രവീന്ദ്ര ജഡേജക്ക് പിന്നിലല്ല, അക്ഷര്‍ ഇപ്പോള്‍ ഒപ്പമുണ്ട്!, മുന്നറിയിപ്പുമായ് അജയ് ജഡേജ

ഇന്ത്യന്‍ ടീമിലെ മുഖ്യ സ്പിന്‍ ഓള്‍റൗണ്ടറാണ് രവീന്ദ്ര ജഡേജ. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പുള്ള താരമാണ് ഇടം കൈയന്‍ സ്പിന്നറായ ജഡേജ. വലിയ വെല്ലുകളില്ലാത്ത സ്ഥാനമാണ് ജഡേജയുടേതെന്ന് പറയാം. പ്രത്യേകിച്ച് പരിമിത ഓവറില്‍. ജഡേജ അതിവേഗത്തില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ കെല്‍പ്പുള്ള താരം കൂടിയാണ്. എന്നാല്‍ സമീപകാലത്തായി ജഡേജക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുകയാണ് അക്ഷര്‍ പട്ടേല്‍.
ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ് അക്ഷറെങ്കിലും ജഡേജയുടെ അഭാവത്തില്‍ മാത്രമാണ് അക്ഷറിന് അവസരം ലഭിച്ചിരുന്നത്. എന്നാല്‍ സമീപകാലത്ത് അക്ഷറിന്റെ പ്രകടനങ്ങള്‍ പ്ലേയിങ് 11 ജഡേജക്ക് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. ഇപ്പോള്‍ ജഡേജക്ക് പിന്നില്ല അക്ഷറെന്നും സ്ഥാനം നിലനിര്‍ത്താന്‍ മികച്ച പ്രകടനം നടത്തേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും അവതാരകനുമായ അജയ് ജഡേജ.

'സമീപകാലത്തായി ബാറ്റിങ്ങില്‍ അക്ഷര്‍ വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. രവീന്ദ്ര ജഡേജ ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ കാരണം അവന്റെ ബാറ്റിങ് മികവാണ്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയെല്ല. വെസ്റ്റ് ഇന്‍ഡീസിനെതിരേ ബാറ്റുകൊണ്ട് ഇന്ത്യയുടെ വിജയ ശില്‍പ്പിയായി മാറാന്‍ അക്ഷറിനായിട്ടുണ്ട്. ബാറ്റിങ്ങും ബൗളിങ്ങും പരിശോധിക്കുന്നതിലപ്പുറം മാച്ച് വിന്നറായി അക്ഷര്‍ മാറിയിട്ടുണ്ട്. അക്ഷറിന്റെ പ്രകടനം ജഡേജക്ക് കൂടുതല്‍ സമ്മര്‍ദ്ദം നല്‍കുന്നതാണ്'- അജയ് ജഡേജ പറഞ്ഞു.
രാഹുല്‍ - ഗില്‍ ഓപ്പണിങ്, സഞ്ജുവില്ല, 2025ലെ ഇന്ത്യയുടെ ബെസ്റ്റ് ഏകദിന 11 ഇതാ

വിന്‍ഡീസിനെതിരേ തകര്‍പ്പന്‍ പ്രകടനത്തോടെ ബാറ്റുകൊണ്ട് ഇന്ത്യയുടെ വിജയ ശില്‍പ്പിയാവാന്‍ അക്ഷറിന് സാധിച്ചിരുന്നു. സിംബാബ് വെക്കെതിരേയും തിളങ്ങുന്നുണ്ട്. അക്ഷറിന്റെ പ്രധാന സവിശേഷത ന്യൂബോളിലും പന്തെറിഞ്ഞ് വിക്കറ്റ് വീഴ്ത്താനാവുമെന്നതാണ്. ജഡേജ പവര്‍പ്ലേയില്‍ പന്തെറിഞ്ഞപ്പോഴെല്ലാം നന്നായി റണ്‍സ് വഴങ്ങിയിരുന്നു. എന്നാല്‍ അക്ഷര്‍ പവര്‍പ്ലേയില്‍ അല്‍പ്പം കൂടി ഗുണം ചെയ്യുന്ന ബൗളറാണ്.
ബാറ്റിങ്ങില്‍ ആദ്യ സമയത്ത് അക്ഷര്‍ അല്‍പ്പം പിന്നിലായിരുന്നു. എന്നാല്‍ സമീപകാല പ്രകടനങ്ങള്‍ മികച്ചതാണ്. സാഹചര്യത്തിനനുസരിച്ച് വേഗത്തിലും നിലയുറപ്പിച്ചും കളിക്കാന്‍ അദ്ദേഹത്തിനാവുന്നു. ഇന്ത്യന്‍ ടീമില്‍ അധികം മത്സരങ്ങള്‍ കളിച്ചിട്ടില്ലെങ്കിലും അനുഭവസമ്പന്നനായ സ്പിന്നറാണ് അക്ഷര്‍. ഏഷ്യാ കപ്പില്‍ ജഡേജ ഇന്ത്യയുടെ പ്രധാന ടീമില്‍ ഉള്‍പ്പെട്ടപ്പോള്‍ അക്ഷര്‍ ബാക്കപ്പ് താരമാണ്.
IND vs PAK: എന്തുകൊണ്ട് ലോകകപ്പില്‍ ഇന്ത്യക്ക് ആധിപത്യം?, കാരണം ഉണ്ട്!, ചൂണ്ടിക്കാട്ടി അക്തര്‍

ജഡേജയുടെ പകുതി അവസരങ്ങള്‍ പോലും അക്ഷറിന് ലഭിച്ചിട്ടില്ല. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ജഡേജയുടെ അഭാവത്തില്‍ അവസരം ലഭിച്ചപ്പോള്‍ മിന്നുന്ന പ്രകടനം പന്തുകൊണ്ട് നടത്താന്‍ അക്ഷറിനായി. എന്നാല്‍ ജഡേജ തിരിച്ചെത്തിയപ്പോള്‍ വീണ്ടും തഴയപ്പെട്ടു. നിലവില്‍ ജഡേജക്ക് മുന്‍തൂക്കം ടീം മാനേജ്‌മെന്റ് നല്‍കുന്നുണ്ടെങ്കിലും പ്രകടനം മോശമായാല്‍ അക്ഷര്‍ കാത്തിരിക്കുന്നുണ്ട്. ഇത് ജഡേജയ്ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സമ്മര്‍ദ്ദമുണ്ടാക്കുമെന്നുറപ്പ്.

'മത്സരങ്ങളുടെ എണ്ണത്തിലും വിക്കറ്റിലും അക്ഷറിനെക്കാള്‍ ജഡേജ ഏറെ മുന്നിലാണ്. നിലവില്‍ രണ്ട് പേരും സ്ഥാനത്തിനായി ശക്തമായി മത്സരിക്കുകയാണെന്ന് പറയാം. രണ്ട് പേരും തമ്മിലുള്ള പ്രധാന വ്യത്യാസം ഫീല്‍ഡിങ്ങാണ്. ഇതില്‍ ജഡേജക്ക് വലിയ മുന്‍തൂക്കമുണ്ട്. ജഡേജയുടെ ഉത്തമ പകരക്കാരനായി അക്ഷറുള്ളത് ഇന്ത്യക്ക് സന്തോഷം നല്‍കുന്ന കാര്യമാണ്'-അജയ് ജഡേജ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications