സച്ചിനു ശേഷം ഇത്രയും ആവേശം കൊള്ളിച്ച ഇന്ത്യന്‍ താരമില്ല! ഉമ്രാനെക്കുറിച്ച് ഗവാസ്‌കര്‍
ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ പേസ് സെന്‍സേഷനാവാന്‍ പോവുന്ന യുവ ഫാസ്റ്റ് ബൗളര്‍ ഉമ്രാന്‍ മാലിക്കിനെ വാനോളം പുകഴ്ത്തി മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ഇത്രയും ആവേശം കൊള്ളിച്ച മറ്റൊരു ഇന്ത്യന്‍ ക്രിക്കറ്റര്‍ തന്നെ സംബന്ധിച്ച് അടുത്ത കാലത്തൊന്നും മറ്റാരും തന്നെയുണ്ടായിട്ടില്ലെന്നു ഗവാസ്‌കര്‍ പറയുന്നു.
സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയില്‍ ഇന്ത്യന്‍ അരങ്ങേറ്റം കാത്തിരിക്കുകയാണ് 22 കാരനായ ഉമ്രാന്‍. ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും പ്ലെയിങ് ഇലവനില്‍ താരത്തിനു ഇടം ലഭിച്ചിരുന്നില്ല. എന്നാല്‍ ശേഷിക്കുന്ന മല്‍സരങ്ങളില്‍ ഉമ്രാന്‍ അരങ്ങേറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഒരു ഇന്ത്യന്‍ താരത്തെ കണ്ടപ്പോള്‍ അവസാനമായി ഞാന്‍ ആവേശഭരിതനായത് സച്ചിന്‍ ടെണ്ടുല്‍ക്കറിനെ കണ്ടപ്പോഴായിരുന്നു. അതിനു ശേഷം അത്തരമൊരു ആവേശം എനിക്ക തോന്നിയത് ഉമ്രാന്‍ മാലിക്കിനെ കണപ്പോഴാണ്. സൗത്താഫ്രിക്കയുമായുള്ള മൂന്നാം ടി20യില്‍ അവനു അരങ്ങേറാന്‍ അവസരം ലഭിക്കമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പക്ഷെ ആദ്യീം ടീം മൂന്നാമത്തെ കളി ജയിക്കട്ടെ അതിനു ശേഷം പരീക്ഷണത്തെക്കുറിച്ച് ചിന്തിക്കാമെന്നു ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് പറഞ്ഞേക്കും. വിശാഖപട്ടണത്തെ പിച്ചിന്റെ സ്വഭാവം കൂടി പരിഗണിച്ചായിരിക്കും ഉമ്രാനെ ഇന്ത്യ കളിപ്പിക്കുകയെന്നും സുനില്‍ ഗവാസ്‌കര്‍ വ്യക്തമാക്കി.

ഇന്ത്യയെ സംബന്ധിച്ച് ടി20 പരമ്പരയിലെ ഏറ്റവും വലിയ പ്രശ്‌നം ബൗളിങായിരുന്നു. പരിചയ സമ്പന്നനായ ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാറിനൊഴികെ മറ്റാര്‍ക്കും ബൗളിങ് നിരയില്‍ തിളങ്ങാനായിട്ടില്ല. ആദ്യ ടി20യില്‍ 200ന് മുകളില്‍ അടിച്ചെടുത്തിട്ടും അതു പ്രതിരോധിക്കാനാവാതെ ഇന്ത്യന്‍ വന്‍ തോല്‍വിയിലേക്കു വീണതിന്റെ കാരണക്കാര്‍ ബൗളിങ് നിരയാണ്. മല്‍സരശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ റിഷഭ് പന്ത് തന്നെ ഇക്കാര്യം തുറന്നടിക്കുകയും ചെയ്തിരുന്നു.
ഗ്രൗണ്ട്‌സ്മാന്‍ വരെ നേടി! ക്രിക്കറ്റിലെ വിചിത്രമായ മാന്‍ ഓഫ് ദി മാച്ചുകാര്‍

ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചാഹല്‍ എന്നിവരെ മാറ്റി നിര്‍ത്തിയാല്‍ വിക്കറ്റെടുക്കാന്‍ ശേഷിയുള്ള ബൗളര്‍മാര്‍ ടീമില്‍ ഇല്ലെന്നതാണ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ പ്രധാന പ്രശ്‌നം. വിക്കറ്റുകളെടുത്താല്‍ മാത്രമേ എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കുവാന്‍ നിങ്ങള്‍ക്കു സാധിക്കുകയുള്ളൂ. ആദ്യ രണ്ടു ടി20കളുമെടുത്താല്‍ ഭുവനേശ്വറൊഴികെ ഇന്ത്യയുടെ മറ്റേതെങ്കിലും ബൗളര്‍ വിക്കറ്റ് വീഴ്ത്തുമെന്നു നിങ്ങള്‍ക്കു തോന്നിയോ? ഭുവി നന്നായി ബോള്‍ മൂവ് ചെയ്യിക്കുകയാണ്. ബൗളര്‍മാരുടെ ഈ അഭാവം കൊണ്ടു തന്നെയാണ് ആദ്യ കളിയില്‍ 211 റണ്‍സ് പ്രതിരോധക്കിക്കാന്‍ ഇന്ത്യക്കു സാധിക്കാതെ പോയതെന്നും സുനില്‍ ഗവാസ്‌കര്‍ നിരീക്ഷിച്ചു.
സച്ചിന്റെയും യുവിയുടെയും കാറുകള്‍ ഏതെന്നറിയുമോ? താരങ്ങളും ആഡംബരക്കാറുകളും

മൂന്നാം ടി20യില്‍ ഇന്ത്യ ഒന്നോ, രണ്ടോ മാറ്റങ്ങള്‍ വരുത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഉമ്രാന്‍ മാലിക്ക്, മറ്റൊരു പുതുമുഖമായ അര്‍ഷ്ദീപ് സിങ് എന്നിവരിലൊരാളാണ് കളിക്കാന്‍ സാധ്യതയുള്ളത്.
വിക്കറ്റെടുക്കാന്‍ ശേഷിയുള്ള ബൗളര്‍മാരില്ലെങ്കില്‍ ജസ്പ്രീത് ബുംറയ്ക്കു ഇന്ത്യ എന്തുകൊണ്ടു വിശ്രമം നല്‍കിയെന്നു സൗത്താഫ്രിക്കയുടെ മുന്‍ നായകന്‍ ഗ്രേയം സ്മിത്ത് ചോദിക്കുന്നു. അര്‍ഷ്ദീപ്, ഉമ്രാന്‍ എന്നിവര്‍ പരമ്പരയുടെ ഒരു ഘട്ടത്തില്‍ കളിക്കുന്നതു കാണാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു.

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കാനാണ് നിങ്ങള്‍ നോക്കുന്നത്. അതുകൊണ്ടു തന്നെ ഉമ്രാന്‍, അര്‍ഷ്ദീപ് എന്നിവര്‍ക്കു അവസരം ലഭിക്കേണ്ടത് ആവശ്യമാണെന്നു ഞാന്‍ കരുതുന്നു. വിക്കറ്റെടുക്കുന്ന ബൗളറെയാണ് ഇന്ത്യക്കു ആവശ്യം. ഉമ്രാന്‍ അങ്ങനെയുള്ള ബൗളറാണ്, നമുക്ക ഇതറിയാം. ഡെത്ത് ഓവറില്‍ ഉജ്ജ്വലമായി ബൗള്‍ ചെയ്യാന്‍ അര്‍ഷ്ദീപിനായിരുന്നുവെന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications