LLC: ഗംഭീറിന്റെ ഹെല്‍മറ്റില്‍ പന്തടിച്ചു, ആശ്വസിപ്പിച്ച് അഫ്രീദി! വീഡിയോ വൈറല്‍

ക്രിക്കറ്റിലെ ചിരവൈരികളാണ് ഇന്ത്യയും പാകിസ്താനും. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ ഭിന്നതയുടെ ചൂടും ചൂരും ക്രിക്കറ്റ് മത്സരങ്ങളിലേക്കുമെത്താറുണ്ട്. ഇന്നത്തെ കാലത്ത് രണ്ട് രാജ്യങ്ങളുടെയും താരങ്ങള്‍ തമ്മിലുള്ള സൗഹൃദ ബന്ധം മെച്ചപ്പെട്ടിട്ടുണ്ട്.
എന്നാല്‍ മുന്‍ താരങ്ങള്‍ തമ്മില്‍ അടുത്ത സൗഹൃദം ഇല്ലായിരുന്നുവെന്ന് തന്നെ പറയാം. കളത്തില്‍വെച്ച് പല തവണ ഇരു രാജ്യത്തിന്റെയും താരങ്ങള്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതില്‍ വലിയ ശത്രുത പുലര്‍ത്തുന്നവരാണ് ഗൗതം ഗംഭീറും ഷാഹിദ് അഫ്രീദിയും.
രണ്ട് പേരും കളത്തിനകത്ത് ഏറ്റുമുട്ടിയത് മാത്രമല്ല കളത്തിന് പുറത്തും ഇരുവരും കൊമ്പുകോര്‍ത്തിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇരുവരും പോരടിച്ച സംഭവങ്ങളും ഏറെയാണ്. ഇപ്പോള്‍ ലെജന്റ്‌സ് ലീഗ് ക്രിക്കറ്റില്‍ രണ്ട് പേരും നായകന്മാരാണ്.
ഗംഭീര്‍ ഇന്ത്യ മഹാരാജാസിനെ നയിക്കുമ്പോള്‍ അഫ്രീദി ഏഷ്യ ലയണ്‍സിനെയാണ് നയിക്കുന്നത്. ഇരുവരും ശത്രുക്കളാണെന്ന് പറയുമ്പോഴും മത്സരത്തിനിടെയിലെ ഇരുവരും തമ്മിലുള്ള സൗഹൃദം വ്യക്തമാക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

ഗംഭീറിനെ ആശ്വസിപ്പിച്ച് അഫ്രീദി
മത്സരത്തിന്റെ 11ാം ഓവറിലാണ് ഇരുവരുടെയും സൗഹൃദം വ്യക്തമാകുന്ന സംഭവം കണ്ടത്. 12ാം ഓവര്‍ എറിയാനെത്തിയ അബ്ദുല്‍ റസാഖിന്റെ പന്തില്‍ പുറകിലോട്ട് ഷോട്ടിന് ശ്രമിക്കവെ പന്ത് ബാറ്റില്‍ തട്ടി ഗംഭീറിന്റെ ഹെല്‍മറ്റില്‍ അടിക്കുകയായിരുന്നു.
ഗംഭീറിന് കാര്യമായി പരിക്കേറ്റില്ലെങ്കിലും ഉടന്‍ തന്നെ ഗംഭീറിനെ ആശ്വസിപ്പിക്കാന്‍ അഫ്രീദിയെത്തി. എന്തെങ്കിലും പറ്റിയോയെന്ന് ചോദിക്കുകയും ചെയ്തു. ഗംഭീര്‍ കുഴപ്പമില്ലെന്ന തരത്തില്‍ ആംഗ്യവും കാട്ടി. ഇരുവരും സൗഹൃദത്തോടെ പെരുമാറുന്നുവെന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇതിന്റെ വീഡിയോ വൈറലായിട്ടുണ്ട്.
കീരിയും പാമ്പും പോലെയുള്ളവരാണ് അഫ്രീദിയും ഗംഭീറും. ടോസിടാന്‍ നേരത്ത് അഫ്രീദി കൈകൊടുത്തപ്പോഴും ഗംഭീര്‍ വലിയ താല്‍പര്യത്തോടെയല്ല തിരിച്ച് കൈ നല്‍കിയത്. ഇതിന്റെ ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.
Also Read: ലോകകപ്പ് നേടിയതോ ക്യാപ്റ്റനായതോ അല്ല, ജീവിതം മാറിയത് അവിടെ! വെളിപ്പെടുത്തി കോലി

ഗംഭീറിനെ അഫ്രീദിക്ക് ഇഷ്ടമല്ല
പാക് താരങ്ങളില്‍ മിക്കവര്‍ക്കും ഇഷ്ടമല്ലാത്ത താരമാണ് ഗൗതം ഗംഭീര്‍. ഇതില്‍ ഷാഹിദ് അഫ്രീദിക്ക് ഗംഭീറിനോട് വലിയ ശത്രുതയാണുള്ളത്. ഗംഭീറിന്റെ മാനസിക നില ശരിയല്ലെന്ന് അഫ്രീദി നേരത്തെ പറഞ്ഞിട്ടുണ്ട്.
പെരുമാറാന്‍ അറിയത്തില്ലെന്നും ഇഷ്ടമല്ലെന്നുമെല്ലാം അഫ്രീദി തുറന്ന് പറഞ്ഞിട്ടുണ്ട്.
മത്സരത്തിനിടെയുണ്ടായ വാക്കുതര്‍ക്കങ്ങള്‍ക്ക് പുറമെ അഫ്രീദിയുടെ ഇന്ത്യ വിരുദ്ധ പരാമര്‍ശങ്ങളോട് കടുത്ത പ്രതികരണം നല്‍കി ഗംഭീര്‍ രംഗത്തെത്താറുണ്ട്. പല തവണ അഫ്രീദിയും ഗംഭീറും സാമൂഹ്യ മാധ്യമങ്ങളില്‍ ഏറ്റുമുട്ടിയിട്ടുണ്ട്.
ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ഗംഭീര്‍ രാഷ്ട്രീയത്തിലും സജീവമാണ്. അതുകൊണ്ട് തന്നെ അഫ്രീദിയുടെ പല പരാമര്‍ശങ്ങളോടും രൂക്ഷമായിത്തന്നെ ഗംഭീര്‍ മറുപടികൊടുക്കുകയും ഇത് വലിയ വിവാദവും ചര്‍ച്ചയുമായി മാറാറുമുണ്ട്.
Also Read: കളത്തിലെത്തിയാല്‍ സച്ചിനോട് മിണ്ടില്ല! അത് ഓസീസിന്റെ തന്ത്രം- വെളിപ്പെടുത്തി ബ്രെറ്റ് ലീ

ഗംഭീറിനെ തോല്‍പ്പിച്ച് അഫ്രീദി
ലെജന്റ്‌സ് ക്രിക്കറ്റ് ലീഗില്‍ ഷാഹിദ് അഫ്രീദിയും ഗൗതും ഗംഭീറും നായകന്മാരാവുമ്പോള്‍ നേര്‍ക്കുനേര്‍ പോരാട്ടം എങ്ങനെയാവുമെന്ന് കാണാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഉദ്ഘാടന മത്സരം തന്നെ അഫ്രീദി നയിക്കുന്ന ഏഷ്യ ലയണ്‍സും ഗംഭീര്‍ നയിക്കുന്ന ഇന്ത്യ മഹാരാജാസും തമ്മിലായിരുന്നു.
ഈ മത്സരത്തില്‍ ഗംഭീറിന്റെ ടീമിനെ തോല്‍പ്പിക്കാനും അഫ്രീദിക്കായി. ആദ്യം ബാറ്റ് ചെയ്ത ഏഷ്യ ലയണ്‍സ് 6 വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യക്ക് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സാണ് നേടാനായത്.
ഏഷ്യ ലയണ്‍സിനായി അഫ്രീദിക്ക് (12) ബാറ്റിങ്ങില്‍ തിളങ്ങാനായില്ല. മിസ്ബാഹ് ഉല്‍ ഹഖ് (73) ഫിഫ്റ്റി നേടി. 50 പന്തില്‍ 2 ഫോറും 4 സിക്‌സും ഉള്‍പ്പെടെയായിരുന്നു മിസ്ബാഹിന്റെ പ്രകടനം. ഉപുല്‍ തരംഗയും (40) ഏഷ്യ ലയണ്‍സിനായി തിളങ്ങി.
ഇന്ത്യ മഹാരാജാസിനായി ഗൗതം ഗംഭീര്‍ (54) ഫിഫ്റ്റി നേടി. 39 പന്തില്‍ 7 ബൗണ്ടറി ഉള്‍പ്പെടെയാണ് ഗംഭീറിന്റെ പ്രകടനം. മുരളി വിജയ് (25), മുഹമ്മദ് കൈഫ് (22) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. അഫ്രീദി നാല് ഓവറില്‍ 35 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റ് നേടാനായില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications