Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വീണ്ടും ഇഷാന്‍ ഷോ, എട്ടു സിക്സറടക്കം 132 റണ്‍സ്! കാഴ്ചക്കാരനായി ക്യാപ്റ്റന്‍ സഞ്ജു

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ തീപ്പൊരി ഡബിള്‍ സെഞ്ച്വറിയുടെ ചൂടാറും മുമ്പ് ഇഷാന്‍ കിഷന്റെ മറ്റൊരു ഇടിവെട്ട് ഇന്നിങ്‌സ്. ഇത്തവണ പക്ഷെ ഇന്ത്യന്‍ കുപ്പായത്തിലല്ല, മറിച്ച് ആഭ്യന്തര ക്രിക്കറ്റിലാണെന്നു മാത്രം.

രഞ്ജി ട്രോഫിയില്‍ ജാര്‍ഖണ്ഡിനു വേണ്ടിയാണ് ഇഷാന്‍ കിടിലന്‍ സെഞ്ച്വറിയുമായി മിന്നിച്ചത്. സഞ്ജു സാംസണ്‍ നയിച്ച കേരള ടീമിനെതിരേയായിരുന്നു താരത്തിന്റെ ഉജ്ജ്വല ഇന്നിങ്‌സ്.

195 ബോളില്‍ 132

195 ബോളില്‍ 132

ബംഗ്ലാദേശുമായുള്ള ഡബിള്‍ സെഞ്ച്വറിക്കു ശേഷം ആദ്യമായി കളത്തിറങ്ങിയ ഇഷാന്‍ കിഷന്‍ അന്നത്തെ ഇന്നിങ്‌സിന്റെ ഹാങോവറില്‍ തന്നെയായിരുന്നു. നായകന്‍ സഞ്ജു സാംസണിന്റെ തന്ത്രങ്ങള്‍ തകര്‍ത്തായിരുന്നു ഇഷാന്‍ കത്തിക്കയറിയത്.

ആറാം നമ്പറില്‍ ബാറ്റിങിന് ഇറങ്ങിയ ഇഷാന്‍ അടിച്ചെടുത്തത് 132 റണ്‍സാണ്. വൈറ്റ് ബോള്‍ ഫോര്‍മാറ്റിന്റെ ശൈലിയില്‍ അഗ്രസീവ് ഇന്നിങ്‌സായിരുന്നു ഇത്. വെറും 195 ബോളിലാണ് ഒമ്പതു ബൗണ്ടറികളും എട്ടു സിക്‌സറുമടക്കം ഇഷാന്‍ 132ലെത്തിയത്

കാഴ്ചക്കാരനായി സഞ്ജു

കാഴ്ചക്കാരനായി സഞ്ജു

ക്യാപ്റ്റന്‍ സഞ്ജു സാംസണിനെ വിക്കറ്റിനു പിന്നില്‍ കാഴ്ചക്കാരനാക്കി നിര്‍ത്തിയായിരുന്നു ഇഷാന്‍ കിഷന്റെ അഴിഞ്ഞാടട്ടം. വിക്കറ്റിനായി സഞ്ജു ആറു ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചെങ്കിലും അതു ഫലം കണ്ടില്ല.
പേസ്, സ്പിന്‍ വ്യത്യാസമില്ലാതെ കേരള ബൗളര്‍മാരെ ഇഷാന്‍ അടിച്ചുപറത്തി.

അഞ്ചാം വിക്കറ്റില്‍ സൗരഭ് തിവാരിയെ കൂട്ടുപിടിച്ച് 202 റണ്‍സാണ് ഇഷാന്‍ ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തത്. ടീം സ്‌കോര്‍ 114ല്‍ ഒരുമിച്ച ഈ സഖ്യം വേര്‍പിരിഞ്ഞത് 316 റണ്‍സിലായിരുന്നു. ഇതിനിടെ ഇഷാന്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുകയും ചെയ്തു.

