
ഐസിസിയുടെ ഏകദിന ടീം റാങ്കിങിലും ഈ വിജയം ഇന്ത്യയെ മുന്നേറാന്‍ സഹായിച്ചിരിക്കുകയാണ്. നേരത്തേ നാലാംസ്ഥാനത്തായിരുന്ന ഇന്ത്യ ഒരു സ്ഥാനം കയറി മൂന്നാം റാങ്കിലേക്കു വന്നിരിക്കുകയാണ്. നേരത്തേ മൂന്നാംസ്ഥാനത്തിരുന്ന പാകിസ്താനു ഇതോടെ നാലാംറാങ്കിലേക്കു ഇറങ്ങേണ്ടി വരികയും ചെയ്തു.
108 പോയിന്റോടെയാണ് ഇന്ത്യ പുതിയ മൂന്നാം സ്ഥാനക്കാരായി മാറിയത്. രണ്ടു പോയിന്റ് പിറകിലാണ് പാകിസ്താന്‍. ന്യൂസിലാന്‍ഡാണ് നിലവില്‍ ഏകദിനത്തിലെ നമ്പര്‍ വണ്‍ ടീം. അവര്‍ക്കു 126 പോയിന്റുണ്ട്. രണ്ടാമത് ഇംഗ്ലണ്ടാണ്. അവരുടെ സമ്പാദ്യം 122 പോയിന്റുമാണ്.
ഇതാണോ ഫിനിഷര്‍, ഡിക്കെയെ എന്തിന് ലോകകപ്പ് ടീമിലെടുക്കണം?- ഏഴിലും ഫ്ളോപ്പ്

സമീപകാലത്തു ഐസിസി റാങ്കിങില്‍ പല ടീമുകളും നേട്ടമുണ്ടാക്കിയിരുന്നു. ഇംഗ്ലണ്ടും പാകിസ്താനുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. നേരത്തേ നെതര്‍ലാന്‍ഡ്‌സിനെതിരേ നേടിയ വമ്പന്‍ വിജയമാണ് ഇംഗ്ലണ്ടിനെ രണ്ടാംസ്ഥാനം ഭദ്രമാക്കാന്‍ സഹായിച്ചത്. പാകിസ്താവാട്ടെ കഴിഞ്ഞ മാസം വെസ്റ്റ് ഇന്‍ഡീസിനെതിരേ നേടിയ 3-0ന്റെ പരമ്പര വിജയത്തോടെ മൂന്നാം റാങ്കിലുമെത്തുകയായിരുന്നു.
എന്നാല്‍ മുന്‍ ലോക ഒന്നാം നമ്പര്‍ ടീമായ ഓസ്‌ട്രേലിയക്കു തിരിച്ചടി നേരിട്ടിരുന്നു. ശ്രീലങ്കയ്‌ക്കെതിരായ അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പര അവര്‍ 2-3നു കൈവിടുകയായിരുന്നു.
IND vs ENG: ടി20 പരമ്പരയോടെ ഇവരുടെ ടി20 ലോകകപ്പ് സാധ്യത മങ്ങി! ഇന്ത്യയുടെ 3 പേര്‍

റാങ്കിങ് ഇനിയും മെച്ചപ്പെടുത്താനുള്ള അവസരമാണ് ഇന്ത്യക്കു ഇനിയുള്ള മല്‍സരങ്ങള്‍. ഇംഗ്ലണ്ടിനെതിരേ രണ്ടു ഏകദിനങ്ങള്‍ കൂടിയാണ് പരമ്പരയില്‍ ഇന്ത്യക്കു ശേഷിക്കുന്നത്. അതിനു ശേഷം വെസ്റ്റ് ഇന്‍ഡീസിനെതിരേ അവരുടെ നാട്ടില്‍ മൂന്നു ഏകദിനങ്ങളുടെ പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്. ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് എന്നിവരുമായുള്ള പരമ്പര കൈക്കലാക്കാനായാല്‍ ഇന്ത്യക്കു റാങ്കിങ് ഇനിയും മെച്ചപ്പെടുത്താന്‍ സാധിക്കും.
അതേസമയം, റാങ്കിങില്‍ ഇന്ത്യയെ പിന്തള്ളാന്‍ പാകിസ്താനും അവസരമുണ്ട്. കാരണം അടുത്ത മാസം ദുര്‍ബലരായ നെതര്‍ലാന്‍ഡ്‌സുമായി അവര്‍ ഏകദിന പരമ്പര കളിക്കാനിരിക്കുകയാണ്.

ഇംഗ്ലണ്ടുമായുള്ള ആദ്യ ഏകദിനത്തിലേക്കു വന്നാല്‍ പല റെക്കോര്‍ഡുകളും കുറിച്ചാണ് ഇന്ത്യന്‍ ടീം വിജയിച്ചുകയറിയത്. ഏകദിന ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഇംഗ്ലണ്ടിനുമേല്‍ ഇന്ത്യ പത്തു വിക്കറ്റിന്റെ ജയം ആഘോഷിച്ചത്. ആറു വിക്കറ്റുകളുമായി നിറഞ്ഞാടിയ ജസ്പ്രീത് ബുംറയായിരുന്നു ഇംഗ്ലണ്ടിന്റെ അന്തകനായത്. 7.2 ഓവറില്‍ മൂന്നു മെയ്ഡനുകളടക്കം 19 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു അദ്ദേഹം ആറു പേരെ പുറത്താക്കിയത്.

ഏകദിനത്തില്‍ ഒരു ഇന്ത്യന്‍ പേസറുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്. കൂടാതെ ഇംഗ്ലണ്ടില്‍ ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ആറു വിക്കറ്റുകളെടുത്തിരിക്കുന്നത്. ബുംറയും പേസ് പങ്കാളിയായ മുഹമ്മദ് ഷമിയും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ തീര്‍ത്തത്. ഷമി മൂന്നു വിക്കറ്റുകള്‍ നേടിയിരുന്നു.


Click it and Unblock the Notifications











