Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗ്രൗണ്ട്‌സ്മാന്‍ വരെ നേടി! ക്രിക്കറ്റിലെ വിചിത്രമായ മാന്‍ ഓഫ് ദി മാച്ചുകാര്‍

വിചിത്രമായ പല കാരണങ്ങളാല്‍ ക്രിക്കറ്റ് മല്‍സരങ്ങള്‍ നിര്‍ത്തി വയ്‌ക്കേണ്ടി വന്നിട്ടുണ്ടെന്നു ചരിത്രത്തിലേക്കു നോക്കിയാല്‍ നമുക്ക് കാണാന്‍ സാധിക്കും. തേനീച്ചക്കൂട്ടം ഗ്രൗണ്ട് കൈയേറിയതിനെ തുടര്‍ന്നു പൊലും മുമ്പൊരിക്കല്‍ അന്താരാഷ്ട്ര മല്‍സരം തടസ്സപ്പെട്ടിട്ടുണ്ട്. അത്തരത്തിലുള്ള പല വിചിത്രമായ കാര്യങ്ങളും ക്രിക്കറ്റെന്ന ഗെയിുമായി ബന്ധപ്പെട്ടു നമുക്ക് കാണാന്‍ സാധിക്കും.

അതുപോലെ തന്നെ കളിയിലെ ഏറ്റവും മികച്ച താരത്തിനു മല്‍സരശേഷം നല്‍കാറുള്ള പ്ലെയര്‍ ഓഫ് ദി മാച്ചിന്റെ കാര്യമെടുത്താലും അവിടെയും ചില അപ്രതീക്ഷിത വിജയികളുണ്ട്. ഇവര്‍ എങ്ങനെ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടുവെന്നത് അന്നു മാത്രമല്ല ഇന്നും ക്രിക്കറ്റ് പ്രേമികള്‍ക്കു അദ്ഭുതമാണ്. തീര്‍ത്തും വിചിത്രമായ ഇത്തരത്തിലുളള ചില പ്ലെയര്‍ ഓഫ് ദി മാച്ച് വിജയികള്‍ ആരൊക്കെയാണെന്നു നമുക്ക് നോക്കാം.

ഗ്രൗണ്ട്‌സ്മാന് പുരസ്‌കാരം

ഗ്രൗണ്ട്‌സ്മാന് പുരസ്‌കാരം

ഒരു ക്രിക്കറ്റ് മല്‍സരം വിജയകരമായി നടത്തുന്നതില്‍ ഗ്രൗണ്ട്‌സ്‌മെന്നിലുള്ള റോള്‍ വളരെ വലുതാണ്. മല്‍സരത്തിനു അനുയോജ്യമായ മികച്ച പിച്ച് തയ്യാറാക്കുന്നതിനൊപ്പം മഴ പോലെയുള്ള തടസങ്ങളുണ്ടായാല്‍ അതു നല്ല രീതിയില്‍ സംരക്ഷിക്കുകയെന്നതും അവരുടെ ചുമതലയാണ്. അതുകൊണ്ടു തന്നെ തീര്‍ച്ചയായും കൈയടി അര്‍ഹിക്കുന്നവര്‍ തന്നെയാണ് ഇവര്‍.
ഒരിക്കല്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരത്തിനു ഒരു ഗ്രൗണ്ട്‌സ്മാന്‍ അര്‍ഹനായിട്ടുണ്ടെന്നതാണ് രസകരമായ കാര്യം. ക്രിസ് സ്‌കോട്ടെന്നയാള്‍ക്കാണ് ഈ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്.
സൗത്താഫ്രിക്കയും ന്യൂസിലാന്‍ഡും തമ്മിലുള്ള ടെസ്റ്റിനായി തയ്യാറാക്കിയ പിച്ചിന്റെ പേരിലായിരുന്നു ഇത്. സൗത്താഫ്രിക്കയിലെ വാണ്ടറേഴ്‌സില്‍ നടന്ന ടെസ്റ്റിന്റെ ആദ്യദിനത്തിലെ കളി മഴയെ തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ടു. തുടര്‍ന്ന് സ്‌കോട്ടിനു കീഴിലുള്ള ഗ്രൗണ്ട് സ്റ്റാഫുമാര്‍ രാത്രി മുഴുവന്‍ കഠിന പരിശ്രമം നടത്തി രണ്ടാംദിനം രാവിലെയാവുമ്പോഴേക്കും പിച്ചും ഗ്രൗണ്ടും മല്‍സരത്തിനു തയ്യാറാക്കിയെടുത്തു. അടുത്ത രണ്ടു ദിവസങ്ങളിലും മഴ പെയ്തതോടെ മൂന്നും നാലും ദിനങ്ങളില്‍ കളി നടന്നില്ല. അഞ്ചാം ദിനം മല്‍സരം നടക്കാന്‍ സ്‌കോട്ടിന്റെ കീഴിലുള്ള ഗ്രൗണ്ട്‌സ്റ്റാഫുമാര്‍ വീണ്ടും കൈയ്‌മെയ് മറന്ന് ജോലി ചെയ്തു. ഇതിനുള്ള അംഗീകാരമായിട്ടായിരുന്നു സ്‌കോട്ടിനെ പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുത്തത്.

വിക്കറ്റില്ലാതിരുന്നിട്ടും ഹീറോ

വിക്കറ്റില്ലാതിരുന്നിട്ടും ഹീറോ

2001ല്‍ വെസ്റ്റ് ഇന്‍ഡീസും സിംബാബ്‌വെയുമുള്‍പ്പെട്ട ത്രിരാഷ്ട്ര പരമ്പരയിലും വിചിത്രമായ ഒരു പ്ലെയര്‍ ഓഫ് ദി മാച്ചിനെ കണ്ടു. ക്രിസ് ഗെയ്ല്‍, ഡാരന്‍ ഗംഗ, ശിവ്‌നരെയ്ന്‍ ചന്ദര്‍പോള്‍ എന്നിവരുടെ ഫിഫ്റ്റിയിലേറി വിന്‍ഡീസ് നിശ്ചിത 50 ഓവറില്‍ 266 റണ്‍സെടുത്തു. റണ്‍ചേസില്‍ സിംബാബ്‌വെ 27 റണ്‍സിന്റെ പരാജയം സമ്മതിക്കുകയായിരുന്നു.
വിന്‍ഡീസിനായി മര്‍ലോണ്‍ സാമുവല്‍സും മെര്‍വിന്‍ ഡില്ലനും മൂന്നു വിക്കറ്റുകള്‍ വീതമെടുത്തു. മധ്യ ഓവറുകളിലായിരുന്നു രണ്ടു പേരും വിക്കറ്റുകള്‍ നേടി സിംബാബ്‌വെയ്ക്കു കടിഞ്ഞാണിട്ടത്. പക്ഷെ പ്ലെയര്‍ ഓഫ് ദി മാച്ചായത് വിന്‍ഡീസ് താരം കാമറോണ്‍ കഫിയായിരുന്നു. ന്യൂ ബോള്‍ ആക്രമണത്തിനു ചുക്കാന്‍ പിടിച്ച അദ്ദേഹം 10 ഓവര്‍ ബൗള്‍ ചെയ്‌തെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല. കഫിയുടെ സ്‌പെല്‍ വളരെ നിര്‍ണായകമായി മാറിയതായും ഈ കാരണത്താലാണ് പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുത്തതുമെന്നുമാണ് വിവരം.

ബാറ്റ് ചെയ്തില്ല, ബൗളും ചെയ്തില്ല

ബാറ്റ് ചെയ്തില്ല, ബൗളും ചെയ്തില്ല

മറ്റൊരു വിചിത്രമായ പ്ലെയര്‍ ഓഫ് ദി മാച്ചായ താരമാണ് വെസ്റ്റ് ഇന്‍ഡീസിന്റെ തന്നെ ഗസ് ലോഗി. വിക്കറ്റൊന്നും ലഭിച്ചില്ലെന്നു മാത്രമല്ല ബൗള്‍ പോലും ചെയ്യുകയോ, ബാറ്റ് ചെയ്യുകയോ പോലുമില്ലാതെയാണ് ലോഗി കളിയിലെ ഹീറോയായത്. 1986ലെ ഐസിസി ചാംപ്യന്‍സ് ട്രോഫിയിലായിരുന്നു ഇത്. ഷാര്‍ജയില്‍ വച്ച് പാകിസ്താനുമായിട്ടാണ് വിന്‍ഡീസ് ഏറ്റുമുട്ടിയത്.
മല്‍സരത്തില്‍ മൂന്നു ക്യാച്ചുകളെടുത്ത ലോഗി രണ്ടു റണ്ണൗട്ടുകളും നടത്തി. ഈ കാരണത്താലാണ് അദ്ദേഹത്തിനു പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ലഭിക്കുന്നത്. വിന്‍ഡീസിനായി മുന്‍ ഇതിഹാസം കോട്‌നി വാല്‍ഷ് നാലു വിക്കറ്റുകള്‍ കളിയില്‍ വീഴ്ത്തിയിരുന്നു. ഓപ്പണര്‍മാരായ ജോര്‍ഡന്‍ ഗ്രീനിഡ്ജ്, ഡെസ്മണ്ട് ഹെയ്ന്‍സ് എന്നിവര്‍ ഫിഫ്റ്റികളുമടിച്ചു. പക്ഷെ ഫീല്‍ഡിങിലെ മിന്നുന്ന പ്രകടനത്തിന്റെ പേരില്‍ ലോഗിയെ മികച്ച താരമായി തിരഞ്ഞെടുക്കുകയായിരുന്നു. ഫീല്‍ഡിങിലെ മികച്ച പ്രകടനം കണക്കിലെടുത്ത് പ്ലെയര്‍ ഓഫ് ദി മാച്ചായ വേറെയും താരങ്ങളെ കാണാം. പക്ഷെ ബാറ്റിങിലും ബൗളിങിലും ഒരു സംഭാവനയുമില്ലാതെ ഒരു താരം പ്ലെയര്‍ ഓഫ് ദി മാച്ചായത് ഇതാദ്യമായിരുന്നു.

Story first published: Sunday, June 12, 2022, 17:12 [IST]
Other articles published on Jun 12, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+