Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IIND vs ENG: സെഞ്ച്വറി തികച്ചത് സിറാജോ? വൈറലായി ആഹ്ലാദപ്രകടനം- പ്രതികരിച്ച് അശ്വിന്‍

ഇന്ത്യയുടെ യുവ പേസര്‍ മുഹമ്മദ് സിറാജാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. കൂട്ടുകാരന്റെ നേട്ടം സ്വന്തം നേട്ടം പോലെ ആഘോഷിച്ച സിറാജിന്റെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിനെ ക്രിക്കറ്റ് ലോകം വാനോളം പുകഴ്ത്തുകയാണ്. ചെന്നൈയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ ഇന്ത്യക്കു വേണ്ടി ആര്‍ അശ്വിന്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയപ്പോഴായിരുന്നു ക്രീസിന്റെ മറുഭാഗത്തുണ്ടായിരുന്ന സിറാജ് ഈ നേട്ടം മതിമറന്ന് ആഘോഷിച്ചത്. മുഷ്ടി ചുരുട്ടി വായുവിയില്‍ ഉയര്‍ന്നു ചാടി ആഹ്ലാദപ്രകടനവുമായി സിറാജ് അശ്വിനരികിലേക്കു കുതിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലായി മാറിയിരിക്കുകയാണ്. സിറാജിനെ പ്രശംസം കൊണ്ടു മൂടുകയാണ് ക്രിക്കറ്റ് പ്രേമികള്‍.

1

എട്ടാമനായി ഇറങ്ങിയ അശ്വിന്‍ സ്വന്തം നാട്ടില്‍ തന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി തികയ്ക്കുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ വിരാട് കോലിക്കൊപ്പം 96 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ അശ്വിന്‍ പിന്നീട് വന്ന ഓരോരുത്തര്‍ക്കൊപ്പവും കൂട്ടുകെട്ടുകളുണ്ടാക്കി ഇന്ത്യയെ ശക്തമായ സ്‌കോറിലെത്തിക്കുന്നതിനൊപ്പം തന്റെ സെഞ്ച്വറിയും പൂര്‍ത്തിയാക്കുകയായിരുന്നു. അവസാന വിക്കറ്റില്‍ സിറാജ് മികച്ച പിന്തുണ നല്‍കിയതാണ് അശ്വിനെ മൂന്നക്കം തികയ്ക്കാന്‍ സഹായിച്ചത്. അദ്ദേഹം ഈ നാഴികക്കല്ല് പിന്നിട്ടപ്പോള്‍ അതിന്റെ ആഹ്ലാദം സിറാജിലും തിരയടിക്കുന്നതു കാണാമായിരുന്നു. 106 റണ്‍സെടുത്ത ശേഷം അശ്വിന്‍ ഇന്ത്യന്‍ ഇന്നിങ്‌സിലെ അവസാനത്തയാളായി പുറത്തായെങ്കിലും സിറാജ് അപ്പോഴും നോട്ടൗട്ടായിരുന്നു. 21 ബോളില്‍ രണ്ടു സിക്‌സറുകളടക്കം അദ്ദേഹം 16 റണ്‍സെടുത്തിരുന്നു.

2

സിറാജിന്റെ ഈ ആഹ്ലാദപ്രകടനത്തെക്കുറിച്ച് മൂന്നാംദിനത്തിലെ കളി അവസാനിച്ച ശേഷം അശ്വിന്‍ പ്രതികരിക്കുകയും ചെയ്തിരിക്കുകയാണ്. ഞാന്‍ സെഞ്ച്വറി കണ്ടെത്തിയ ശേഷം സിറാജിന്റെ ആവേശം കണ്ടപ്പോള്‍ അവിസ്മരണീയമായിത്തോന്നിയെന്നു അശ്വിന്‍ വ്യക്തമാക്കി. ടീമിന് എങ്ങനെയായിരിക്കും ഇതു ഫീല്‍ ചെയ്തതെന്നറിയില്ല. എന്നാല്‍ അവരെല്ലാം ത്രില്ലടിച്ചിരിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും അശ്വിന്‍ വ്യക്തമാക്കി.

ബാറ്റിങ് വിക്രം റാത്തോഡിനൊപ്പം ഞാന്‍ പരിശീലനം നടത്തിവരികയായിരുന്നു. എന്റെ ബാറ്റിങിനു അദ്ദേഹവും ക്രെഡിറ്റ് അര്‍ഹിക്കുന്നു. സിറാജ് ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയപ്പോള്‍ കളിയെ എങ്ങനെ സമീപിക്കണമെന്നറിയാമായിരുന്നു. അവന്റെ ബാറ്റിങ് എന്നെ ത്രില്ലടിപ്പിച്ചു. ബോളിന്റെ ലൈന്‍ മനസ്സിലാക്കി കളിക്കാനായിരുന്നു അവനോട് പറഞ്ഞത്. സെഞ്ച്വറിക്കു ശേഷം എനിക്കു കാണികളോടു വേണ്ടത്ര നന്ദി പ്രകടിപ്പിക്കാനായില്ല. അവര്‍ നല്‍കിയ പിന്തുണ വളരെ വലുതായിരുന്നുവെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Monday, February 15, 2021, 18:30 [IST]
Other articles published on Feb 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+