For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അനില്‍ കുംബ്ലെയെ പുതിയ ചുമതലയേല്‍പ്പിക്കാന്‍ സൗരവ് ഗാംഗുലി, ലക്ഷ്യം 1500 കോടി ലാഭം

മുംബൈ: 2031വരെയുള്ള ഐസിസി ടൂര്‍ണമെന്റുകളുടെ വേദി കഴിഞ്ഞ ദിവസമാണ് ഐസിസി പ്രഖ്യാപിച്ചത്. ഇൗ സമയത്തിനുള്ളില്‍ മൂന്ന് ഐസിസി ടൂര്‍ണമെന്റുകള്‍ക്ക് വേദിയാകാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഇതിന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങളിലേക്കും പദ്ധതികളിലേക്കും ബിസിസി ഐ കടക്കാനൊരുങ്ങുകയാണ്. ഇപ്പോഴിതാ വരാനിരിക്കുന്ന നിര്‍ണ്ണായക ടൂര്‍ണമെന്റുകള്‍ക്ക് മുമ്പ് തന്ത്രപരമായൊരു നീക്കത്തിന് തയ്യാറെടുക്കുകയാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി.

1

ഐസിസിയുടെ ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാനായി മുന്‍ ഇന്ത്യന്‍ താരവും മുന്‍ ഇന്ത്യന്‍ പരിശീലകനുമായ അനില്‍ കുംബ്ലെയെ നിയോഗിക്കാനാണ് സൗരവ് ഗാംഗുലി പദ്ധതിയിടുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അനില്‍ കുംബ്ലെയെ ഈ സ്ഥാനത്തെത്തിച്ചാല്‍ 1500 കോടിയുടെ ലാഭമാണ് ബിസിസി ഐ കണക്കുകൂട്ടുന്നത്. കുംബ്ലെയെ ഈ സ്ഥാനത്തേക്കെത്തിച്ചാല്‍ ഐസിസിയുടെ നികുതിയില്‍ ഇളവ് നേടിയെടുക്കാന്‍ ബിസിസിഐക്ക് സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുള്ളത്.

Also Read: IND vs NZ: കോലിയുടെ റോള്‍ ഇനിയെന്തെന്ന് രോഹിത് പറയുന്നു, മൂന്നു ലോകകപ്പും പ്രധാനമെന്ന് ദ്രാവിഡ്

2

നിലവില്‍ ഇന്ത്യയില്‍ ഒരു ഐസിസി ടൂര്‍ണമെന്റ് നടത്താന്‍ 10 ശതമാനമാണ് കേന്ദ്ര സര്‍ക്കാരിന് നികുതി നല്‍കേണ്ടത്. ഇതിന് ഇളവ് നല്‍കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണ് ഇത്തരമൊരു നീക്കത്തിലൂടെ കൂടുതല്‍ ലാഭം സ്വന്തമാക്കാന്‍ ബിസിസി ഐ ശ്രമിക്കുന്നത്. ഈ നീക്കം നടന്നാല്‍ ഏകദേശം 1500 കോടിയോളം രൂപ അധിക ലാഭമുണ്ടാക്കാന്‍ ബിസിസി ഐക്ക് സാധിക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Also Read: IND vs NZ: 'സ്വന്തം പ്രതിഭ അവന് നന്നായി അറിയാം, വേഗത്തില്‍ മടങ്ങിവരും', ഹര്‍ദിക്കിനെക്കുറിച്ച് രാഹുല്‍

3

2026ലെ ടി20 ലോകകപ്പിന് ശ്രീലങ്കയ്‌ക്കൊപ്പമാണ് ഇന്ത്യ ആതിഥേയത്വം പങ്കിടുന്നത്.2029ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ത്യയാണ് വേദി.2031ലെ ഏകദിന ലോകകപ്പിന് ഇന്ത്യയും ബംഗ്ലാദേശും സംയുക്തമായാണ് വേദി പങ്കിടുന്നത്. ഈ മൂന്ന് ടൂര്‍ണമെന്റും സാമ്പത്തികമായി ബിസിസിഐക്കും ഐസിസിക്കും ലാഭമുണ്ടാക്കിത്തരുന്നതാണ്. നികുതി ഇനത്തിലെ നഷ്ടം കുറച്ച് കൂടുതല്‍ വരുമാനം ഉണ്ടാക്കിയെടുക്കാനാണ് ബിസിസി ഐയുടെ ശ്രമം.

Also Read: IPL 2022: മെഗാ ലേലത്തില്‍ വാര്‍ണര്‍ എങ്ങോട്ട്? ഈ രണ്ട് ടീമുകളിലൊന്ന് സ്വന്തമാക്കും- വീരേന്ദര്‍ സെവാഗ്

4

ഇതിനിടെ 2025ല്‍ ചാമ്പ്യന്‍സ് ട്രോഫിക്ക് പാകിസ്താനാണ് വേദിയാവുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പാകിസ്താനില്‍ ടൂര്‍ണമെന്റ് കളിക്കാന്‍ ഇന്ത്യ തയ്യാറായേക്കില്ല. ഇത് ഐസിസിക്ക് വലിയ തലവേദനയാവും. 1996ന് ശേഷം ആദ്യമായാണ് പാകിസ്താന്‍ ഒരു ഐസിസി ടൂര്‍ണമെന്റിന് വേദിയാവുന്നത്. എന്നാല്‍ ഇന്ത്യ കളിക്കാന്‍ വിസമ്മതിച്ചാല്‍ വേദി യുഎഇയിലേക്ക് മാറ്റാനുള്ള സാധ്യതയും ഏറെയാണ്.

Also Read: IND vs NZ: വില്ലി വമ്പന്‍ താരം, ഇല്ലാത്തത് വലിയ നഷ്ടം- പുതിയ നായകന്‍ സൗത്തി പറയുന്നു

5

അനില്‍ കുംബ്ലെയെ ഇന്ത്യ രവി ശാസ്ത്രിക്ക് പകരക്കാരനായി ഇന്ത്യയുടെ പരിശീലകസ്ഥാനത്തേക്ക് എത്തിക്കാന്‍ ശ്രമം നടത്തിയിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിരുന്നു. ഇന്ത്യയുടെ മുഖ്യ പരിശീലകനായി കുംബ്ലെയെത്തിയപ്പോള്‍ ടീം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാല്‍ സീനിയര്‍ താരങ്ങളുമായുണ്ടായ അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് കുംബ്ലെ പാതിവഴിയില്‍ പരിശീലകസ്ഥാനം ഒഴിഞ്ഞിരുന്നു.സൗരവ് ഗാംഗുലിയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളാണ് കുംബ്ലെ.

Also Read: IND vs NZ: വെങ്കടേഷിനും ആവേശിനും അരങ്ങേറ്റം? ആദ്യ ടി20യില്‍ ഇന്ത്യന്‍ സാധ്യതാ ഇലവന്‍

6

രവി ശാസ്ത്രി പടിയിറങ്ങിയതോടെ മുഖ്യ പരിശീലകനായി രാഹുല്‍ ദ്രാവിഡാണ് എത്തിയത്. ദ്രാവിഡിനൊപ്പം ഇന്ത്യയുടെ ടി20 ക്യാപ്റ്റനായി രോഹിത് ശര്‍മയുമെത്തിയിട്ടുണ്ട്. പേരുകേട്ട താരങ്ങള്‍ ഇന്ത്യക്കൊപ്പമുണ്ടെങ്കിലും അവസാന ഐസിസി കിരീടം നേടിയത് 2013ല്‍ ഇംഗ്ലണ്ടില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയിലാണ്. അതിന് ശേഷം ഇതുവരെ ഐസിസി കിരീടത്തിലേക്കെത്താന്‍ ഇന്ത്യക്കായിട്ടില്ല. ഇത്തവണത്തെ ടി20 ലോകകപ്പില്‍ സെമി പോലും കാണാതെയാണ് ഇന്ത്യ പുറത്തായത്.

Also Read: T20 World Cup 2021: ഇന്ത്യക്കാരില്ല, മികച്ച പ്ലേയിങ് 11 തിരഞ്ഞെടുത്ത് ആകാശ് ചോപ്ര, ബാബര്‍ ക്യാപ്റ്റന്‍

7

അടുത്ത വര്‍ഷം ഒക്ടോബറിലാണ് അടുത്ത ടി20 ലോകകപ്പ് നടക്കുന്നത്. ഇതിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ.ദ്രാവിഡ്-രോഹിത് കൂട്ടുകെട്ടിന് മുന്നിലുള്ള ആദ്യത്തെ വെല്ലുവിളി അടുത്ത ടി20 ലോകകപ്പാണ്. ഇന്ത്യയുടെ ന്യൂസീലന്‍ഡിനെതിരായ ടി20 പരമ്പര ഇന്ന് ആരംഭിക്കുകയും ചെയ്യും. സൗരവ് ഗാംഗുലി ബിസിസി ഐയുടെ തലപ്പത്തേക്കെത്തിയതോടെ വലിയ പുരോഗതി ബോര്‍ഡിനുണ്ടായിട്ടുണ്ട്. ഐപിഎല്ലില്‍ പുതിയ രണ്ട് ടീമുകളെക്കൂടി ഉള്‍പ്പെടുത്തതിയതോടെ ബോര്‍ഡിന്റെ വരുമാനം ഇനിയും ഉയരുമെന്നാണ് കണക്കുകൂട്ടല്‍.

Story first published: Wednesday, November 17, 2021, 11:53 [IST]
Other articles published on Nov 17, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+