Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു ഇനി ഇന്ത്യന്‍ ക്യാപ്റ്റന്‍! ന്യൂസിലാന്‍ഡിനെതിരേ ടീമിനെ നയിക്കും, ഫാന്‍സ് ഹാപ്പി

ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും മലയാളി താരം സഞ്ജു സാംസണിനെ തഴഞ്ഞതിനെ തുടര്‍ന്നുള്ള പ്രതിഷേധം ഇപ്പോഴും തീര്‍ന്നിട്ടില്ല. അതിനിടെ ആരാധകര്‍ക്കു സന്തോഷിക്കാന്‍ ഒരു അവസരം വന്നിരിക്കുകയാണ്. ഇന്ത്യന്‍ എ ടീമിന്റെ ക്യാപ്റ്റനായി സഞ്ജുവിനെ നിയമിച്ചിരിക്കുകയാണെന്നതാണ് ആഹ്ലാദിക്കാന്‍ വക നല്‍കുന്ന വാര്‍ത്ത.

ന്യൂസിലാന്‍ഡ് എ ടീമിനെതിരേ ഈ മാസം അവസാനത്തോടെ നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലാണ് സഞ്ജു ടീമിനെ നയിക്കുക. പരമ്പരയ്ക്കുള്ള ടീമിനെ ബിസിസിഐ ഇന്നു പ്രഖ്യാപിച്ചിരിക്കുകയാണ്.

1

ചെന്നൈയിലാണ് ഈ മാസം 22 മുതല്‍ ന്യൂസിലാന്‍ഡുമായി ഇന്ത്യന്‍ ടീം ഏകദിന പരമ്പര കളിക്കുക. മൂന്നു മല്‍സരങ്ങളും ചെന്നൈയിലെ എംഎ ചിദംബരം സ്‌റ്റേഡിയത്തിലാണ് നടക്കുക.
ആദ്യ മല്‍സരം 22നും തുടര്‍ന്നുള്ള മല്‍സങ്ങള്‍ 25, 27 തിയ്യതികളുമായിരിക്കും. നിലവില്‍ ന്യൂസിലാന്‍ഡുമായി മൂന്നു ടെസ്റ്റുകളുടെ പരമ്പര കളിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ ടീം. പ്രിയങ്ക് പഞ്ചാലാണ് ടീമിനെ നയിക്കുന്നത്. സഞ്ജു സാംസണ്‍ ഈ ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല. ആദ്യ ടെസ്റ്റുകളും സമനിലയില്‍ കലാശിച്ചിരുന്നു. മൂന്നാം ടെസ്റ്റ് ഇപ്പോള്‍ ബെംഗളൂരുവില്‍ നടക്കുകയാണ്.

T20 World Cup: ഷഹീന്‍, നസീം! ഇന്ത്യയുടെ ഉറക്കം പോയി, വെടിക്കെട്ട് താരമില്ല- പാക് ടീം പ്രഖ്യാപിച്ചു

2

ശക്തമായ ടീമിനെയാണ് ഏകദിന പരമ്പരയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. വെടിക്കെട്ട് ഓപ്പണര്‍ പൃഥ്വി ഷാ, യുവതാരം റുതുരാജ് ഗെയ്ക്വാദ്, രാഹുല്‍ ത്രിപാഠി, രജത് പാട്ടിധര്‍ തുടങ്ങിയവരെല്ലാം സഞ്ജു സാംസണ്‍ നയിക്കുന്ന ഇന്ത്യന്‍ എ ടീമിന്റെ ഭാഗമാണ്. സഞ്ജവായിരിക്കില്ല പകരം കെഎസ് ഭരതായിരിക്കും ടീമിനായി വിക്കറ്റ് കാക്കുക.
കുല്‍ദീപ് യാദവ്, രാഹുല്‍ ചാഹര്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍ തുടങ്ങിയ മുന്‍നിര താരങ്ങളും സ്പീഡ് സ്റ്റാര്‍ ഉമ്രാന്‍ മാലിക്കും ഇന്ത്യന്‍ സംഘത്തിലുണ്ട്

T20 World Cup: സഞ്ജു ഫാന്‍സാണോ? പ്രതിഷേധിക്കാന്‍ അവസരം, തിരുവനന്തപുരം ഇളകിമറിയും!

