
ഇന്ത്യന്‍ ടീമിനു തകര്‍ച്ച
എന്റെ ആദ്യത്തെ പാകിസ്താന്‍ പര്യടനമായിരുന്നു അത്. ഞങ്ങള്‍ അന്നു നാലാമത്തെ ടെസ്റ്റില്‍ കളിച്ചു കൊണ്ടിരിക്കുകയാണ്. ആദ്യ മൂന്നു ടെസ്റ്റുകളും സമനിലയില്‍ കലാശിച്ചിരുന്നു. നാലാം ടെസ്റ്റിലെ അവസാന ഇന്നിങ്ിസില്‍ ഇന്ത്യ നാലിന് 36 റണ്‍സെന്ന നിലയില്‍ നില്‍ക്കുകയാണ്.
വഖാര്‍ യൂനുസിന്റെ ഒരു ബൗണ്‍സര്‍ എന്റെ മൂക്കില്‍ ഇടിച്ചു. ഞാന്‍ അന്നു ഹെല്‍മറ്റില്‍ ഗ്രില്‍ ധരിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ മുഖത്ത് നേരിട്ട് ബോള്‍ പതിക്കുകയായിരുന്നു. എന്റെ മൂക്ക് പൊട്ടുകയും രക്തം വരികയും ചെയ്തുവെന്നു സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറയുന്നു.

ആശുപത്രിയില്‍ പോവൂ
സ്വാഭാവികമായും ആ സമയത്തു കളി നിര്‍ത്തി വയ്‌ക്കേണ്ടതായി വന്നു. അതു വളരെ നിര്‍ണായകമായ മുഹൂര്‍ത്തമാണെന്നു പാകിസ്താന്‍ താരങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. ഞാന്‍ അപ്പോള്‍ ഗ്രൗണ്ട് വിട്ടിരുന്നെങ്കില്‍ പാക് ടീം പൂര്‍ണമായി ആധിപത്യം നേടുമായിരുന്നു.
Also Read: IPL 2023: ഇവര്‍ അടുത്ത ഹാര്‍ദിക് പാണ്ഡ്യ! ലേലത്തില്‍ കൈവിടില്ല, നോട്ടമിട്ട് ടീമുകള്‍
അവര്‍ ഗെയിം ഫിനിഷ് ചെയ്യണമെന്നും വിജയിക്കണുമെന്നാണ് ആഗ്രഹിച്ചത്. അതിനിടെ ജാവേദ് മിയാന്‍ദാദ് അടുത്തേക്കു വരികയും നിന്റെ മൂക്ക് പൊട്ടിയിട്ടുണ്ടെന്നും ആശുപത്രിയില്‍ പോവേണ്ടി വരുമെന്നും എന്നോടു പറഞ്ഞുവെന്നും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിശദമാക്കി.

ബാറ്റിങ് തുടര്‍ന്നു
ജാവേദ് മിയാന്‍ദാദ് അങ്ങനെ പറഞ്ഞെങ്കിലും ഇമ്രാന്‍ ഖാന്റെ വാക്കുകള്‍ ഞാന്‍ ഇപ്പോഴും ഓര്‍മിക്കുന്നു. അവനെ വെറുതെ വിട്ടേക്കെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. പരിക്കുകള്‍ നിങ്ങളെ സൃഷ്ടിക്കുകയോ, തകര്‍ക്കുകയോ ചെയ്യുമെന്നു എനിക്കു തോന്നിയ നിമിഷമായിരുന്നു അത്.
ഞാന്‍ അപ്പോള്‍ ഡ്രസിങ് റൂമിലേക്കു മടങ്ങിപ്പോവാതെ ബാറ്റിങ് തുടര്‍ന്നതില്‍ സന്തോഷവാനാണ്. അന്നു ഞങ്ങള്‍ ടെസ്റ്റും പരമ്പരയും സമനിലയിലാക്കിയത് വളരെ വലിയ കാര്യം തന്നെയായിരുന്നുവെന്നും 49 കാരനായ സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. കൗമാരക്കാനായ അദ്ദേഹത്തിന്റെ വീരോചിത ഇന്നിങ്‌സിനെ അന്നു ലോകം മുഴുവന്‍ വാഴ്ത്തിയിരുന്നു.

സച്ചിന്റെ പ്രകടനം
ലോകത്തെ വിറപ്പിച്ച പേസാക്രമണ നിരയായിരുന്നു അന്നു പാകിസ്താനുണ്ടായിരുന്നത്. വസീം അക്രം, വഖാര്‍ യൂനിസ്, അബ്ദുള്‍ ഖാദിര്‍, ഇമ്രാന്‍ ഖാന്‍ തുടങ്ങിയ ഇതിഹാസങ്ങള്‍ അന്നു പാക് സംഘത്തിലുണ്ടായിരുന്നു.
ഇവരെയല്ലാം ചങ്കൂറ്റത്തോടെ നേരിട്ട 16 കാരനായസച്ചിന്‍ ടെണ്ടുല്‍ക്കര്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.
ആറു ഇന്നിങ്‌സുകളില്‍ നിന്നും 35.83 ശരാശരിയില്‍ രണ്ടു ഫിഫ്റ്റികളടക്കം 215 റണ്‍സാണ് അദ്ദേഹം അന്നു നേടിയത്. കന്നി ഇന്നിങ്‌സില്‍ 15 റണ്‍സിനു പുറത്തായ സച്ചിന്റെ തുടര്‍ന്നുള്ള സ്‌കോറുകള്‍ 59, 8, 41, 35, 57 എന്നിങ്ങനെയായിരുന്നു.


Click it and Unblock the Notifications
