Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അല്ലു ഫാന്‍സിന് മോശം ദിവസം! നിങ്ങള്‍ക്കു നാട്ടില്‍ ആരുമില്ലേ? ബാബറിന് ട്രോള്‍

babar

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ ആസം. പക്ഷെ അദ്ദേഹത്തിനു ഇപ്പോള്‍ സമയം അത്ര നല്ലതല്ല. ബാബറിനു കീഴില്‍ നാട്ടില്‍പ്പോലും പാകിസ്താന്‍ പല പരമ്പകളും കൈവിട്ടിരുന്നു. ഇതോടെ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിക്കെതിരേ വലിയ വിമര്‍ശനങ്ങളുമുയര്‍ന്നിരുന്നു. ബാബറിനെ നായകസ്ഥാനത്തു നിന്നു മാറ്റണമെന്നും ചിലര്‍ ആവശ്യപ്പെട്ടിരുന്നു.

അതിനിടെ ക്രിക്കറ്റ് പാകിസ്താന്റെ ഒരു പ്രവര്‍ത്തി കാരണം ഇപ്പോള്‍ ഇന്ത്യന്‍ ആരാധകരുടെ പരിഹാസ പാത്രമായിരിക്കുകയാണ് അദ്ദേഹം. പാകിസ്താന്‍ സൂപ്പര്‍ ലീഗിന്റെ (പിഎസ്എല്‍) പുതിയ സീസണിനു മുന്നോടിയായി പെഷാവര്‍ സാല്‍മിയുടെ ക്യാപ്റ്റന്‍ കൂടിയായ ബാബര്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഇതില്‍ നിന്നുള്ള ബാബറിന്റെ ഒരു ചിത്രം ക്രിക്കറ്റ് പാകിസ്താന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയായിരുന്നു.

പുഷ്പയെന്ന സൂപ്പര്‍ ഹിറ്റ് തെലുങ്ക് ചിത്രത്തിലെ അല്ലു അര്‍ജുന്റെ കഥാപാത്രത്തോടാണ് ബാബറിനെ ക്രിക്കറ്റ് പാകിസ്താന്‍ താരതമ്യം ചെയ്തത്. കലിപ്പ് ലുക്കിള്ള അല്ലു അര്‍ജുന്റെ ഫോട്ടോയ്‌ക്കൊപ്പമായിരുന്നു സ്വാഗ് (swag) എന്ന തലക്കെട്ടോടെ ക്രിക്കറ്റ് പാകിസ്താന്‍ ട്വീറ്റ് ചെയ്തത്. പക്ഷെ ഇന്ത്യന്‍ ആരാധകര്‍ക്ക് ഇതു ഒട്ടും രസിച്ചില്ല. അവര്‍ ട്രോളുകളുമായി പ്രതികരിക്കുകയും ചെയ്തു.

അല്ലു അര്‍ജുന്‍ ഹിമാലയത്തില്‍ പോവും

അല്ലു അര്‍ജുന്‍ ഹിമാലയത്തില്‍ പോവും

നിങ്ങള്‍ വീണ്ടും പാകിസ്താനിയുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ അല്ലു അര്‍ജുന്‍ അഭിനയം മതിയാക്കി ഹിമാലയത്തിലേക്കു പോവുമെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.

സിംബാബറുമായി താരതമ്യം ചെയ്യാന്‍ നിങ്ങള്‍ക്കു നാട്ടില്‍ സിനിമാ താരങ്ങളൊന്നും തന്നെ ഇല്ലേയെന്നായിരുന്നു ഒരു യൂസറുടെ പരിഹാസം.

Also Read: IPL 2023: മുബൈ 'ഇന്ത്യന്‍സ്', വിദേശികള്‍ പുറത്ത്- ഇലവനില്‍ അര്‍ജുന്‍, ഒപ്പം മലയാളിയും

ഇതു കോപ്പിയടി

ഇതു കോപ്പിയടി

ഇതു സ്വാഗല്ല, കോപ്പിയടിയാണ്. പക്ഷെ അല്ലു അര്‍ജുന്റെ ആരാധക പിന്തു അതിര്‍ത്തികള്‍ക്കും അപ്പുറമാണ്. അദ്ദേഹം ശരിക്കുമൊരു മെഗാസ്റ്റാറാണ്. ഒരു സാധാരണക്കാരനായ പാകിസ്താന്‍കാരനുമായി താരതമ്യം ചെയ്യാന്‍ പാടില്ലെന്നും ഒരു യൂസര്‍ പ്രതികരിച്ചു.

പാകിസ്താന്‍കാര്‍ക്കു നമ്മളേക്കാള്‍ ഇന്ത്യന്‍ സിനിമകള്‍ ഇഷ്ടമാണെന്നാണ് തോന്നുന്നതെന്നാണ് ഒരു യൂസര്‍ കുറിച്ചത്.

Also Read: സ്‌റ്റോക്‌സ് ക്യാപ്റ്റന്‍, ഇന്ത്യയെ ടെസ്റ്റില്‍ തുരത്താന്‍ ഈ ലോക ഇലവനാവും! അറിയാം

അപമാനിക്കരുത്

അപമാനിക്കരുത്

അല്ലു അര്‍ജുനെ അപമാനിക്കരുതെന്ന് ഒരു യൂസര്‍ ആവശ്യപ്പെട്ടു.
പുഷ്പയ്ക്കു മുന്നില്‍ ബാബര്‍ ആസം തോല്‍വിയാണെന്നു ഒരു യൂസര്‍ പരിഹസിച്ചു.
ഇടതു ഭാഗത്ത് പുഷ്പ (പൂവ്), വലതു ഭാഗത്ത് പുഷ്പ (തീ) എന്നായിരുന്നു ക്രിക്കറ്റ് പാകിസ്താന്റെ ട്വീറ്റിനു താഴെ ഒരു യൂസര്‍ കുറിച്ചത്.

Story first published: Tuesday, February 14, 2023, 17:35 [IST]
Other articles published on Feb 14, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+