For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിനെയും ഗാവസ്‌കറെയും പിന്നിലാക്കി... അലിസ്റ്റര്‍ കുക്ക് സാക്ഷാല്‍ ബ്രാഡ്മാനൊപ്പം!

By Muralidharan

മാഞ്ചസ്റ്റര്‍: മൂന്ന് വ്യത്യസ്ത റെക്കോര്‍ഡുകള്‍. മൂന്നിലും അലിസ്റ്റര്‍ കുക്ക് പിന്തള്ളുകയോ ഒപ്പമെത്തുകയോ ചെയ്തത് മൂന്ന് ഇതിഹാസ താരങ്ങളെ. സച്ചിന്‍ തെണ്ടുല്‍ക്കര്‍, സുനില്‍ ഗാവസ്‌കര്‍ എന്നിവരുടെ ഓരോ റെക്കോര്‍ഡുകള്‍ മറികടന്ന ശേഷം സെഞ്ചുറി നേട്ടത്തില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് ഇതാ സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാനൊപ്പം എത്തിയിരിക്കുകയാണ്.

കരിയറിലെ ഇരുപത്തി ഒമ്പതാം സെഞ്ചുറിയാണ് പാകിസ്താനെതിരെ മാഞ്ചസ്റ്ററില്‍ അലിസ്റ്റര്‍ കുക്ക് അടിച്ചെടുത്തത്. ഇതിഹാസ താരമായ ബ്രാഡ്മാന്റെ പേരിലും 29 ടെസ്റ്റ് സെഞ്ചുറികളാണ് ഉള്ളത്. 15 ബൗണ്ടറികള്‍ സഹിതം 157 പന്തിലാണ് കുക്ക് തന്റെ സെഞ്ചുറിയില്‍ എത്തിയത്. 131 ടെസ്റ്റുകള്‍ കളിക്കേണ്ടി വന്നു കുക്കിന് 29 സെഞ്ചുറി അടിക്കാന്‍. ബ്രാഡ്മാനോ... ബ്രാഡ്മാന്‍ വെറും 52 ടെസ്റ്റിലാണ് ഇത്രയും സെഞ്ചുറികള്‍ അടിച്ചത്.

alastaircookton

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഓപ്പണര്‍ എന്ന അപൂര്‍വ്വ റെക്കോര്‍ഡ് ലോര്‍ഡ്‌സില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ കുക്ക് സ്വന്തം പേരിലാക്കിയിരുന്നു. ഓപ്പണറായി 9607 റണ്‍സെടുത്ത ഗാവസ്‌കറെയാണ് കുക്ക് മറികടന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ 10000 റണ്‍സ് തികയ്ക്കുന്ന പ്രായം കുറഞ്ഞ ബാറ്റ്‌സ്മാന്‍ എന്ന റെക്കോര്‍ഡ് സച്ചിന്‍ തെണ്ടുല്‍ക്കറില്‍ നിന്നും കുക്ക് പിടിച്ചുവാങ്ങിയത് മെയ് 31നാണ്.

പാകിസ്താനെതിരായ രണ്ടാം ടെസ്റ്റില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ട് ഒന്നാം ദിവസം നാല് വിക്കറ്റിന് 314 റണ്‍സെടുത്തു. 105 റണ്‍സെടുത്ത കുക്കിന് പിന്നാലെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ജോ റൂട്ടും സെഞ്ചുറി നേടി. 141 റണ്‍സെടുത്ത് റൂട്ട് പുറത്താകാതെ നില്‍ക്കുകയാണ്. പാകിസ്താന് വേണ്ടി ആമിറും അലിയും 2 വീതം വിക്കറ്റുകള്‍ വീഴ്ത്തി. ലോര്‍ഡ്‌സില്‍ നടന്ന ആദ്യ ടെസ്റ്റ് പാകിസ്താന്‍ 75 റണ്‍സിന് ജയിച്ചിരുന്നു.

Story first published: Saturday, July 23, 2016, 12:15 [IST]
Other articles published on Jul 23, 2016
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+