Also Read: സച്ചിന്റെ 7.15 കോടി വിലയുള്ള വീടിന്റെ സവിശേഷത അറിയാമോ? അത്യാഡംഭരം, കണ്ണുതള്ളും

ബ്രേക്ക്ത്രൂ നല്‍കി സക്‌സേന

ബ്രേക്ക്ത്രൂ നല്‍കി സക്‌സേന


വീണ്ടുമൊരു ഡബിള്‍ സെഞ്ച്വറിയിലേക്കു അതിവേഗം മുന്നേറിയ ഇഷാന്‍ കിഷന്റെ വിക്കറ്റ് പിഴുത് കേരളത്തെ രക്ഷിച്ചത് ജലജ് സക്‌സേനയാണ്. സഞ്ജു സാംസണ്‍ ക്യാച്ച് ചെയ്തായിരുന്നു താരത്തിന്റെ മടക്കം. ജാര്‍ഖണ്ഡ് സ്‌കോര്‍ 326ല്‍ നില്‍ക്കെയായിരുന്നു ആറാമനായി ഇഷാന്‍ പുറത്തായത്.

മുന്‍തൂക്കം കേരളത്തിന്

മുന്‍തൂക്കം കേരളത്തിന്

ഇഷാന്‍ കിഷന്റെ കിടിലന്‍ സെഞ്ച്വറിക്കും മല്‍സരത്തില്‍ കേരളത്തിനു മേല്‍ ആധിപത്യം നേടാന്‍ ജാര്‍ഖണ്ഡിനെ സഹായില്ല. കേരളത്തിന്റെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 475 റണ്‍സിനു മറുപടിയില്‍ ജാര്‍ഖണ്ഡ് 340ന് ഓള്‍ ഔട്ടാവുകയായിരുന്നു.

ഇഷാന്റെ സെഞ്ച്വറി കൂടാതെ സൗരഭ് തിവാരി 97 റണ്‍സും നേടി. കേരളത്തിനായി ജലജ് സക്‌സേന അഞ്ചു വിക്കറ്റുകള്‍ പോക്കറ്റിലാക്കി. ബേസില്‍ തമ്പിക്കു മൂന്നും വൈശാഖ് ചന്ദ്രന് രണ്ടും വിക്കറ്റ് ലഭിച്ചു.

Also Read: ആരാണ് ഇഷാനെ ബൗള്‍ഡാക്കിയ സുന്ദരി? കാമുകി അദിതിയെ കുറിച്ച് എല്ലാമറിയാം

സഞ്ജുവും മിന്നിച്ചു

സഞ്ജുവും മിന്നിച്ചു

കേരളത്തിനു വേണ്ടി ആദ്യ ഇന്നിങ്‌സില്‍ സഞ്ജു സാംസണും ബാറ്റിങില്‍ കസറിയിരുന്നു. എന്നാല്‍ അതിന്റെ ഒരടി മുന്നില്‍ നില്‍ക്കുന്ന ഇന്നിങ്‌സായിരുന്നു ഇഷാന്‍ കിഷന്റേത്. സഞ്ജു 72 റണ്‍സാണ് കേരളത്തിനായി കുറിച്ചത്. 108 ബോളുകള്‍ നേരിട്ട അദ്ദേഹം ഏഴു സിക്‌സറും നാലു ഫോറുമടിച്ചു.

അക്ഷയ് ചന്ദ്രന്റെ (150) തകര്‍പ്പന്‍ പ്രകടനമാണ കേരളത്തെ 475 റണ്‍സിലെത്തിച്ചത്. 268 ബോള്‍ നേരിട്ട താരം 13 ഫോറും ഒരു സിക്‌സഫുമടിച്ചു. സിജോമോന്‍ ജോസഫ് (83), രോഹന്‍ പ്രേം (79), രോഹന്‍ കുന്നുമ്മല്‍ (50) എന്നിവരും കേരളത്തിനായി ഫിഫ്റ്റികള്‍ നേടി.

Story first published: Thursday, December 15, 2022, 20:26 [IST]
Other articles published on Dec 15, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+