Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദാദ യുഗത്തിനു ശേഷം ബിന്നി വിപ്ലവം, ഇനി വേര്‍തിരിവില്ല, പുരുഷ- വനിതാ താരങ്ങള്‍ക്കു തുല്യ വേതനം!

സൗരവ് ഗാംഗുലിക്കു പകരം റോജര്‍ ബിന്നി ബിസിസിഐയുടെ അമരത്തേക്കു വന്നതിനു പിന്നാലെ വിപ്ലവകരമായ നീക്കമാണ് നടത്തിയിരിക്കുന്നത്. ലിംഗഭേദമില്ലാതെ ഇന്ത്യയുടെ പുരുഷ, വനിതാ താരങ്ങള്‍ക്കു ഇനി മുതല്‍ തുല്യവേതനം നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ബിസിസിഐ. ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ നാഴികക്കല്ലായി ഈ തീരുമാനം മാറിയിരിക്കുകയാണ്. മുമ്പുണ്ടായിരുന്ന ഒരു ഭരണസമിതിയും മുന്‍കൈയെടുക്കാന്‍ ധൈര്യം കാണിക്കാത്ത നീക്കമാണ് ബിന്നിക്കു കീഴിലുള്ള പുതിയ കമ്മിറ്റി നടത്തിയിരിക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ ഈ തീരുമാനത്തെക്കുറിച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലിലൂടെ ലോകത്തെ അിയിച്ചത്.

ആദ്യ ചുവടുവയ്പ്പ്

ആദ്യ ചുവടുവയ്പ്പ്

വിവേചനം കൈകാര്യം ചെയ്യുന്നതിലുള്ള ബിസിസിഐയുടെ ആദ്യത്തെ ചുവടുവയ്പ്പിനെക്കുറിച്ച് പ്രഖ്യാപിക്കുമ്പോള്‍ അതിയായ സന്തോഷമുണ്ട്. ബിസിസിഐയുമായി കരാറിലേര്‍പ്പെട്ട വനിതാ ക്രിക്കറ്റര്‍മാര്‍ക്കു ശമ്പള ഇക്വിറ്റി പോളിസി ഞങ്ങള്‍ നടപ്പാക്കുകയാണ്. പുരുഷ, വനിതാ ക്രിക്കറ്റര്‍മാര്‍ക്കു ഇനി മുതല്‍ തുല്യ വേതനമായിരിക്കും ലഭിക്കുക. ഇന്ത്യന്‍ ക്രിക്കറ്റില്‍ ലിംഗ സമത്വത്തിന്റെ പുതിയ യുഗത്തിലേക്കു നമ്മള്‍ നീങ്ങുകയാണെന്നും ജയ് ഷാ ട്വിറ്ററില്‍ കുറിച്ചു.

Also Read: T20 World Cup 2022: ഇന്ത്യ-പാക് ഫൈനല്‍ വരുമോ?, കപ്പ് ആരടിക്കും?, പ്രവചിച്ച് അസ്ഹര്‍

കളിക്കാരുടെ മാച്ച് ഫീ

കളിക്കാരുടെ മാച്ച് ഫീ

പുതിയ തീരുമാനത്തിനു ശേഷമുള്ള കളിക്കാരുടെ മാച്ച് ഫീയുടെ വിശദാംശങ്ങളും ജയ് ഷ്വാ ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്. പുരുഷ താരങ്ങളെപ്പോലെ വനിതാ ക്രിക്കറ്റര്‍മാര്‍ക്കും ഇനി തുല്യ മാച്ച് ഫീയാണ് നല്‍കുക. ടെസ്റ്റിനു 15 ലക്ഷവും ഏകദിനത്തിനു ആറു ലക്ഷവും ടി20ക്കു മൂന്നു ലക്ഷവുമായിരിക്കും മാച്ച് ഫീ. പ്രതിഫലത്തിലെ പക്ഷപാതിത്വം ഇല്ലാതാക്കുകയെന്നത് വനിതാ ക്രിക്കറ്റര്‍മാരോടുള്ള എന്റെ പ്രതിബദ്ധതയായിരുന്നു. ഇക്കാര്യത്തില്‍ നല്‍കിയ പിന്തുണയ്ക്കു അപെക്‌സ് കൗണ്‍സിലിനു നന്ദി അറിയിക്കുകയാണെന്നും ഷാ ട്വീറ്റ് ചെയ്തു.

Also Read: T20 World Cup 2022: ഐറിഷ് പടയ്ക്കു മുന്നില്‍ ഇംഗ്ലണ്ട് വീണു, കപ്പ് ഇന്ത്യക്കു തന്നെ!

ന്യൂസിലാന്‍ഡ് നടപ്പാക്കി

ന്യൂസിലാന്‍ഡ് നടപ്പാക്കി

ഈ വര്‍ഷമാദ്യം ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് തങ്ങളുടെ പുരുഷ, വനിതാ താരങ്ങള്‍ക്കു തുല്യ വേതനം നല്‍കുമെന്ന പ്രഖ്യാപനം നടത്തിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മാത്രമല്ല ആഭ്യന്തര ക്രിക്കറ്റിലും പുരുഷ, വനിതാ താരങ്ങള്‍ക്കു തുല്യ മാച്ച് ഫീയായിരിക്കും നല്‍കുകയെന്നും അവര്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ബിസിസിഐയും തങ്ങളുടെ പുരുഷ, വനിതാ താരങ്ങളുടെ പ്രതിഫലം ഏകീകരിച്ചത്.

Story first published: Thursday, October 27, 2022, 17:40 [IST]
Other articles published on Oct 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+