതാന്‍ പോലുമാവാതെ അവര്‍ ഓള്‍ഔട്ടാവുകയായിരുന്നു. 31.4 ഓവറില്‍ വെറും 162 റണ്‍സിനു അവര്‍ ഓള്‍ഔട്ടായി. റയാന്‍ പട്ടേല്‍ (65), ടോം ലോവ്‌സ് (57) എന്നിവരുടെ ഫിഫ്റ്റികളാണ് വാര്‍വിക്‌ഷെയറിന്റെ മാനംകാത്തത്.

5

വാര്‍വിക്‌ഷെയറിനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ ഒരോവരില്‍ 22 റണ്‍സ് വാരിക്കൂട്ടിയും ചേതേശ്വര്‍ പുജാര കൈയടി വാങ്ങിയിരുന്നു. റണ്‍ചേസില്‍ ടീമിനു ജയിക്കാന്‍ അവസാനത്തെ ആറോവറില്‍ ജയിക്കാന്‍ 70 റണ്‍സ് വേണ്ടിയിരുന്നു. തുടര്‍ന്നാണ് ഫാസ്റ്റ് ബൗളര്‍ ലിയാം നോര്‍വെല്ലിനെതിരേ പുജാര റണ്‍മഴ പെയിച്ചത്. മൂന്നു ബൗണ്ടറിയും ഒരു സിക്‌സറും രണ്ടു ഡബിളുമടക്കം 22 റണ്‍സ് നോര്‍വെല്ലിന്റെ ഒരോവറില്‍ അദ്ദേഹം അടിച്ചെടുത്തു.

Story first published: Monday, August 15, 2022, 9:31 [IST]
Other articles published on Aug 15, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+