ഇന്ത്യന്‍ എ ടീം

ഇന്ത്യന്‍ എ ടീം

സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, അഭിമന്യു ഈശ്വരന്‍, റുതുരാജ് ഗെയ്ക്വാദ്, രാഹുല്‍ ത്രിപാഠി, രജത് പാട്ടിധര്‍, കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), കുല്‍ദീപ് യാദവ്, ഷഹബാസ് അഹമ്മദ്, രാഹുല്‍ ചാഹര്‍, തിലക് വര്‍മ, കുല്‍ദീപ് സെന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, ഉമ്രാന്‍ മാലിക്ക്, നവദീപ് സെയ്‌നി, രാജ് അങ്കാദ് ബവ.

4

ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സംഘത്തെ തിങ്കളാഴ്ച പ്രഖ്യാപിച്ചതു മുതല്‍ സഞ്ജു സാംസണിന്റെ ആരാധകര്‍ കലിപ്പിലാണ്. മോശം ഫോമിലുള്ള റിഷഭ് പന്തിനെ നിലനിര്‍ത്തി സഞ്ജുവിനെ തഴഞ്ഞതാണ് അവരെ ചൊടിപ്പിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയകളില്‍ ഇപ്പോഴും സഞ്ജു ട്രെന്‍ഡിങില്‍ നില്‍ക്കുകയാണ്. ഇതിനിടെയാണ് താരത്തെ ഇന്ത്യന്‍ എ ടീമിന്റെ ക്യാപ്റ്റനാക്കിയെന്ന സര്‍പ്രൈസ് വാര്‍ത്ത വന്നിരിക്കുന്നത്. ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെനന്ന നിലയിലും തന്റെ കഴിവ് ഒരിക്കല്‍ക്കൂടി തെളിയിക്കാന്‍ സഞ്ജുവിന് ലഭിക്കുന്ന അവസരമായിരിക്കും ന്യൂസിലാന്‍ഡുമായുള്ള ഏകദിന പരമ്പര.

5

സൗത്താഫ്രിക്കയ്‌ക്കെതിരേ മാസം 28നു തിരുവനന്തുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യ ടി20 മല്‍സരം കളിക്കുന്നുണ്ട്. ടി20 ലോകകപ്പ് ടീമിനൊപ്പം ഈ പരമ്പരയ്ക്കുള്ള സംഘത്തെയും തിരഞ്ഞെടുത്തിരുന്നു. ഈ ടീമിലും സഞ്ജു ഉള്‍പ്പെട്ടിട്ടില്ല. സ്വന്തം നാട്ടില്‍ കളിക്കാനുള്ള അവസരം കൂടിയാണ് ഇതോടെ അദ്ദേഹത്തിനു നഷ്ടമായത്.
അതിനിടെ ലോകകപ്പ് ടീമില്‍ നിന്നും സഞ്ജുവിനെ തഴഞ്ഞതിരേ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ വച്ച് പ്രതിഷേധിക്കാന്‍ ഫാന്‍സ് തീരുമാനിച്ചതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളും വന്നിരുന്നു. സഞ്ജുവിനെ പിന്തുണച്ചുകൊണ്ട് താരത്തിന്റെ ഫോട്ടോ പതിപ്പിച്ച ജഴ്‌സി ധരിച്ചാവും പ്രതിഷേധക്കാര്‍ സ്‌റ്റേഡിയത്തിലെത്തുകയെന്നാണ് സൂചനകള്‍.

Story first published: Friday, September 16, 2022, 17:14 [IST]
Other articles published on Sep 16, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+