വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

27 ബോളില്‍ അന്ന് 9 റണ്‍സ്! ധോണി ഫിയര്‍ലെസോ? ഇന്ത്യന്‍ ടീം ഉപദേശകനാക്കരുത്

ഇന്ത്യന്‍ ടി20 ടീമിനെ ധോണിയെ ഏല്‍പ്പിച്ചേക്കും

dhoni

ടി20 ലോകകപ്പിലെ ദയനീയ പുറത്താവലിനു പിറകെ ഇന്ത്യന്‍ ടി20 ടീമിന്റെ കടിഞ്ഞാണ്‍ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയെ ഏല്‍പ്പിക്കാന്‍ പോവുകയാണെന്നു കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഐസിസി ടൂര്‍ണമെന്റുകളില്‍ വിജയിക്കാന്‍ കൂടുതല്‍ ഫിയര്‍ലെസ് സമീപനം ഇന്ത്യന്‍ ടീമിലേക്കു കൊണ്ടു വരികയെന്നതായിരിക്കും അദ്ദേഹത്തിന്റെ റോളെന്നാണ് സൂചനകള്‍.

Also Read: ഹാര്‍ദിക് ഇന്ത്യന്‍ ടി20 നായകനോ? ഒരിക്കലും പാടില്ല! ഇര്‍ഫാന്റെ മുന്നറിയിപ്പ്Also Read: ഹാര്‍ദിക് ഇന്ത്യന്‍ ടി20 നായകനോ? ഒരിക്കലും പാടില്ല! ഇര്‍ഫാന്റെ മുന്നറിയിപ്പ്

കഴിഞ്ഞ ടി20 ലോകകപ്പില്‍ പ്രവര്‍ത്തിച്ചു

കഴിഞ്ഞ ടി20 ലോകകപ്പില്‍ പ്രവര്‍ത്തിച്ചു

2021ലെ കഴിഞ്ഞ ടി20 ലോകകപ്പില്‍ ധോണിയെ ടീമിന്റെ ഉപദേഷ്ടാവായി ഇന്ത്യ യുഎഇയിലേക്കു അയച്ചിരുന്നു. പക്ഷെ ഈ നീക്കം പരാജപ്പെടുകയായിരുന്നു. ഇന്ത്യ ഗ്രൂപ്പുഘട്ടത്തില്‍ തന്നെ തോറ്റ് നാട്ടിലേക്കു മടങ്ങുകയും ചെയ്തു. അന്നു താല്‍ക്കാലിക റോളായിരുന്നു ധോണിക്കു നല്‍കിയത്. എന്നാല്‍ ഇത്തവണ ദീര്‍ഘകാലത്തേക്കായിരിക്കും അദ്ദേഹം ടീമിനൊപ്പം പ്രവര്‍ത്തിക്കുക. പക്ഷെ ധോണിയെ ഇന്ത്യയുടെ ഉപദേശകനാക്കുന്നതിനോടു ഒരു വിഭാഗത്തിനു അത്ര യോജിപ്പില്ല. ധോണി ഹേറ്റേഴ്‌സ് ഇന്ത്യയുടെ ഈ നീക്കത്തെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തിരിക്കുകയാണ്.

ധോണി ഫിയര്‍ലെസോ?

ധോണി ഫിയര്‍ലെസോ?

എംഎസ് ധോണി ഫിയര്‍ലെസോ എന്നായിരുന്നു പൊട്ടിച്ചിരിക്കുന്ന ഇമോജിയോടു കൂടി ഒരു യൂസറുടെ പരിഹാസം.
വിരമിച്ച ശേഷവും സിഎസ്‌കെയുടെ അവിഭാജ്യ ഘടകമായിരിക്കും എംഎസ് ധോണി. ഇരുവരെയും തമ്മില്‍ വേര്‍പിരിക്കാന്‍ സാധിക്കില്ല. ഇതു കണക്കിലെടുക്കുമ്പോള്‍ ബിസിസിഐയ്ക്കു എങ്ങനെയാണ് ധോണിയെ ദേശീയ ടീമിന്റെ ചുമതലയിലേക്കു കൊണ്ടു വരാന്‍ സാധിക്കുകയെന്നും ഒരു യൂസര്‍ ചോദിക്കുന്നു.

27 ബോളില്‍ 9 റണ്‍സ്

27 ബോളില്‍ 9 റണ്‍സ്

ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ഒരു പഴയ ടി20 മാച്ചില്‍ എംഎസ് ധോണി പുറത്തായി മടങ്ങുന്ന ഒരു സ്‌ക്രീന്‍ ഷോട്ടിനൊപ്പമായിരുന്നു ഒരു യൂസര്‍ ട്രോളിയത്. കളിയില്‍ 29 മിനിറ്റ് ക്രീസില്‍ നിന്ന് 27 ബോളുകള്‍ നേരിട്ട ധോണിക്കു ഒമ്പതു റണ്‍സ് മാേ്രത നേടാനായുള്ളൂ. ഡേവിഡ് ഹസ്സിയുടെ ബൗളിങില്‍ ബ്രെറ്റ് ലീക്ക് ക്യാച്ച് നല്‍കുകയായിരുന്നു. ഇതാണോ ഫിയര്‍ലെസ് ഇന്നിങ്‌സെന്നു യൂസര്‍ പരിഹാസത്തോടെ ട്വീറ്റ് ചെയ്തു.

Also Read: IPL 2023: രാജ്യം ഫസ്റ്റ്, വിദേശ താരങ്ങളെ കണ്ടുപഠിക്കണം! ഇന്ത്യക്കാര്‍ക്കു ഐപിഎല്‍ മതി

ബിസിസിഐയില്‍ ചേരരുത്

ബിസിസിഐയില്‍ ചേരരുത്

എംഎസ് ധോണി ഒരിക്കലും ബിസിസിഐയില്‍ ചേരരുതെന്നാണ് ഒരു യൂസര്‍ ആവശ്യപ്പെട്ടത്.
രോഹിത് ശര്‍മ, വിരാട് കോലി, എംഎസ് ധോണി തുടങ്ങി മൂന്നു പേരുടെയും ഫാന്‍സിനു ഏറ്റുമുട്ടാനുള്ള സമയമാണ് വരാന്‍ പോവുന്നത്. ആസ്വദിക്കൂയെന്നായിരുന്നു ഒരു പ്രതികരണം.

ധോണിയെ കുറ്റപ്പെടുത്തും

ധോണിയെ കുറ്റപ്പെടുത്തും

ഇന്ത്യന്‍ ടീം വീണ്ടും ഐസിസി ടൂര്‍ണമെന്റില്‍ പരാജയപ്പെടുകയാണെങ്കില്‍ എല്ലാവരും എംഎസ് ധോണിയെയായിരിക്കും കുറ്റപ്പെടുത്തുക. ബിസിസിയെയുടെ ഫ്രോഡ് ടീമിനൊപ്പം ചേരേണ്ട ആവശ്യം തീരെയില്ലെന്നും ഒരു യൂസര്‍ പ്രതികരിച്ചു.
ഐസിസി ടൂര്‍ണമെന്റില്‍ മറ്റൊരു ഗ്രൂപ്പ് ഘട്ട പുറത്താവല്‍ ലോഡിങ് ആണെന്നാണ് ഒരു യൂസര്‍ കുറിച്ചത്.

Also Read: 2023ല്‍ നാട്ടില്‍ ഇന്ത്യ കപ്പടിക്കുമെന്ന് ഉറപ്പിക്കാന്‍ വരട്ടെ! ഫേവറിറ്റുകളെ ചൂണ്ടിക്കാട്ടി വോന്‍

ശുദ്ധ വിഡ്ഢിത്തരം

ശുദ്ധ വിഡ്ഢിത്തരം

എംഎസ് ധോണിയെ ഇന്ത്യന്‍ ടീമിന്റെ ഉപദേശ സ്ഥാനം ഏല്‍പ്പിക്കാനോ? എന്തിനു വേണ്ടിയാണിത്. ശുദ്ധ വിഡ്ഢിത്തരം തന്നെയായിരിക്കും അതെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
എംഎസ് ധോണിയെ നിന്നും മാറിപ്പോവൂ, അയാളുടെ കാലം കഴിഞ്ഞതാണെന്നു ഒരു യൂസര്‍ പ്രതികരിച്ചു.
ഇന്ത്യന്‍ ടീമിനെ കളി അവസാന ഓവറിലേക്കു കൊണ്ടുപോവാനായിരിക്കും എംഎസ് ധോണി പ്രചോദിപ്പിക്കുക. അതു ദുരന്തത്തില്‍ കലാശിക്കുമെന്നും ഒരു യൂസര്‍ മുന്നറിയിപ്പ് നല്‍കി.

2021ല്‍ പരീക്ഷിച്ചു

2021ല്‍ പരീക്ഷിച്ചു

2021ലെ ടി20 ലോകകപ്പില്‍ എംഎസ് ധോണിക്കു ഉപദേശക സ്ഥാനം നല്‍കി ഇന്ത്യ ഇതു പരീക്ഷിച്ചതാണ്. പിന്നാലെ പാകിസ്താനോടു പത്തു വിക്കറ്റിന്റെ പരാജയമേറ്റു വാങ്ങിയെന്നും ഒരു യൂസര്‍ പരിഹസിച്ചു.
കഴിഞ്ഞ ലോകകപ്പില്‍ എംഎസ് ധോണിയുണ്ടായിരുന്നപ്പോള്‍ ഇന്ത്യന്‍ ടീം ഗ്രൂപ്പുഘട്ടത്തില്‍ തന്നെ പുറത്തായിരുന്നു. ഈ ലോകകപ്പില്‍ ധോണിയില്ലാതെ ടീം സെമി ഫൈനല്‍ വരെയെത്തിയതായും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.

ഒരു ഫിഫ്റ്റി പോലുമില്ല

ഒരു ഫിഫ്റ്റി പോലുമില്ല

ടി20 ഫോര്‍മാറ്റില്‍ റണ്‍ചേസില്‍ ഒരു ഫിഫ്റ്റി പോലും അടിച്ചിട്ടില്ലാത്ത താരമാണ് എംഎസ് ധോണി. അങ്ങനെയൊരാള്‍ ടി20യില്‍ ഇന്ത്യയുടെ മറ്റു കളിക്കാരെ എങ്ങനെ സഹായിക്കാനാണ് എന്നായിരുന്നു ഒരു യൂസറുടെ ചോദ്യം.
ഫിയര്‍ലെസ് സമീപനാണ് ഇന്ത്യക്കു ടി20 ഫോര്‍മാറ്റില്‍ ആവശ്യമെങ്കില്‍ നിങ്ങള്‍ എംഎസ് ധോണിയെ അല്ല, മറിച്ച് വീരേന്ദര്‍ സെവാഗിനെയോ യുവരാജ് സിങിനെയോ ആണ് സമീപിക്കേണ്ടതെന്നായിരുന്നു ഒരു പ്രതികരണം.

Story first published: Wednesday, November 16, 2022, 7:29 [IST]
Other articles published on Nov 16, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X