ബുംറയുടെ ആസ്തി അറിയാമോ? വീടിന്റെ വില ഞെട്ടിക്കും! കാര്‍ കളക്ഷനും നിരവധി-അറിയാം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ പേസറും ആധുനിക ക്രിക്കറ്റിലെ മികച്ച പേസര്‍മാരിലൊരാളുമാണ് ജസ്പ്രീത് ബുംറ. തുടര്‍ച്ചയായി യോര്‍ക്കറുകളെറിഞ്ഞ് റണ്ണൊഴുക്ക് തടയുന്ന ബുംറ ഐപിഎല്ലിലും സജീവ സാന്നിധ്യമാണ്.
ഏറെക്കാലമായി മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ പേസറാണ് ബുംറ. കഷ്ടപ്പാടുകളോട് പടവെട്ടി വളര്‍ന്നുവന്ന താരമാണ് അദ്ദേഹം. ചെറുപ്പത്തില്‍ പരിശീലനത്തിന് ഇടാന്‍ ഷൂസ് പോലും ബുംറക്കില്ലായിരുന്നു. കീറിയ ഷൂസിട്ട് പരിശീലിച്ചിരുന്ന ബുംറയുടെ ജീവിതത്തെക്കുറിച്ച് അദ്ദേഹത്തിന്റെ അമ്മ തന്നെ വെളിപ്പെടുത്തുകയുണ്ടായി.
എന്നാല്‍ ഇപ്പോള്‍ ബുംറ മൂന്ന് ഫോര്‍മാറ്റിലെയും ഇന്ത്യയുടെ കുന്തമുനയാണ്. വിരാട് കോലിക്കും രോഹിത് ശര്‍മക്കുമൊപ്പം ഇന്ത്യന്‍ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നവനാണ് ബുംറ. ഇന്ത്യയുടെ ടോപ് കരാറുള്ള താരങ്ങളിലൊരാളാണ് ബുംറ.
പഴയ സാമ്പത്തിക പ്രതിസന്ധികളില്‍നിന്നെല്ലാം കരകയറി ഇപ്പോള്‍ വലിയ സാമ്പത്തിക ഉന്നതിയിലാണ് ബുംറയുള്ളത്. താരത്തിന്റെ നിലവിലെ ആസ്തി എത്രയെന്ന് അറിയാമോ? കാര്‍ കളക്ഷനും നിരവധി. എല്ലാം അറിയാം.

ബുംറയുടെ ആകെ ആസ്തി
ഇന്ത്യയുടെ സ്റ്റാര്‍ പേസറുടെ ആകെ ആസ്തി റിപ്പോര്‍ട്ടുകള്‍ പ്രകാരം 77 കോടിയാണ്. നിലവില്‍ അദ്ദേഹത്തിന്റെ പ്രധാന വരുമാനമാര്‍ഗം ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും ഐപിഎല്ലില്‍ നിന്നുമാണ്. രണ്ട് ടീമും ഉയര്‍ന്ന പ്രതിഫലമാണ് ബുംറക്ക് നല്‍കുന്നത്.
താരമൂല്യം പരിഗണിച്ചാലും ബുംറ ഇന്ന് മുന്‍നിരയിലാണ്. അതുകൊണ്ട് തന്നെ താരത്തിന്റെ ആസ്തി ഓരോ ദിവസവും ഉയരുകയാണ് ചെയ്യുന്നത്. ഒരു വര്‍ഷം ശരാശരി 19 കോടിയോളമാണ് ബുംറയുടെ ആകെ വരുമാനമെന്നാണ് റിപ്പോര്‍ട്ട്. നിരവധി ബ്രാന്റുകളുടെ അംബാസഡറുമാണ് ബുംറ. ഇതിലൂടെയും വലിയ വരുമാനമുണ്ട്.

ഐപിഎല്ലിലെ വരുമാനം
ഐപിഎല്ലില്‍ ഇപ്പോള്‍ ഒരു സീസണ്‍ കളിച്ചാല്‍ ബുംറക്ക് ലഭിക്കുന്നത് 12 കോടി രൂപയാണ്. മുംബൈ ഇന്ത്യന്‍സ് അത്ര പെട്ടെന്നൊന്നും ഒഴിവാക്കാത്ത താരമാണഅ ബുംറ. താരം ലേലത്തിലേക്കെത്തിയാല്‍ ഇതുവരെയുള്ള ലേല റെക്കോഡുകളെല്ലാം തകര്‍ക്കപ്പെടാനുള്ള സാധ്യതയും ഏറെയാണ്.
ഇന്ത്യന്‍ ടീമില്‍ എ പ്ലസ് കരാറാണ് ബുംറക്കുള്ളത്. ഇതിലൂടെ വര്‍ഷം 7 കോടി രൂപയാണ് ബുംറക്ക് ലഭിക്കുന്നത്. ഇങ്ങനെ നോക്കിയാല്‍ത്തന്നെ 19 കോടി രൂപ അദ്ദേഹത്തിന്റെ വാര്‍ഷിക വരുമാനമായുണ്ടാവും. മറ്റ് ബിസിനസുകളും പരസ്യ വരുമാനം കൂടിയാവുമ്പോള്‍ 25 കോടിക്കടുത്തേക്ക് ഇത് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ബുംറയുടെ ഭാര്യ പ്രശസ്ത അവതാരക
ജസ്പ്രീത് ബുംറയുടെ ഭാര്യ സഞ്ജന ഗണേശന്‍ പ്രശസ്ത ടിവി അവതാരകയാണ്. സാമൂഹ്യ മാധ്യമങ്ങളിലും താരമായ സഞ്ജനയിലൂടെയും ബുംറയുടെ ആസ്തി ഉയരുന്നു. വിവാഹത്തിനായി മുന്നോടിയായി ബുംറ പുതിയ വീട്ടിലേക്ക് മാറിയിരുന്നു.
അഞ്ച് കോടി രൂപ വിലയുള്ള വീട്ടിലാണ് ബുംറ ഇപ്പോള്‍ താമസിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 2016ല്‍ ഇന്ത്യന്‍ ടീമിലേക്കെത്തിയ ബുംറ 2017ല്‍ എല്ലാ ഫോര്‍മാറ്റിലും ഇന്ത്യയുടെ നിര്‍ണ്ണായക താരമായി. ഡ്രീം 11, ട്വില്‍സ്, പെര്‍ഫോര്‍മാക്‌സ്, ഏസ്‌ഫോര്‍ ആക്‌സസറീസ്, യുനിക്‌സ്, വണ്‍പ്ലസ്, ആംഫി, ഇബ്‌കോ സൊലൂഷ്യന്‍സ്, റെഡോന്‍ ബാറ്ററീസ്, ഭാരത് പേ, കള്‍ട്ട്‌സ്‌പോര്‍ട്ട്, ബോട്ട്, ഐഎംജി റിലയന്‍സ് തുടങ്ങിയ ബ്രാന്റുകളുടെയെല്ലാം അംബാസഡറാണ് ബുംറ.
Also Read: സഞ്ജുവിനും കാറുകള്‍ വീക്കനസ്! ഗ്യാരേജിലെ വാഹനങ്ങള്‍ ഏതൊക്കെയെന്ന് അറിയാം

ഏറെ നാളായി പരിക്കിന്റെ പിടിയില്‍
സമീപകാലത്തായി ബുംറയെ പരിക്ക് വേട്ടയാടുന്നു. ഏറെ നാളുകളായി അദ്ദേഹം ടീമിന് പുറത്താണ്. 2022ലെ ഏഷ്യാ കപ്പും ടി20 ലോകകപ്പും പരിക്കിനെത്തുടര്‍ന്ന് നഷ്ടമായ ബുംറ ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ്.
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും ഇന്ത്യന്‍ ടീമിനൊപ്പം ബുംറയുണ്ടാവില്ല. വരാനിരിക്കുന്ന ഐപിഎല്ലിലൂടെയാവും താരത്തിന്റെ മടങ്ങിവരവ്. ഈ വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പിന് മുമ്പ് ബുംറയെ പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്തിക്കുകയെന്നതാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ ലക്ഷ്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications