Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ബുംറയുടെ വമ്പന്‍ റെക്കോര്‍ഡിനൊപ്പം ചഹല്‍! ഒന്നു കൂടി ലഭിച്ചിരുന്നെങ്കില്‍ ഒന്നാമനായേനെ

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20യില്‍ വമ്പന്‍ റെക്കോര്‍ഡിനൊപ്പമെത്തിയിരിക്കുകയാണ് ഇന്ത്യന്‍ റിസ്റ്റ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍. ടി20യില്‍ ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റുകളെടുത്ത ബൗളറന്ന പേസര്‍ ജസ്പ്രീത് ബുംറയുടെ നേട്ടത്തിനൊപ്പമാണ് ചഹലുമെത്തിയിരിക്കുന്നത്. കളിയില്‍ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റെടുത്തതോടെയാണിത്. മല്‍സരത്തില്‍ ചഹലിനു ലഭിച്ച ഏക വിക്കറ്റും ഇതായിരുന്നു. നാലോവറില്‍ 51 റണ്‍സ് വഴങ്ങിയാണ് അദ്ദേഹത്തിന് ഒരു വിക്കറ്റ് ലഭിച്ചത്.

1

അന്താരാഷ്ട്ര ടി20യില്‍ ചഹലിന്റെ 59ാമത്തെ ഇരയായിരുന്നു സ്മിത്ത്. ഇനി പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ ഒരു വിക്കറ്റ് കൂടി വിഴ്ത്താനായാല്‍ ബുംറയുടെ റെക്കോര്‍ഡ് തിരുത്താന്‍ ചഹലിനാവും. കഴിഞ്ഞ വര്‍ഷം ബുംറയുടെ മറ്റൊരു റെക്കോര്‍ഡ് അദ്ദേഹം പഴങ്കഥയാക്കിയിരുന്നു. ടി20യില്‍ അതിവേഗം 50 വിക്കറ്റുകളെടുത്ത ബൗളറെന്ന റെക്കോര്‍ഡായിരുന്നു അന്ന് സ്പിന്നര്‍ തന്റെ പേരിലേക്കു മാറ്റിയത്. 34 മല്‍സരങ്ങളില്‍ നിന്നായിരുന്നു ഇത്. ബുംറ വിക്കറ്റ് വേട്ടയില്‍ അര്‍ധ സെഞ്ച്വറി തികച്ചത് 41 മല്‍സരങ്ങളില്‍ നിന്നായിരുന്നു.

ഇന്ത്യ ജയിച്ച കാന്‍ബെറ വേദിയായ ആദ്യ ടി20യില്‍ ചഹല്‍ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങി ഹീറോയായി മാറിയിരുന്നു. ബാറ്റിങിനിടെ പന്ത് ഹെല്‍മറ്റില്‍ കൊണ്ട ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ പകരക്കാരനായാണ് അദ്ദേഹം ഓസീസ് റണ്‍ചേസില്‍ ബൗള്‍ ചെയ്തത്. 25 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകള്‍ പിഴുത ചഹല്‍ മാന്‍ ഓഫ് ദി മാച്ചാവുകയുമ ചെയ്തു. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (35), സ്റ്റീവ് സ്മിത്ത് (12), മാത്യു വെയ്ഡ് (7) എന്നിവരെയാണ് സ്പിന്നര്‍ പുറത്താക്കിയത്. മല്‍സരത്തില്‍ 11 റണ്‍സിനായിരുന്നു ഇന്ത്യ വിജയം.

രണ്ടാം ടി20യില്‍ പേസര്‍ ടി നടരാജനൊഴികെ ഇന്ത്യന്‍ ബൗളിങ് നിരയില്‍ മറ്റാര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഓസീസ് നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റിന് 194 റണ്‍സെന്ന വന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. പരിക്കേറ്റ ആരോണ്‍ ഫിഞ്ചിനു പകരം ടീമിനെ നയിച്ച മാത്യു വെയ്ഡാണ് (58) ടോപ്്‌സ്‌കോററായത്. 32 പന്തില്‍ 10 ബൗണ്ടറികളും ഒരു സിക്‌സറുമടക്കം വെയ്ഡ് 58 റണ്‍സ് അടിച്ചെടുത്തു. സ്റ്റീവ് സ്മിത്താണ് (46) മറ്റൊരു പ്രധാന സ്‌കോറര്‍. നടരാജന്‍ നാലോവറില്‍ 20 റണ്‍സിന് രണ്ടു വിക്കറ്റെടുത്തു. അദ്ദേഹത്തിന്റെ ഇക്കോണമി റേറ്റ് അഞ്ചായിരുന്നു.

Story first published: Sunday, December 6, 2020, 16:01 [IST]
Other articles published on Dec 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+